Malayalam
അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്ത്, നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നു; വാര്‍ത്താസമ്മേളനത്തില്‍ പൃഥ്വിരാജ്
അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്ത്, നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നു; വാര്‍ത്താസമ്മേളനത്തില്‍ പൃഥ്വിരാജ്
താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് നടന് പൃഥ്വിരാജ് സുകുമാരന്‍. താരത്തിന്റെ പുതിയ ചിത്രമായ കടുവയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും നടിയില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
വിജയ് ബാബു ‘അമ്മ യോഗത്തില്‍ പങ്കെടുത്തതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ‘താനും ആ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. സംഘടനയുടെ അത്തരം കാര്യങ്ങളെ കുറിച്ചും അറിയില്ല’.
അമ്മ ഒരു ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചാരിറ്റബിള്‍ സൊസൈറ്റി ആയാണ് അമ്മ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും രജിസ്ട്രേഷന് മാറ്റുന്നത് വരെ അതങ്ങനെ തുടരുമെന്നുമായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ‘അമ്മ സംഘടനകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാമോ എന്നും വാര്‍ത്താ സമ്മേളനത്തിനിടെ പൃഥ്വിരാജ് ചോദിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ആര് ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. കേസ് നടപടി നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെ ഇത്തരം പരാമര്‍ശങ്ങള്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
