Connect with us

ദിലീപിനെ ഞാന്‍ വിളിച്ചിരുന്നു, ഫ്രീയാവുമ്പോള്‍ തിരിച്ചുവിളിക്കണം, ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; വാട്ട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്

Malayalam

ദിലീപിനെ ഞാന്‍ വിളിച്ചിരുന്നു, ഫ്രീയാവുമ്പോള്‍ തിരിച്ചുവിളിക്കണം, ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; വാട്ട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്

ദിലീപിനെ ഞാന്‍ വിളിച്ചിരുന്നു, ഫ്രീയാവുമ്പോള്‍ തിരിച്ചുവിളിക്കണം, ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; വാട്ട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്

കഴിഞ്ഞ ദിവസമായിരുന്നു മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ എത്തിയിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്നായിരുന്നു ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളും വിവാദങ്ങളുമായിരുന്നു ഉയര്‍ന്നു വന്നത്. നിരവധി പേരാണ് ശ്രീലേഖയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ശ്രീലേഖയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കമാണ് പുറത്ത് വന്നിരിക്കുന്നത്.

ചാറ്റില്‍ താന്‍ നടന്‍ ദിലീപാണെന്നും, നിങ്ങള്‍ക്ക് സുഖമായിരിക്കുന്നതായി കരുതുന്നുവെന്നും ദിലീപ് ചോദിക്കുന്നുണ്ട്. ദിലീപിനെ താന്‍ വിളിച്ചിരുന്നുവെന്നും, ഫ്രീയാവുമ്പോള്‍ തന്നെ തിരിച്ചുവിളിക്കാനും ഇതില്‍ ആവശ്യപ്പെടുന്നുണ്ട്. യുട്യൂബ് ചാനലിനെ കുറിച്ചും പറയുന്നുണ്ട്. തന്റെ യുട്യൂബ് ചാനലാണെന്നും സമയം കിട്ടുമ്പോള്‍ കണ്ട് നോക്കണമെന്നും ശ്രീലേഖ പറയുന്നു. കാണാമെന്നും ദിലീപ് പറയുന്നുണ്ട്. ശ്രീലേഖയോട് സംസാരിക്കാന്‍ പറ്റിയതില്‍ വലിയ സന്തോഷമുണ്ടെന്നും ദിലീപ് മറുപടി നല്‍കിയിട്ടുണ്ട്.

സമയം കിട്ടുമ്പോള്‍ യുട്യൂബ് ചാനല്‍ കണ്ടുനോക്കാനും, ദയവായി ഷെയറും സബ്‌സ്‌െ്രെകബും ചെയ്യണമെന്നും ശ്രീലേഖ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഞാന്‍ ഒറ്റയ്ക്ക് ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ് ഈ ചാനലെന്ന് ഇവര്‍ ദിലീപിനോട് പറയുന്നുണ്ട്. നേരത്തെ ബാലചന്ദ്രകുമാര്‍ ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധനയാണെന്ന് പറഞ്ഞിരുന്നു. ദിലീപ് നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വാദിക്കുന്നതായിരുന്നു ശ്രീലേഖ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും കണ്ടതിന് തെളിവില്ല. പള്‍സര്‍ സുനിയുടെ ഭാഗത്ത് നിന്ന് മുമ്പും ഇത്തരം പ്രവൃത്തികള്‍ ഉണ്ടായിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ജയിലിനുള്ളില്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പോലീസുകാരനാണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.

അതേസമയം ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്നും പരാതിയുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫാണ് പരാതി നല്‍കിയത്. സിനിമ മേഖലയിലെ നിരവധി സ്ത്രീകളെ പള്‍സര്‍ സുനി ബ്ലാക് മെയില്‍ ചെയ്ത് പീഡിപ്പിച്ച കാര്യം അറിയാമെന്ന് ശ്രീലേഖ വെളിപ്പെടുത്തി. ഇത്തരം ക്രിമിനല്‍ കുറ്റകൃത്യത്തെ കുറിച്ച് അറിഞ്ഞിട്ടും ശ്രീലേഖ നടപടിയെടുത്തില്ല. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിലുണ്ടായ ഗുരുതര വീഴ്ച്ചയാണിത്. പള്‍സര്‍ സുനിക്കെതിരെയും ശ്രീലേഖയ്‌ക്കെതിരെയും അന്വേഷണം നടത്തി നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. പള്‍സര്‍ സുനിക്കെതിരെ കേസെടുത്തിരുന്നെങ്കില്‍ പല കുറ്റകൃത്യങ്ങളും തടയാമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

അതേസമയം ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം. പ്രോസിക്യൂഷന്‍ ഇത് സംബന്ധിച്ച് നിയമോപദേശം തേടി. കോടതി അനുമതിയോടെ ഇവരുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി വിചാരണ കോടതിയെയും സമീപിച്ചേക്കും. കോടതി സിറ്റിങ് നാളെ പരിഗണിക്കാനാണ് സാധ്യത. കേസില്‍ മുന്‍ ഡിജിപിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ കോടതിയലക്ഷ്യം ഉണ്ടായെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേസില്‍ പ്രതിയായ ഒരാള്‍ കുറ്റക്കാരനല്ലെന്ന് നേരത്തെ സര്‍വീസില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ പറയുന്നത് കേസ് അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമായിട്ടാണ് വിലയിരുത്തുന്നത്.

ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ വിചാരണയെ ബാധിക്കുമെന്നാണ് പോലീസ് പറുയന്നത്. അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍, നടന്‍ ദിലീപും പ്രതി പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് പോലീസിന്റെ പക്കുള്ള ചിത്രം വ്യാജമായി ചമച്ചതാണെന്ന് തന്നോട് പറഞ്ഞതായി ശ്രീലേഖ പറഞ്ഞിട്ടുണ്ട്. ഇതെല്ലാമാണ് ചോദ്യം ചെയ്യലില്‍ വരിക. അതേസമയം വെളിപ്പെടുത്തലില്‍ യാതൊരു വസ്തുതയുമില്ലെന്ന് അന്വേഷണ സംഘം തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ശ്രീലേഖ അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാതിരുന്നു. അങ്ങനെ ഒരാള്‍ എന്ത് അടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top