News
റാം ഗോപാല്‍ വര്‍മ്മയുടെ കാത്തിരിപ്പ് ചിത്രം ‘ലഡ്കി: എന്റര്‍ ദി ഗേള്‍ ഡ്രാഗണി’ലൂടെ തിരിച്ചെത്തുന്നു; പുതിയ വിശേഷങ്ങള്‍ ഇങ്ങനെ
റാം ഗോപാല്‍ വര്‍മ്മയുടെ കാത്തിരിപ്പ് ചിത്രം ‘ലഡ്കി: എന്റര്‍ ദി ഗേള്‍ ഡ്രാഗണി’ലൂടെ തിരിച്ചെത്തുന്നു; പുതിയ വിശേഷങ്ങള്‍ ഇങ്ങനെ
ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് റാം ഗോപാല്‍ വര്‍മ്മ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ലഡ്കി: എന്റര്‍ ദി ഗേള്‍ ഡ്രാഗണി’ലൂടെ തിരിച്ചെത്തുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. ചിത്രത്തില്‍ പൂജ ഭലേക്കര്‍, അഭിമന്യു സിംഗ്, രാജ്പാല് യാദവ്, ടിയാന്‍ലോങ് ഷി, മിയ മുഖി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
ഇന്ത്യന്‍ കമ്പനിയായ ആര്‍ട്സി മീഡിയ, ചൈനീസ് കമ്പനിയായ ബിഗ് പീപ്പിള്‍ എന്നിവയുടെ ബാനറുകളില്‍ ജിംഗ് ലിയു, നരേഷ് ടി, ശ്രീധര്‍ ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ജൂലായ് 15ന് തീയേറ്റര്‍ റിലീസിന് ഒരുങ്ങി.
ഷാന്‍ ഡോണ്‍ബിംഗ്, വി.വി നന്ദ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രമെത്തുന്നത്. ഒരു ഇന്‍ഡോചൈനീസ് കോപ്രൊഡക്ഷന്‍ ചിത്രമായ ലഡ്കി ഇന്ത്യയിലെ ആദ്യത്തെ ആയോധന കല സിനിമയാണ്.
ആക്ഷന്‍/റൊമാന്‍സ് വിഭാഗത്തിലുള്ള ഈ ചിത്രം ആര്‍ജിവിയുടെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ സിനിമയുമാണ്. ഗുരുപരണ്‍ ഇന്റര്‍നേഷണല്‍ ആണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണത്തിനെത്തിക്കുന്നത്. ഛായാഗ്രഹണം: കമല്‍ ആര്, റമ്മി, സംഗീതം: രവി ശങ്കര്‍, ആര്‍ട്ട്: മധുഖര്‍ ദേവര, കോസ്റ്റ്യൂം: ശ്രേയ ബാനര്‍ജി, വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.
