Connect with us

റോബിന്റെ ഇത്തരം ഭീഷണികൾ‌ എനിക്ക് കൊള്ളില്ല; ദിൽഷയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോകളിൽ ഞാൻ അഭിപ്രായം പറയാൻ താൽപര്യപ്പെടുന്നില്ല; റോബിനുമായുള്ള വിഷയത്തിൽ ആദ്യമായി ബ്ലെസ്ലി പ്രതികരിക്കുന്നു!

TV Shows

റോബിന്റെ ഇത്തരം ഭീഷണികൾ‌ എനിക്ക് കൊള്ളില്ല; ദിൽഷയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോകളിൽ ഞാൻ അഭിപ്രായം പറയാൻ താൽപര്യപ്പെടുന്നില്ല; റോബിനുമായുള്ള വിഷയത്തിൽ ആദ്യമായി ബ്ലെസ്ലി പ്രതികരിക്കുന്നു!

റോബിന്റെ ഇത്തരം ഭീഷണികൾ‌ എനിക്ക് കൊള്ളില്ല; ദിൽഷയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോകളിൽ ഞാൻ അഭിപ്രായം പറയാൻ താൽപര്യപ്പെടുന്നില്ല; റോബിനുമായുള്ള വിഷയത്തിൽ ആദ്യമായി ബ്ലെസ്ലി പ്രതികരിക്കുന്നു!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഒരു വലിയ വിജയമായിരുന്നു. ഇന്നും അവസാനിക്കാത്ത ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റ‌വും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് റണ്ണറപ്പായ ബ്ലെസ്ലിയുടേത്.

ഫിനാലെയോട് അടുത്തപ്പോൾ വലിയ രീതിയിൽ ഡീ​ഗ്രേഡിങ്ന് ഇരയായ മത്സരാർഥിയാണ് ബ്ലെസ്ലി. പലരും ബ്ലെസ്ലി ദിൽഷയോട് മോശമായി പെരുമാറുന്നുവെന്ന് കാണിച്ച് ചെറിയ ക്ലിപ്പിങുകൾ അടങ്ങിയ വീഡിയോയും പങ്കുവെച്ച് രം​ഗത്തെത്തിയിരുന്നു. ദിൽഷയുടെ ഉറ്റ സുഹൃത്ത് റോബിനും ബ്ലെസ്ലിയെ ഭീഷണിപ്പെടുത്തിയിരുന്നു.ഇതിന്റെ പേരിൽ ആർമികൾ തമ്മിൽ സോഷ്യൽമീഡിയ ഫൈറ്റും നടന്നു.

ഹൗസിന് പുറത്തെത്തി ഒരാഴ്ച പിന്നിട്ടിട്ടും ബ്ലെസ്ലി ഈ വിഷയത്തിലൊന്നും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇപ്പോൾ ആദ്യമായി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബ്ലെസ്ലി തന്നെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളിൽ തനിക്ക് പറയാനുള്ളത് എന്താണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്.

“റോബിന്റെ ഭീഷണി ശ്രദ്ധിച്ചിട്ടില്ലെന്നും ദിൽഷയുടെ വിഷയത്തിൽ ആളുകൾ തെറ്റിദ്ധരിച്ചതിൽ സങ്കടം തോന്നിയെന്നുമാണ് ബ്ലെസ്ലി പറയുന്നത്. ‘ഞാൻ പെട്ടന്ന് പ്രകോപിതനാകുന്ന വ്യക്തിയല്ല. അതുകൊണ്ട് തന്നെ ഇത്തരം ഭീഷണികൾ‌ എനിക്ക് കൊള്ളില്ല. ദിൽഷയുമായുള്ള വിഷയത്തിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഞാൻ അഭിപ്രായം പറയാൻ താൽപര്യപ്പെടുന്നില്ല.

‘ഇത്തവണത്തെ ബി​ഗ് ബോസ് 24മണിക്കൂറും ലൈവ് സ്ട്രീമിങ്ങായിരുന്നല്ലോ… അതുകൊണ്ട് ആ വീഡിയോകൾ കണ്ട പ്രേക്ഷകർ അഭിപ്രായം പറയുന്നതാകും ശരിയെന്ന് എനിക്ക് തോന്നുന്നു. എനിക്ക് എതിരെ നടന്ന ഡീ​ഗ്രേഡിങിൽ എനിക്കൊന്നും പറയാനില്ല.’

ഞാൻ എപ്പിസോഡുകൾ കണ്ടിട്ടില്ല. ഇനി വേണം എല്ലാം കാണാൻ. ഡീ​ഗ്രേഡിങ് നടന്നതിനെ കുറിച്ചൊന്നും ശ്രദ്ധിച്ചിട്ടില്ല. ഇപ്പോൾ ഫാമിലിക്കൊപ്പം സമയം ചിലവഴിക്കാനും അവർക്കുണ്ടായ ബു​ദ്ധിമുട്ടുകൾ ചോദിച്ചറിയാനും അവരെ ആശ്വസിപ്പിക്കാനുമാണ് ഞാൻ‌ ഇഷ്ടപ്പെടുന്നത്.

ദിൽഷയെ പ്രേക്ഷകർ വിലയിരുത്തി. അവർക്ക് വോട്ട് ചെയ്തു. അവർ ജയിച്ചു. അതിനെ കുറിച്ച് ഒന്നും പറയാൻ ഞാൻ ആളല്ല. ജാസ്മിൻ അകത്ത് വന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ‌ ഞാൻ കാരണം പുറത്തുള്ളവരിലേക്ക് തെറ്റായ സന്ദേശം പോയതിൽ സങ്കടം തോന്നി.എന്നെ കണ്ടുകൊണ്ടിരുന്നവരിൽ ചിലരെങ്കിലും അനുകരിക്കുമോ എന്നോർത്താണ് വിഷമം തോന്നിയത്. ഞാൻ മോശം ചിന്തയോടെ ദിൽഷയോട് പെരുമാറിയിട്ടില്ല. പക്ഷെ അത് പുറത്തെത്തിയപ്പോൾ ആളുകൾ തെറ്റിദ്ധരിച്ചുവെന്നത് വിഷമിപ്പിച്ചു.

ഗ്രാന്റ് ഫിനാലെ സ്റ്റേജിൽ വിജയിയെ പ്രഖ്യാപിച്ചപ്പോഴും ടോപ്പ് ടുവിൽ എത്തിയ സന്തോഷത്തിലായിരുന്നു. മറ്റൊന്നും ചിന്തിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വിജയിയെ പ്രഖ്യാപിച്ചപ്പോൾ മറ്റുള്ളവർ പ്രേത്സാഹിപ്പിക്കാതിരുന്നത് എന്താണ് എന്ന് ചിന്തിച്ചിട്ടില്ല. ഞാൻ ഇത്രയും നാൾ ടിവിയിൽ മാത്രം കണ്ട മോഹൻലാൽ എന്ന വ്യക്തി എന്റെ കൈപിടിച്ച് നടന്നപ്പോൾ ഞാൻ ജീവിച്ചിരിക്കുന്നല്ലോ എന്ന ചിന്തയാണ് വന്നത്.

ലാലേട്ടനെ കാണുമ്പോൾ അറിയാതെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നുപോകും’ ബ്ലെസ്ലി പറയുന്നു. ബ്ലെസ്ലി ദിൽഷയോട് മോശമായി പെരുമാറുന്നുവെന്ന് കാണിച്ച് വീഡിയോ പുറത്തിറങ്ങിയപ്പോൾ വളരെ പ്രകോപിതനായിട്ടാണ് റോബിൻ സോഷ്യൽമീഡിയയിൽ വന്ന് സംസാരിച്ചത്.

താൻ ഹൗസിലുണ്ടായിരുന്നെങ്കിൽ ബ്ലെസ്ലിയുടെ മൂക്കിന് ഇടിക്കുമായിരുന്നുവെന്നാണ് റോബിൻ അന്ന് വീഡിയോയിൽ പറഞ്ഞത്. ദിൽഷ കപ്പിന് യോ​ഗ്യതയില്ലാത്ത മത്സരാർഥിയാണെന്ന് വലിയ രീതിയിൽ വിമർശനമുണ്ടായിരുന്നു. സ്വന്തമായി ഫാൻസ് പോലും ഇല്ലാത്ത വ്യക്തി എങ്ങനെയാണ് വിജയിക്കുന്നതെന്നും റോബിന്റെ ആരാധകരുടെ വോട്ട് മാത്രമാണ് ദിൽഷയുടെ വിജയത്തിന് കാരണമായതെന്നുമാണ് ​ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം ഉയർന്ന വിമർശനം. എന്നാൽ താൻ നന്നായി മത്സരിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നാണ് ദിൽഷ മറുപടിയായി പറഞ്ഞത്.

about biggboss

More in TV Shows

Trending

Recent

To Top