ഇപ്പോള്‍ അവിഹിതം ഇല്ലാത്ത മലയാളം സീരിയലുകളില്ല, വെറും ഡയലോഗും മേക്കപ്പും അവിഹിതവും മാത്രമാണ് മലയാളത്തില്‍; മലയാള സീരിയലുകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് മധു മോഹന്‍

ഒരു കാലത്ത് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയനടനായിരുന്നു മധു മോഹന്‍. എന്നാല്‍ കുറച്ച് നാളുകളായി മലയാള ടെലിവിഷന്‍ രംഗത്ത് നിന്ന് പൂര്‍ണ്ണമായി മാറി നില്‍ക്കുകയാണ് അദ്ദേഹം. തമിഴ് സീരിയലുകളില്‍ വളരെ സജീവമാണ്. എന്നാല്‍ ഇപ്പോഴിതാ മലയാള സീരിയലുകളെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച വാക്കുകളാണ് വൈറലായി മാറുന്നത്.
താന്‍ എന്തുകൊണ്ടാണ് മലയാള സീരിയലുകളില്‍ അഭിനയിക്കാത്തതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ സീരിയലുകളില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അത് ഉണ്ടായാല്‍ മലയാളത്തില്‍ ഇനിയും പ്രോജക്ടുകള്‍ ചെയ്യാന്‍ താത്പര്യമുണ്ട്.
ഇപ്പോള്‍ വെറും ഡയലോഗും മേക്കപ്പും അവിഹിതവും മാത്രമാണ് മലയാളത്തില്‍ കാണുന്നത്. അത് മാറണം. ഇത്രയും കാലം സീരിയലുകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടും ഇതുവരെ എന്റെ സീരിയലുകളില്‍ ഒരു അവിഹിതം പറഞ്ഞിട്ടില്ല.
അഭിനയിക്കുന്ന സീരിയലുകളില്‍ ഉണ്ടാകാം. പക്ഷെ അത് എന്റെ നിയന്ത്രണത്തില്‍ ഉള്ളതല്ല, ഞാന്‍ എടുക്കുന്ന സീരിയലുകളില്‍ അത് ഉണ്ടാവില്ല. മലയാളത്തില്‍ ഇപ്പോള്‍ അവിഹിതം ഇല്ലാത്ത സീരിയലുകളില്ല എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...