Connect with us

ലൂസിഫറിന് രണ്ടും മൂന്നും ഭാഗങ്ങള്‍ ഉണ്ട്; മൂന്ന് പാര്‍ട്ടുകളെയും വേണമെങ്കില്‍ പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്‌സ് എന്ന് വിളിക്കാം, ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പൃഥ്വിരാജ്

Malayalam

നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ലൂസിഫറിന്റെ പാര്‍ട്ട് ടൂവില്‍ ലോകം കുറച്ച് കൂടി വികസിക്കുമെന്ന് പറയുകയാണ് പൃഥ്വിരാജ്. തന്റെ പുതിയ ചിത്രമായ കടുവയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് ലൂസിഫറിനെപ്പറ്റി അദ്ദേഹം മനസ്സു തുറന്നത്.

ലൂസിഫറിന് രണ്ടും മൂന്നും ഭാഗങ്ങള്‍ ഉണ്ട്. ആദ്യ ഭാഗത്തില്‍ കണ്ടതിന്റെ പിന്നില്‍ കുറച്ചുകൂടി വലിയ കാര്യങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ക്ക് രണ്ടാം ഭാഗം വരുമ്പോള്‍ മനസ്സിലാകും. ലൂസിഫറിന് ഒരു മൂന്നാം ഭാഗം കൂടിയുണ്ടാകും അതിനെ വേണമെങ്കില്‍ നിങ്ങള്‍ക്ക് ഇലൂമിനാലിറ്റി എന്ന് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് പാര്‍ട്ടുകളെയും വേണമെങ്കില്‍ പിസിയു (പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്‌സ്) എന്ന് വിളിക്കാമെന്നും തമശാ രൂപേണ അദ്ദേഹം പറഞ്ഞു. ടൈസണില്‍ പൃഥ്വിരാജ് മാത്രമാണോ എന്ന അവതാരകന്റെ ചോദ്യത്തിന് അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരാല്‍ മാത്രമുള്ള ചിത്രം മോഹലാലിന്റെ എലോണ്‍ ആണെന്നും, ടൈസണില്‍ വെറെ ആളുകളുമുണ്ടാകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രം കടുവ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ സിനിമ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്. ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം എട്ട് വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണം നേടികഴിഞ്ഞു.

More in Malayalam

Trending

Recent

To Top