മാനേജര്‍മാരെ ആരെയെങ്കിലും വെച്ചിട്ട് സുപ്രിയയെ ഫ്രീയാക്കണം; ക്രിയേറ്റീവായി, സ്വന്തമായി സുപ്രിയയ്ക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യണം; സുപ്രിയ ശരിക്കും അത് മിസ് ചെയ്യുന്നുണ്ട്; ഭാര്യയെ കുറിച്ചുള്ള പൃഥ്വിരാജിൻെറ വാക്കുകൾ!
മാനേജര്‍മാരെ ആരെയെങ്കിലും വെച്ചിട്ട് സുപ്രിയയെ ഫ്രീയാക്കണം; ക്രിയേറ്റീവായി, സ്വന്തമായി സുപ്രിയയ്ക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യണം; സുപ്രിയ ശരിക്കും അത് മിസ് ചെയ്യുന്നുണ്ട്; ഭാര്യയെ കുറിച്ചുള്ള പൃഥ്വിരാജിൻെറ വാക്കുകൾ!
മാനേജര്‍മാരെ ആരെയെങ്കിലും വെച്ചിട്ട് സുപ്രിയയെ ഫ്രീയാക്കണം; ക്രിയേറ്റീവായി, സ്വന്തമായി സുപ്രിയയ്ക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യണം; സുപ്രിയ ശരിക്കും അത് മിസ് ചെയ്യുന്നുണ്ട്; ഭാര്യയെ കുറിച്ചുള്ള പൃഥ്വിരാജിൻെറ വാക്കുകൾ!
മലയാളികൾ അത്ഭുതത്തോടെയും ബഹുമാനത്തോടെയും കാണുന്ന താരജോഡികളാണ് പൃഥ്വിരാജ്ഉം സുപ്രിയ മേനോനും.ബിബിസിയില്‍ ജോലി ചെയ്തുവരുന്ന സമയത്തായിരുന്നു സുപ്രിയ മേനോനും പൃഥ്വിരാജും സുഹൃത്തുക്കളായത്. സിനിമയും യാത്രയും പുസ്തകങ്ങളുമായിരുന്നു ഇവരെ ചേര്‍ത്തുനിര്‍ത്തിയത്.
അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും വിവാഹിതരാവാനായി തീരുമാനിക്കുകയായിരുന്നു. സുപ്രിയയുടെ തറവാടായ പാലക്കാട് വെച്ചായിരുന്നു വിവാഹം. വിവാഹശേഷം ജോലിക്ക് പോയെങ്കിലും ഇടയ്ക്ക് വെച്ച് ബ്രേക്കെടുക്കുകയായിരുന്നു സുപ്രിയ. പഴയ ജോലിയും ആ ലൈഫും സുപ്രിയ ശരിക്കും മിസ് ചെയ്യുന്നുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു പൃഥ്വി ഭാര്യയുടെ കരിയറിനെക്കുറിച്ച് വാചാലനായത്.
ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങള്‍ നോക്കാനായി സുപ്രിയയും കൂടെയുണ്ട്. നടനെന്ന നിലയില്‍ താന്‍ അഭിപ്രായം പറയുമ്പോള്‍ നിര്‍മ്മാതാവായാണ് സുപ്രിയ സംസാരിക്കാറുള്ളതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.
പ്രൊഡക്ഷന്‍ സൈഡിലാണ് ഇപ്പോള്‍ സുപ്രിയ ശ്രദ്ധിക്കുന്നത്. പ്രൊഫഷണല്‍ ലൈഫില്‍ സുപ്രിയ ഹെല്പ് ഫുളാണ്. സിനിമ ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുക, ലൊക്കേഷന്‍ തീരുമാനിക്കുക, താരങ്ങളെ കണ്ടെത്തുക, സിനിമ തുടങ്ങും മുന്‍പ് മീറ്റിങ് ഇരിക്കുക തുടങ്ങിയ ജോലികളെല്ലാം ചെയ്യുന്നത് ഞാനാണ്. ക്ലറിക്കല്‍ ടൈപ്പ് ജോലികള്‍ ചെയ്യുന്നത് സുപ്രിയയും കമ്പനിയിലെ സ്റ്റാഫുകളും ചേര്‍ന്നാണ്.
ചെയ്യുന്ന ജോലിയേക്കാളും ഓവര്‍ ക്വാളിഫൈഡാണ് സുപ്രിയ. കമ്പനി ഒന്ന് സ്മൂത്തായി റണ്‍ ചെയ്ത് ഒരു മെഷിനറി സെറ്റായിക്കഴിഞ്ഞാല്‍ ഇതില്‍ നിന്നും മാറിക്കോളാന്‍ സുപ്രിയയോട് പറഞ്ഞിട്ടുണ്ട്. മാനേജര്‍മാരെ ആരെയെങ്കിലും വെച്ചിട്ട് സുപ്രിയയെ ഫ്രീയാക്കണം. ക്രിയേറ്റീവായി സ്വന്തമായി സുപ്രിയയ്ക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യണം.
മുന്‍പത്തെ ജീവിതം സുപ്രിയ ശരിക്കും മിസ് ചെയ്യുന്നുണ്ട്. ബിബിസിയില്‍ ബിസിനസ് ജേണലിസ്റ്റായിരുന്നു സുപ്രിയ. അതിനുമുന്‍പ് ഓണ്‍ ദി ഗ്രൗണ്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുപ്രിയ തീര്‍ച്ചയായും അത് മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ഭര്‍ത്താവിന്റെ ജോലി എളുപ്പമാക്കാനായി സഹായിക്കാന്‍ താല്പര്യമുണ്ടെന്ന് മുന്‍പ് സുപ്രിയയും പറഞ്ഞിരുന്നു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...