Connect with us

ഒന്നാം പ്രതിയായ പൾസർ സുനിയല്ല ഇത്തരത്തിൽ നെട്ടോട്ടമോടുന്നത്… പണവും പദവിയും ഉപയോഗിച്ച് എല്ലാ നിലയ്ക്കും കേസിനെ സ്വാധീനിക്കാനുള്ള ശ്രമമാണ് ദിലീപിൽ നിന്നും ഉണ്ടാകുന്നത്..ദിലീപ് കുറ്റം ചെയ്തിട്ടില്ലാ എങ്കിൽ എന്തിന് വേണ്ടിയാണ് നടൻ ഇത്രയും പരാക്രമങ്ങൾ കാട്ടിക്കൂട്ടുന്നത്; ആ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടും

News

ഒന്നാം പ്രതിയായ പൾസർ സുനിയല്ല ഇത്തരത്തിൽ നെട്ടോട്ടമോടുന്നത്… പണവും പദവിയും ഉപയോഗിച്ച് എല്ലാ നിലയ്ക്കും കേസിനെ സ്വാധീനിക്കാനുള്ള ശ്രമമാണ് ദിലീപിൽ നിന്നും ഉണ്ടാകുന്നത്..ദിലീപ് കുറ്റം ചെയ്തിട്ടില്ലാ എങ്കിൽ എന്തിന് വേണ്ടിയാണ് നടൻ ഇത്രയും പരാക്രമങ്ങൾ കാട്ടിക്കൂട്ടുന്നത്; ആ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടും

ഒന്നാം പ്രതിയായ പൾസർ സുനിയല്ല ഇത്തരത്തിൽ നെട്ടോട്ടമോടുന്നത്… പണവും പദവിയും ഉപയോഗിച്ച് എല്ലാ നിലയ്ക്കും കേസിനെ സ്വാധീനിക്കാനുള്ള ശ്രമമാണ് ദിലീപിൽ നിന്നും ഉണ്ടാകുന്നത്..ദിലീപ് കുറ്റം ചെയ്തിട്ടില്ലാ എങ്കിൽ എന്തിന് വേണ്ടിയാണ് നടൻ ഇത്രയും പരാക്രമങ്ങൾ കാട്ടിക്കൂട്ടുന്നത്; ആ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടും

ദിലീപിന്റെ വാദം എല്ലാം തള്ളിക്കൊണ്ടാണ് ഹൈക്കോടതി നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ഹർജയിൽ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. മെമ്മറി കാർഡ് വീണ്ടും പരിശോധനയ്ക്ക് അയക്കണമെന്ന ഹൈക്കോടതി ഉത്തരവ് കേസിന് വലിയ ഊർജമാണ് നൽകുന്നതെന്ന് അഡ്വ ടിബി മിനി. അതീജീവിതയ്ക്ക് നീതി ലഭിക്കുന്നില്ലെന്ന നിരാശയിൽ നിൽക്കുമ്പോഴാണ് ഹൈക്കോടതിയിൽ നിന്നും ഇത്തരത്തിലൊരു സുപ്രാധാന വിധി ഉണ്ടാകുന്നതെന്നും മിനി പറഞ്ഞു ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.

ദൃശ്യങ്ങൾ ആക്സസ് ചെയ്തിട്ടുണ്ടെന്ന എഫ്എസ്എൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ആദ്യം സമീപിച്ചത് വിചാരണ കോടതിയെ ആയിരുന്നു എന്നാൽ വിചാരണ കോടതി ഈ ആവശ്യം തള്ളി.തുടർന്നായിരുന്നു അന്വേഷണ സംഘം ഹൈക്കോടതിയെ സമീച്ചത്. കേസിൽ അതിജീവിതയ്ക്കായി ഹൈക്കോടതിയിൽ ഹാജരായത് അഡ്വ മിനി ആയിരുന്നു.

‘കേസിൽ ഏറ്റവും സുപ്രധാന തെളിവാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ. ഇത് കോടതിയുടെ കസ്റ്റഡിയിൽ ആണ് ഉണ്ടായിരുന്നത്. അവിടെ ആ തെളിവ് ഏറ്റവും സുരക്ഷിതമാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. എന്നാൽ അത് അങ്ങനെയല്ലെന്ന് പിന്നീട് കണ്ടെത്തി. ദൃശ്യങ്ങൾ ആക്സസ് ചെയ്തെന്ന് റിപ്പോർട്ട് വന്നിട്ടും അതാരും വിശ്വസിക്കാൻ തയ്യാറായില്ല. ഈ വിശ്വാസത്തെ എട്ടാം പ്രതി ദിലീപ് മുതലെടുക്കുകയായിരുന്നു’ അഡ്വ മിനി പറയുന്നു.

‘നടിയെ സംബന്ധിച്ച് ഈ മെമ്മറി കാർഡ് എന്നത് അവരുടെ ജീവിതമാണ്. കോടതിയിൽ ഇരിക്കുന്ന ദൃശ്യങ്ങളിൽ മാറ്റം സംഭവിക്കുമ്പോൾ അതിന്റെ പരിപൂർണ ഉത്തരവാദിത്തം കോടതിക്കാണ്’, മിനി പറഞ്ഞു. മെമ്മറി കാർഡിന്റെ പേരിൽ സുപ്രീം കോടതി വരെ പ്രതികൾ പോയത് പ്രധാന വിഷയമാണെന്നും അവർ ചൂണ്ടിക്കാട്ടി.

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. ഇവിടെ ശ്രദ്ധേയമായ ഒന്നാം പ്രതിയായ പൾസർ സുനിയല്ല ഇത്തരത്തിൽ നെട്ടോട്ടമോടുന്നത്. പണവും പദവിയും ഉപയോഗിച്ച് എല്ലാ നിലയ്ക്കും കേസിനെ സ്വാധീനിക്കാനുള്ള ശ്രമമാണ് ദിലീപിൽ നിന്നും ഉണ്ടാകുന്നതെന്ന് മിനി കുറ്റപ്പെടുത്തി. ‘ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയെന്ന റിപ്പോർട്ട് ഉള്ളരിക്കെ ആ സത്യം മറച്ച് വെച്ച് കൊണ്ടാണ് ദിലീപും കൂട്ടരും എഫ്എസ്എൽ റിപ്പോർട്ടിനെതിരെ കേന്ദ്ര ലാബിലേക്ക് പരിശോധനയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടത്.

‘ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പ്രതിഭാഗം കണ്ടതിന് ശേഷം കേന്ദ്ര ഫോറൻസിക് ലാബിലേക്ക് അയക്കാനായി ക്ലോൺ കോപ്പി എടുക്കാൻ അയച്ചപ്പോഴാണ് ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയ കാര്യം കണ്ടെത്തിയത്. ഈ റിപ്പോർട്ട് എഫ്എസ്എൽ വിചാരണ കോടതിക്ക് കൈമാറിയിരുന്നു. ഹാഷ് വാല്യു മാറിയെന്ന കാര്യം പ്രതിഭാഗത്തേയും വാദി ഭാഗത്തേയും അറിയിക്കേണ്ട ചുമതല കോടതിക്ക് ഉണ്ട്’.

ഇക്കാര്യത്തിൽ കോടതിയുടെ നിലപാട് നിഷ്കളങ്കമാണെന്ന് പറയാൻ സാധിക്കില്ലെന്നും മിനി പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മെമ്മറി കാർഡ് പരിശോധിക്കുക. കോടതി ഒരാളുടെ സാന്നിധ്യമില്ലാതെ ഇത് കാണില്ല. പ്രതിയോ ആരോ സഹായിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.കോടതിയാണോയെന്ന് നമ്മുക്ക് പറയാൻ സാധിക്കില്ല’, അവർ വ്യക്തമാക്കി.

‘കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. സാധാരണ നിലയിൽ എത്രയും പെട്ടെന്ന് കേസിന്റെ വിചാരണ തീരണം എന്ന് ആഗ്രഹിക്കുന്നത് അതിജീവിതയാണ്. ദൃശ്യങ്ങൾ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി ഒരു മാസത്തോളം വെച്ച് കൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ അതിജീവിതക്ക് കോടതിയെ സമീപിക്കേണ്ട സാഹചര്യം പോലും ഉണ്ടായി’

‘പലരും പറയുന്നത് ഞങ്ങൾക്ക് അറിയുന്ന ഇത്തരത്തിലൊരു കുറ്റം ചെയ്യില്ലെന്നൊക്കെയാണ്. എന്നാൽ തനിക്ക് ചോദിക്കാനുള്ളത് ദിലീപ് കുറ്റം ചെയ്തിട്ടില്ലാ എങ്കിൽ എന്തിന് വേണ്ടിയാണ് നടൻ ഇത്രയും പരാക്രമങ്ങൾ കാട്ടിക്കൂട്ടുന്നത് എന്നാണ്’;മിനി അഭിമുഖത്തിൽ ചോദിച്ചു.

More in News

Trending

Recent

To Top