Connect with us

‘ദിൽഷയോട് മാപ്പ് പറയണമെന്ന് തോന്നിയിട്ടില്ല; ദിൽഷ ആ വിജയം അർഹിക്കുന്നില്ലെന്ന് ഞാൻ പറയില്ല; റിയാസ് ജയിക്കാതിരുന്നത് സങ്കടത്തിലാക്കി; ​ശാലിനിയുടെ തുറന്നുപറച്ചിൽ !

TV Shows

‘ദിൽഷയോട് മാപ്പ് പറയണമെന്ന് തോന്നിയിട്ടില്ല; ദിൽഷ ആ വിജയം അർഹിക്കുന്നില്ലെന്ന് ഞാൻ പറയില്ല; റിയാസ് ജയിക്കാതിരുന്നത് സങ്കടത്തിലാക്കി; ​ശാലിനിയുടെ തുറന്നുപറച്ചിൽ !

‘ദിൽഷയോട് മാപ്പ് പറയണമെന്ന് തോന്നിയിട്ടില്ല; ദിൽഷ ആ വിജയം അർഹിക്കുന്നില്ലെന്ന് ഞാൻ പറയില്ല; റിയാസ് ജയിക്കാതിരുന്നത് സങ്കടത്തിലാക്കി; ​ശാലിനിയുടെ തുറന്നുപറച്ചിൽ !

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് ശാലിനി. അവതാരിക എന്ന ലേബലിൽ ആണ് ബി​​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരിക്കാനെത്തിയത്. എല്ലാ കാര്യങ്ങളും തുറന്ന് പറയുകയും സന്തോഷവും സങ്കടവുമെല്ലാം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്ത ശാലിനി ഇരുപത്തിയൊന്ന് ദിവസമെ ബി​ഗ് ബോസ് ഹൗസിൽ നിന്നിരുനുള്ളു.

ബി​ഗ് ബോസിൽ നിന്നും വന്ന ശേഷം ശാലിനിയുടെ ജീവിതവും മാറി. നല്ല സന്തോഷത്തിലാണ് ഇപ്പോൾ ശാലിനി. മണികണ്ഠൻ ചേട്ടൻ, അശ്വിൻ, സുചിത്ര, അഖിൽ എന്നിവരാണ് അടുത്ത സുഹൃത്തുക്കൾ. ഇപ്പോഴിതാ റോബിനെ കുറിച്ചും ബിഗ് ബോസ് വീട്ടിലെ മറ്റ് വിശേഷണങ്ങളെ കുറിച്ചും പറയുകയാണ് ശാലിനി.

‘ഹൗസിനുള്ളിലും പുറത്തും റോബിൻ ഒരുപോലെയാണെന്നാണ് എന്റെ അനുഭവം. റിയാസ് വിജയിക്കണമെന്നായിരുന്നു ആ​ഗ്രഹം. അവനൊരു ​ഗെയിം ചെയ്‍ഞ്ചറായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ അവൻ എത്തിയത്.’ ‘റിയാസും ബ്ലെസ്ലിയും ടോപ്പ് 2 ആകുമെന്നാണ് കരുതിയത്. ദിൽഷയ്ക്ക് റോബിന്റെ സപ്പോർട്ട് ഉണ്ടെന്ന് അറിയാമായിരുന്നു. ദിൽഷ ഫിസിക്കൽ ടാസ്ക്കൊക്കെ നന്നായി ചെയ്തിട്ടാണ് ഫൈനലിൽ വന്നത്.

അതിനാൽ തന്നെ ദിൽഷ ആ വിജയം അർഹിക്കുന്നില്ലെന്ന് ഞാൻ പറയില്ല. പക്ഷെ ദിൽഷ വിജയിച്ചപ്പോൾ ഉള്ളിൽ നിന്നൊരു സന്തോഷം വരാതിരുന്നത് റിയാസ് മൂന്നാം സ്ഥാനത്ത് ആയിപ്പോയതുകൊണ്ടാണ്.

പക്ഷെ ദിൽഷയെ കൺ​ഗ്രാജുലേറ്റ് ചെയ്തിരുന്നു ഞാൻ. അവളോട് ഇഷ്ടക്കേടൊന്നുമില്ല. ദിൽഷയോട് സ്നേഹം മാത്രമെയുള്ളൂ. ദിൽഷ ആ വിജയം അർ​ഹിക്കുന്നില്ലെന്ന് ഞാൻ എവിടേയും പറഞ്ഞിട്ടില്ല.’ ‘റിയാസിനെ കുറിച്ചുള്ള സങ്കടമായിരുന്നു എന്റെ മുഖത്ത്.

റോബിൻ കാണിച്ചപോലെ ഉള്ളിൽ നിന്ന് സന്തോഷിക്കാൻ കഴിഞ്ഞില്ലെന്നുള്ളത് സത്യമാണ്. ഞാൻ വിജയിക്കണമെന്ന് ആ​ഗ്രഹിച്ചത് റിയാസ് അല്ലെങ്കിൽ ‌ബ്ലെസ്ലി എന്നായിരുന്നു. ദിൽഷയോട് ഞാൻ തെറ്റ് ചെയ്തുവെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.’

‘അന്ന് ​ഗ്രാന്റ് ഫിനാലെ വേദിയിലെ അവസ്ഥ അങ്ങനെയായിരുന്നു. അതുകൊണ്ടാണ് എഴുന്നേറ്റ് നിന്ന് കൈയ്യടിക്കാതിരുന്നത്. അതുപോലൊരു അവസ്ഥ വേറൊരു സീസണിലും ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു.’ ‘മാപ്പ് പറയാൻ മാത്രം ഭയങ്കര തെറ്റ് ഞാൻ ചെയ്തതായി തോന്നിയിട്ടില്ല. ജാസ്മിനും നിമിഷയും മാപ്പ് പറഞ്ഞെങ്കിൽ അത് അവരുെട നല്ല മനസ്.

റോബിൻ ഇപ്പോൾ തിരക്കുള്ള സെലിബ്രിറ്റിയായി ജീവിക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹം അർഹിക്കുന്നതാണ്. അതിൽ ‍ഞാൻ സന്തോഷിക്കുന്നു.’ ‘റോബിന്റെ പിന്തുണ വോട്ടിന്റെ കാര്യത്തിൽ ദിൽഷയെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ദിൽഷയെ എന്റെ വീട്ടിലുള്ളവർക്കെല്ലാം ഇഷ്ടമാണ്. പക്ഷെ എല്ലാവരും റോബിൻ ഫാനാണ്.’ ‘റോബിനെ കുറിച്ച് ഒരു കുറ്റവും എന്റെ വീട്ടിൽ പോലും പറയാൻ പറ്റില്ല. ജാസ്മിൻ ക്വിറ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ ടോപ്പ് ടുവിൽ വരുമായിരുന്നു’ ശാലിനി പറയുന്നു.

about shalini

More in TV Shows

Trending

Recent

To Top