ഒരു ലിപ്പ്ലോക്ക് ഉള്ളതിന്റെ പേരില്‍ എന്നെങ്കിലും എനിക്ക് അത്തരമൊരു അവസരം വന്നാല്‍ ഞാനത് ഉപേക്ഷിക്കേണ്ട ആവശ്യമുണ്ടോ? ലിപ്പ്ലോക്ക് മാത്രമല്ല സംഘട്ടനരംഗങ്ങളുമുണ്ട്,അതൊന്നും ആരും കണ്ടില്ലേ ? തുറന്നടിച്ച് ദുർഗ കൃഷ്ണ!
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും നർത്തകിയുമാണ് ദുർഗ കൃഷ്ണ. വിമാന എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച് ചുരുങ്ങിയ സമയം കൊണ്ട് പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞു .
അതേസമയം ഉടല്, കുടുക്ക് എന്നീ സിനിമകളിലെ ചില രംഗങ്ങളുടെ പേരില്‍ നടി ദുര്‍ഗ കൃഷ്ണയ്ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി. പ്രമുഖ മാധ്യമത്തിന്റെ അഭിമുഖത്തില്‍ അവര്‍ ഇക്കാര്യത്തെക്കുറിച്ച് പറയുന്നതിങ്ങനെ.
ദുര്‍ഗ്ഗയുടെ വാക്കുകള്‍ ഇങ്ങനെ
എന്റെ സ്വപ്നമാണ് മണിരത്നം സാറിന്റെ ഒരു ചിത്രം. ഒരു ലിപ്പ്ലോക്ക് ഉള്ളതിന്റെ പേരില്‍ എന്നെങ്കിലും എനിക്ക് അത്തരമൊരു അവസരം വന്നാല്‍ ഞാനത് ഉപേക്ഷിക്കേണ്ട ആവശ്യമുണ്ടോ? ലിപ്പ്ലോക്ക് മാത്രമല്ല കുടുക്ക് എന്ന ചിത്രത്തില്‍ ഞാന്‍ ചെയ്തിട്ടുള്ളത് സംഘട്ടനരംഗങ്ങളുമുണ്ട്. അതൊന്നും ആരും പറയില്ല.
എന്റെ അഭിനയം മോശമാണെങ്കില്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ പലപ്പോഴും എന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെയാണ്. വിവാഹം കഴിഞ്ഞതുകൊണ്ട് ഭര്‍ത്താവ് കയറൂരി വിട്ടിരിക്കുകയാണോ? എന്നെ വിറ്റ് ജീവിക്കുകയാണോ? തുടങ്ങി മോശമായ കമന്റുകളാണ് വരുന്നത്.
