വിജയ് ബാബു ശ്രീജിത്ത് രവി കേസ് ; കരുതലോടെ നീങ്ങി ‘അമ്മ ; നടപടി എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യും !
ദിലീപ് കേസും വിജയ് കേസും വന്നതോടെ ആക്കെ പ്രതിസന്ധയിൽ ആയത് താര സംഘടനയായ ‘അമ്മ’. സംഘടനയുടെ നിലപാടുകൾ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു .ബലാത്സംഗ കേസിലും പോക്സോ കേസിലും പ്രതികളായ അംഗങ്ങളുടെ കാര്യത്തില്‍ കരുതലോടെ നിലപാട് സ്വീകരിക്കാന്‍ താര സംഘടനയായ ‘അമ്മ’ ഒരുങ്ങുകയാണ് . നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ വിജയ് ബാബുവിന്റെയും പോക്സോ കേസില്‍ റിമാന്‍ഡിലായ ശ്രീജിത്ത് രവിയുടെയും കാര്യത്തില്‍ ശക്തമായ നടപടികള്‍ വേണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.
അടുത്ത എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് ഭാരവാഹികള്‍ ശ്രമിക്കുന്നത്. അതുവരെ ആരോപണ വിധേയരുടെ കാര്യത്തില്‍ ശ്രദ്ധയോടെ വേണം പ്രതികരിക്കാനെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദേശിച്ചതായാണ് സൂചന.നേരത്തേ ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിന് പിന്നാലെ വിജയ് ബാബുവിന്റെ ‘അമ്മ’ വാര്‍ഷിക യോഗത്തിലെ വീഡിയോ സംഘടന നീക്കം ചെയ്തിരുന്നു.
വീഡിയോ ‘അമ്മ’യുടെ യു ട്യൂബ് ചാനലില്‍ നല്കിയ സ്വകാര്യ ഏജന്‍സി അധികൃതരെയും ഭാരവാഹികള്‍ ശാസിച്ചിരുന്നു. താരത്തിന്റെ ‘മാസ് എന്‍ട്രി’ എന്ന നിലയിലായിരുന്നു വീഡിയോ യു ട്യൂബിലെത്തിയത്. ഇതേത്തുടര്‍ന്നാണ് ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ കൂടിയ സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയിലും വിജയ് ബാബുവിന്റെ വീഡിയോ ചര്‍ച്ചയായി. വീഡിയോയെ മോഹന്‍ലാല്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങളും വിമര്‍ശിച്ചതായാണ് സൂചന.ഇതിനു പിന്നാലെയാണ് നഗ്നതാ പ്രദര്‍ശന കേസില്‍ ശ്രീജിത്ത് രവി റിമാന്ഡിലാകുന്നത്. സംഘടനയിലെ അംഗങ്ങള്‍ ഇത്തരം കേസുകളില്‍ അകപ്പെടുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കുമെന്ന് ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതും പ്രസിഡന്റ് ഗൗരവമായി എടുത്തിട്ടുണ്ടെന്നാണ് സൂചന.
അതെ സമയം പെണ്‍കുട്ടികള്‍ക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായ നടന് ശ്രീജിത്ത് രവി നല്കിയ ജാമ്യഹര്‍ജി ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി ജൂലായ് 15-ലേക്കു മാറ്റി. ജസ്റ്റിസ് ബെച്ചു കുര്യന് തോമസാണ് ഹര്‍ജി പരിഗണിക്കുന്നത്.
മാനസികപ്രശ്നമുള്ള ആളാണെന്നും പെരുമാറ്റവൈകല്യത്തിന് (ബിഹേവിയറല്‍ ഡിസോര്‍ഡര്‍) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ 2016 സെപ്റ്റംബര്‍മുതല്‍ ചികിത്സയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഡോക്ടര്‍ നല്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്.
ജയിലില്‍ തുടരേണ്ടിവരുന്നത് മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. കേസില്‍ കസ്റ്റഡി തുടരേണ്ട ആവശ്യമില്ലെന്നും പരാതിക്കാരായ കുട്ടികളുടെ മൊഴിയെടുത്ത സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
ജൂലായ് നാലിന് വൈകീട്ട് അയ്യന്തോള്‍ എസ്.എന്‍. പാര്‍ക്കിനു സമീപം രണ്ടു പെണ്‍കുട്ടികള്‍ക്കുനേരെ ശ്രീജിത്ത് രവി നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് കേസ്. രക്ഷിതാക്കളുടെ പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി വ്യാഴാഴ്ച ശ്രീജിത്തിനെ അറസ്റ്റുചെയ്തു. മുതിര്‍ന്ന അഭിഭാഷകന് പി. വിജയഭാനുവാണ് ഹര്‍ജിക്കാരനുവേണ്ടി ഹാജരാകുന്നത്.
