എന്റെ അക്കൗണ്ടില്‍ വെറും 1500 രൂപ മാത്രം.., വീട്ടിലേയ്ക്ക് വേണ്ട സാധനങ്ങള്‍ പോലും വാങ്ങാന്‍ ആ പണം തികയില്ല; സംവിധായകന് അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

താരങ്ങളുടെ ആഢംബര ജീവിതം എപ്പോഴും മാദ്ധ്യമങ്ങളില്‍ വാര്‍ത്തയാകാറുണ്ട്. കോടികള്‍ വില മതിക്കുന്ന അവരുടെ വീടിനെ കുറിച്ചും കാറുകളെ കുറിച്ചുമെല്ലാം ആരാധകര്‍ കൗതുകത്തോടെ വായിക്കാറുമുണ്ട്. എന്നാല്‍ ബോളിവുഡില്‍ നിന്നും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
സംവിധായകന് അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഹൃത്തിനൊപ്പം തുടങ്ങിയ യുട്യൂബ് ചാനലിലാണ് ആലിയ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്റെ അക്കൗണ്ടില്‍ വെറും 1500 രൂപ മാത്രമുണ്ടായിരുന്ന ഒരു സമയമുണ്ട്. വീട്ടിലേയ്ക്ക് വേണ്ട സാധനങ്ങള്‍ പോലും വാങ്ങാന്‍ ആ പണം തികയുമായിരുന്നില്ല.
ആ ദിവസങ്ങളില്‍ പുറത്തിറങ്ങാതെ ഞാന്‍ വീട്ടില്‍ തന്നെ ചെലവഴിച്ചു. ശരിക്കും സമ്മര്‍ദ്ദത്തിലായിരുന്നു. മൂന്ന് ദിവസത്തേക്ക് എനിക്ക് ഭക്ഷണം എത്തിച്ചു തരാന്‍ അമ്മയോട് പറയുകയായിരുന്നു. അതൊട്ടും രസകരമായ അനുഭവമായിരുന്നില്ല. ഇനിയൊരിക്കലും അങ്ങനെയൊരു സമയം ഉണ്ടാകാതെയിരിക്കട്ടെയെന്നും താരപുത്രി പറഞ്ഞു.
അടുത്തിടെയാണ് ആലിയ മുംബയിലെ പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയത്. അതിന്റെ ഹോം ടൂറും തന്റെ യുട്യൂബ് ചാനലിലൂടെ അവര്‍ പുറത്തു വിട്ടിരുന്നു. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയതും. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തി എത്തിയത്.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...