സിനിമയില്‍ അച്ഛന് സ്ത്രീകളെ ഉപദ്രവിക്കുന്നത് കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല, ഞങ്ങള്‍ക്ക് അത് ശീലമായിരുന്നു; അച്ഛന് ബലാ ത്സംഗ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒന്നും തോന്നുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു; കേസിനു പിന്നാലെ വൈറലായി ശ്രീജിത്ത് രവിയുടെ പഴയ അഭിമുഖം

കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന് ശ്രീജിത്ത് രവി അറസ്റ്റിലായിരുന്നു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അച്ഛന്റെ ആദ്യകാല സിനിമകളെ കുറിച്ച് ശ്രീജിത്ത് രവി പണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
എനിക്ക് ബുദ്ധി വളര്‍ച്ചയും ഒക്കെ വരുന്നതിന് മുന്‍പേ തന്നെ അച്ഛന് സിനിമയിലുണ്ട്. അച്ഛനും അമ്മയും ചേട്ടനും എല്ലാം ഒന്നിച്ചിരുന്ന് ആണ് ഞങ്ങള്‍ പലപ്പോഴും അച്ഛന് അഭിനയിച്ച സിനിമകള്‍ കാണാറുള്ളത്. അതില്‍ അച്ഛന് സ്ത്രീകളെ ഉപദ്രവിക്കുന്നത് കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. ഞങ്ങള്‍ക്ക് അത് ശീലമായിരുന്നു.അച്ഛന്റെ ഒരു തൊഴില്‍ എന്ന നിലയില്‍ ആണ് ഞങ്ങള്‍ എല്ലാം ആ അഭിനയത്തെ കണ്ടത്. അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ അറിയില്ല.
വീട്ടില്‍ വരുന്ന അച്ഛന് അങ്ങനെയല്ല എന്ന ബോധ്യം ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഉണ്ട്. എന്റെ അമ്മയോട് പണ്ട് പലരും ചോദിക്കുമായിരുന്നുവത്രെ, അച്ഛന് ബലാ ത്സംഗ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒന്നും തോന്നുന്നില്ലേ എന്ന്. അപ്പോള്‍ അമ്മ പറഞ്ഞ മറുപടി, ‘ഞാന്‍ ഒരു ഡോക്ടറാണ്. എന്റെ തൊഴിലിന്റെ ഭാഗമായി എനിക്ക് പലരുടെയും നഗ്ന ശരീരങ്ങള്‍ പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരു തെറ്റ് അല്ല എങ്കില്‍, അദ്ദേഹം ചെയ്യുന്നതും അദ്ദേഹത്തിന്റെ തൊഴിലാണ്’ എന്നാണ്. അതാണ് ഞങ്ങളും കേട്ട് ശീലിച്ചത് എന്നും ശ്രീജിത്ത് പറയുന്നുണ്ട്.
ശ്രീജിത് മലയാള ചലച്ചിത്രങ്ങളില്‍ അഭിനയിച്ച് തുടങ്ങുന്നത് 2005ലാണ്. ചെറിയ വേഷങ്ങളിലായി 25 ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. പിന്നീട് ചാന്ത്പൊട്ട് എന്ന ചിത്രത്തിലെ വേഷം വഴിത്തിരിവായി. സണ്‍ടെക് ടയര്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ അദ്ദേഹം എക്സിക്യുട്ടീവ ഡയറക്ടര്‍ ആണ്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....