Malayalam
‘ചിലര്‍ എയര്‍ പോട്ടില്‍ കാണുമ്പോഴും സംസാരിക്കാന്‍ വരും ഇന്ന് ലാല്‍ സാര്‍ ഇന്ന് മറ്റെയാളെ ഇറക്കി വിട്ടില്ലേല് ഞാന്‍ ഒരു സിനിമ പോലും കാണില്ലയെന്നൊക്കെ… ‘ ഇതൊക്കെ ഞാനാണ് തീരുമാനിക്കുന്നത് എന്നപോലെയാണ് ആള്ക്കാര് പറയുന്നത്’; ബിഗ് ബോസില്‍ അവതാരകനായി എത്തിയ ശേഷമുള്ള കാര്യങ്ങളെ കുറിച്ച് മോഹന്‍ലാല്‍
‘ചിലര്‍ എയര്‍ പോട്ടില്‍ കാണുമ്പോഴും സംസാരിക്കാന്‍ വരും ഇന്ന് ലാല്‍ സാര്‍ ഇന്ന് മറ്റെയാളെ ഇറക്കി വിട്ടില്ലേല് ഞാന്‍ ഒരു സിനിമ പോലും കാണില്ലയെന്നൊക്കെ… ‘ ഇതൊക്കെ ഞാനാണ് തീരുമാനിക്കുന്നത് എന്നപോലെയാണ് ആള്ക്കാര് പറയുന്നത്’; ബിഗ് ബോസില്‍ അവതാരകനായി എത്തിയ ശേഷമുള്ള കാര്യങ്ങളെ കുറിച്ച് മോഹന്‍ലാല്‍
ഇന്ന് ഏറെ ജനശ്രദ്ധയുള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. നിരവധി ഭാഷകളില്‍ ഇന്ന് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ബിഗ് ബോസ് മലയാളം ഒരോ സീസണ് കഴിയുന്തോറും കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം നാലാം സീസണാണ് കഴിഞ്ഞത്. നൂറ് ദിവസങ്ങള്‍ പിന്നിട്ട് ബിഗ് ബോസ് മലയാളം സീസണ് നാലിലെ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. ബ്ലെസ്ലി റണ്ണര്‍ അപ്പായി.
ബിഗ് ബോസ് മലയാളം മറ്റ് ഭാഷകളേക്കാളും വലിയ ഷോയായി മാറിയെന്ന് ദി വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യയുടേയും സ്റ്റാര്‍ ഇന്ത്യയുടേയും പ്രസിഡന്റായ കെ.മാധവന് പറഞ്ഞിരുന്നു. ‘പ്രേക്ഷകരുടെ പങ്കാളിത്തം വോട്ടിങിന്റെ കാര്യത്തിലും കൂടി വരികയാണ്. ഇത്തരം ഒരു എക്സ്!പെന്‍സീവ് ഷോ മലയാളത്തില്‍ ചെയ്യാന്‍ നാല് വര്‍ഷം മുമ്പ് ആലോചിക്കുമ്പോള്‍ ആശങ്കകളുണ്ടായിരുന്നു.’ പ്രത്യേകിച്ച് ഇതിന്റെ പ്രേക്ഷക തലത്തിലുള്ള സ്വീകാര്യതയെ കുറിച്ചായിരുന്നു ആശങ്ക. ഇപ്പോള്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നോട്ട് നോക്കുമ്പോള്‍ ബിഗ് ബോസ് മലയാളം ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ഷോയായിട്ട് മാറി.’
‘പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുന്ന ഒരു ഷോയായി മാറിയിരിക്കുകയാണ്. ഇത്രയും വലിയ ഒരു ഷോയായി മാറാനുള്ള കാരണം ലാലേട്ടന്റെ സജീവമായ സാന്നിധ്യമാണ്.’ ഇന്ത്യയില്‍ ആറോ ഏഴോ ഭാഷകളില്‍ ബിഗ് ബോസ് നടക്കുന്നുണ്ട്. അതില്‍ ഒന്നും ഡബിള്‍ ഡിജിറ്റ് റേറ്റിംഗ് കിട്ടുന്ന ഒരു ഷോയും ഇല്ല. മുഴുവന്‍ ക്രഡിറ്റും ലാലേട്ടനാണ്.’
‘ബിഗ് ബോസ് വീട്ടിലെ ഓരോ സ്പന്ദനവും കൃത്യമായി അറിഞ്ഞ് അവരെ സ!നേഹിച്ചും ഉപദേശിച്ചും വേണ്ടപ്പോള്‍ വിമര്‍ശിച്ചും അദ്ദേഹം ഒപ്പമുണ്ടായിരുന്നു.’ അതുപോലെ തന്നെ മത്സരാര്‍ഥിക്ക് പുറംലോകവുമായുള്ള ഏക കണ്ണിയും ലാലേട്ടന് തന്നെയായിരുന്നു. ഏഷ്യാനെറ്റ് തുടങ്ങിയത് മുതല്‍ മോഹന്‍ലാലുമായുള്ള ബന്ധം വളരെ വിലപ്പെട്ടതാണ്’ എന്നാണ് ഗ്രാന്റ് ഫിനാലെ വേദിയില്‍ വെച്ച് മാധവന് പറഞ്ഞത്.
മോഹന്‍ലാലിപ്പോള്‍ ബിഗ് ബോസ് മലയാളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി മാറിയിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂടും ഗ്രാന്റ് ഫിനാലെ ആഘോഷമാക്കാന്‍ എത്തിയിരുന്നു. വേദിയില്‍ വെച്ച് സുരാജമായി സംസാരിക്കവെ മോഹന്‍ലാല്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ബിഗ് ബോസ് ഷോയുടെ അവതാരകനായ ശേഷം പ്രാക്ക് കിട്ടുന്നുണ്ടോയെന്ന് സുരാജ് ചോദിച്ചപ്പോഴായിരുന്നു മോഹന്‍ലാലിന്റെ നര്‍മ്മം കലര്‍ന്ന മറുപടി.
‘ലാലേട്ടനൊക്കെ എന്തോരം പ്രാക്കാണ് എവിക്ഷന് എപ്പിസോഡുകള്‍ കഴിയുമ്പോള്‍ വാങ്ങിച്ച കൂട്ടുന്നത്. മത്സരാര്‍ഥികള്‍ക്ക് ഇവിടെയിരുന്ന് ചിരിച്ചാല്‍ മതി.’ ലാലേട്ടന് അനുഭവിക്കുന്ന പ്രാക്കുകള്‍ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോയെന്നാണ്’ സുരാജ് വെഞ്ഞാറമൂട് മത്സരാര്ഥികളോടും മോഹന്‍ലാലിനോടുമായി ചോദിച്ചത്. സുരാജിന്റെ ചോദ്യത്തിന് മോഹന്‍ലാല്‍ നല്കിയ മറുപടി ഇങ്ങനെയായിരുന്നു.
‘സുരാജ് പറഞ്ഞത് ശരിയാണ്. മത്സരാര്‍ഥികള്‍ക്ക് അറിയില്ല. ചിലപ്പോള്‍ ഞാന്‍ കാറില്‍ പോകുമ്പോള്‍ ഏതെങ്കിലും ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങി കിടക്കുകയാണെങ്കില്‍ നമ്മളെ കാണുന്ന ചിലരൊക്കെ ഓടി വന്ന് പറയും സാറെ… അയാളെ ഇറക്കി വിടണം കെട്ടോ.. ഭയങ്കര കുഴപ്പമാണ് എന്ന്.’
‘ചിലര്‍ എയര്‍ പോട്ടില്‍ കാണുമ്പോഴും സംസാരിക്കാന്‍ വരും ഇന്ന് ലാല്‍ സാര്‍ ഇന്ന് മറ്റെയാളെ ഇറക്കി വിട്ടില്ലേല് ഞാന്‍ ഒരു സിനിമ പോലും കാണില്ലയെന്നൊക്കെ… ‘ ഇതൊക്കെ ഞാനാണ് തീരുമാനിക്കുന്നത് എന്നപോലെയാണ് ആള്ക്കാര് പറയുന്നത്. ബിഗ് ബോസിലെ കാര്യങ്ങളൊക്കെ ഒരു പ്രോസസിലൂടെയാണ് നടക്കുന്നത്. അതുകൊണ്ട് സുരാജ് പറഞ്ഞത് കറക്ടാണ്. നീയും എന്നെ പ്രാകിയിട്ടുണ്ടോ’ എന്നാണ് സുരാജിനോട് മോഹന്‍ലാല്‍ പറഞ്ഞത്.
അതേസമയം, ബിഗ് ബോസ് വിന്നറായ ശേഷം ദില്‍ഷ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്നെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ ചിരിക്കുന്ന ഒരു മുഖം പോലും എനിക്ക് ചുറ്റും ഉണ്ടായിരുന്നില്ലെന്നാണ് ദില്‍ഷ പറയുന്നത്. ആദ്യമായിട്ടായിരിക്കും ഇത്ര വലിയൊരു ടൈറ്റില്‍ വിജയിയായിട്ട് ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് ഒരു വ്യക്തി സങ്കടപ്പെടുന്നത്. അത്ര വലിയൊരു ട്രോഫി കൈയ്യില്‍ കിട്ടിയിട്ടും ഞാന്‍ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. എന്റെ വിജയത്തില്‍ സന്തോഷിക്കുന്ന ഒരു മുഖം പോലും അവിടെയുണ്ടായിരുന്നില്ല.’ എന്നാണ് ദില്‍ഷ പറഞ്ഞത്.
ആരും ഒന്ന് കൈയ്യടിച്ച് പോലും ഇല്ല. എനിക്ക് ഒരുപാട് സങ്കടം തോന്നി. ഇത്രയും നല്ലൊരു നിമിഷത്തില്‍ ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് എനിക്ക് സന്തോഷത്തിന് പകരം സങ്കടമായിരുന്നുവെന്നാണ് ദില്‍ഷ പറയുന്നത്. അതുകൊണ്ടാണ് ഹൗസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം രണ്ട് ദിവസം ബ്രേക്ക് എടുത്തത്. ഒരുപാട് പേര് ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. നെഗറ്റീവ് കമന്റുകളും കാണുന്നുണ്ടെന്നും ദില്‍ഷ പറയുന്നു.
