അകത്തു കയറാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹം പുറത്തുനിന്നു പ്രാര്‍ത്ഥിച്ചു, ഞങ്ങള്‍ക്കുവേണ്ടി ഞാന്‍ അമ്പലത്തിനകത്തു കയറി പ്രാര്‍ത്ഥിച്ചു; ആദ്യമായി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ സന്തോഷം പങ്കുവെച്ച് മഞ്ജരി

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ ഗായികയാണ് മഞ്ജരി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ വിവാഹ ശേഷം ആദ്യമായി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരിക്കുകയാണ് മഞ്ജരി.
ഭര്‍ത്താവ് ജെറിനൊപ്പമാണ് മഞ്ജരി ക്ഷേത്രത്തിലെത്തിയതെങ്കിലും അദ്ദേഹത്തിന് അകത്ത് കയറാന്‍ സാധിച്ചില്ലെന്നും മഞ്ജരി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങളും വീഡിയോയും മഞ്ജരി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.
‘ഇത് ജെറിന്റെ ആദ്യത്തെ ഗുരുവായൂര്‍ സന്ദര്‍ശനമായിരുന്നു. അദ്ദേഹത്തെ അമ്പലം ചുറ്റിക്കാണിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അകത്തു കയറാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹം പുറത്തുനിന്നു പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ക്കുവേണ്ടി ഞാന്‍ അമ്പലത്തിനകത്തു കയറി പ്രാര്‍ത്ഥിച്ചു’. എന്നും മഞ്ജരി കുറിച്ചു.
ജൂണ്‍ 24നാണ് മഞ്ജരിയും ജെറിനും വിവാഹിതരായത്. തിരുവനന്തപുരത്തു നടന്ന ചടിങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. പത്തനംതിട്ട സ്വദേശിയായ ജെറിന് ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജറായി ജോലി ചെയ്യുകയാണ്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...