തെറ്റുകള് ചെയ്തിട്ടും താന് ശിക്ഷിക്കപ്പെടാതെ പോയിട്ടുണ്ട്; എനിക്കെതിരെ കേസെടുക്കാന് ഞാന് തന്നെ ആവശ്യപ്പെട്ടു; ജീപ്പിനു മുകളിലെ മാസ് എന്ട്രി; നിയമനടപടി നേരിടാൻ ഒരുങ്ങി ബോബി ചെമ്മണ്ണൂർ!

ജീപ്പിന് മുകളില് കയറി മാസ് എന്ട്രി കാണിച്ചു പുലിവാല് പിടിച്ചിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്. പുതിയ സംരംഭമായ ബോചെ ദി ബുച്ചര് എന്ന ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് മോട്ടോര് വാഹന വകുപ്പിന്റെ ചട്ടങ്ങള് ലംഘിച്ചതിനാണ് ഇപ്പോൾ ബോബി ചെമ്മണ്ണൂര് കുടുങ്ങിയിരിക്കുന്നത്.
വാഹനത്തിന് മുകളില് ഇറച്ചിവെട്ടുകാരന്റെ രൂപത്തില് മാസ് എന്ട്രി നടത്തിയത് വിവാദമായതോടെ വാഹന ഉടമക്ക് നോട്ടീസ് നല്കാന് നിയമനടപടി തുടങ്ങി. ചട്ടലംഘനം ചൂണ്ടിക്കാട്ടി നിരവധി പേര് രംഗത്തെത്തിയതോടെ തനിക്കെതിരെ കേസെടുക്കണമെന്ന് ബോബി ചെമ്മണ്ണൂര് തന്നെ ആവശ്യപ്പെട്ടു.
എനിക്കെതിരെ കേസെടുക്കുമ്പോള് ചിലര്ക്ക് സന്തോഷമുണ്ടായേക്കാം എന്നാല് അത് താന് കാര്യമാക്കുന്നില്ലെന്നും, തെറ്റുകള് ചെയ്തിട്ടും താന് ശിക്ഷിക്കപ്പെടാതെ പോയിട്ടുണ്ട്. എന്നാല് ആരോപണ വിധേയനായി ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ബോബി ചെമ്മണ്ണൂര് പറഞ്ഞു.
ഫൈനായാലും ജയിലായാലും പൂര്ണമനസ്സോടെ സ്വീകരിക്കുമെന്ന് ബോബി ചെമ്മണ്ണൂര് പ്രതികരിച്ചു.കോഴിക്കോട് തുടങ്ങിയ ആധുനിക ഇറച്ചിക്കട ഉദ്ഘാടനത്തിനാണ് കഴിഞ്ഞ ദിവസം ജീപ്പിന് മുകളില് കയറി ബോബി ചെമ്മണ്ണൂര് എത്തിയത്. സ്ഥിരമായി ബോബി ചെമ്മണ്ണൂര് ഇത്തരം നിയമ ലംഘനം നടത്തുന്നതായി മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥര് പറയുന്നു.
എന്ഫോഴ്സ്മെന്റ് ആര്ഡിഒ ഉടന് നോട്ടീസ് വാഹന ഉടമയ്ക്ക് കൈമാറും. സംഭവ സമയത്ത് വാഹനമോടിച്ച ആള്ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോര് വാഹന വകുപ്പ് വ്യക്തമാക്കി. അപകടകരമായ രീതിയില് വാഹനം ഓടിച്ചതിനും ട്രാഫിക് നിയമം ലംഘിച്ചതിനുമാണ് നടപടി. ഇത്തരം പ്രകടനങ്ങള് പൊതുജനങ്ങള്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും യുവാക്കളില് തെറ്റായ പ്രേരണ സൃഷ്ടിക്കുമെന്നും ഉദ്യോഗസ്ഥര് പറഞ്ഞു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...