Connect with us

കടന്നു പോയതിനെല്ലാം ഇപ്പുറം, ഇന്ന് മലയാളം ആ തീയെ നെഞ്ചോട് ചേര്‍ക്കുന്നത് കാണുമ്പോള്‍ പറഞ്ഞാല്‍ തീരാത്ത സന്തോഷം മാത്രം, എന്ന് കുര്യച്ചായന് സ്വന്തം എൽസ; പൃഥ്വിയ്ക്ക് സംയുക്തയുടെ കത്ത് !

Actress

ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ കടുവ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ് . മാസ് മസാല ആക്ഷന്‍ എന്റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കടുവയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കുര്യച്ചന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ എല്‍സയായി എത്തുന്നത് നടി സംയുക്ത മേനോനാണ്. ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ സംയുക്ത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്. കുറിപ്പിനൊപ്പം സിനിമയില്‍ നിന്നുള്ള ഒരു സ്റ്റില്ലും താരം പങ്കുവെച്ചിട്ടുണ്ട്.

അച്ചായാ,
കയ്യില്‍ ഒതുങ്ങാതെ എല്ലാം ഒടുങ്ങും എന്ന് തോന്നുമ്പോഴും, കേസ് ജയിക്കാന്‍ ഇത്രേം ഒക്കെ വേണോ എന്ന് ചോദിക്കുമ്പോഴും, ആ കണ്ണുകളിലെ തീ കെടാതെ കാത്തുസൂക്ഷിക്കുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്. കടന്നു പോയതിനെല്ലാം ഇപ്പുറം, ഇന്ന് മലയാളം ആ തീയെ നെഞ്ചോട് ചേര്‍ക്കുന്നത് കാണുമ്പോള്‍ പറഞ്ഞാല്‍ തീരാത്ത സന്തോഷം മാത്രം.

ആ തീ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത് തീരാത്ത ആഘോഷങ്ങള്‍ക്കാണ്. ആള്‍ക്കൂട്ടങ്ങള്‍ക്കിപ്പുറത്ത് തികഞ്ഞ സ്‌നേഹത്തോടെ, മനസ്സ് നിറഞ്ഞ ചിരിയോടെ, ചെന്നായ് കൂട്ടങ്ങളെ വിറപ്പിക്കുന്ന വീറും വാശിയും ആവാഹിച്ച ആള്‍രൂപമായ കടുവയെ കൗതുകത്തോടെ നോക്കി നിന്നുകൊണ്ട്, ഞാനുമുണ്ട്.
സ്വന്തം,
എല്‍സ

മലയാളത്തിന് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സംഭാവന ചെയ്ത സംവിധായകന്‍ ഷാജി കൈലാസ് ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജാണ് കടുവയിലെ കേന്ദ്രകഥാപാത്രമായ കുര്യച്ചനെ അവതരിപ്പിക്കുന്നത്.

സംയുക്ത മേനോന്‍, വിവേക് ഒബ്‌റോയ്, അലന്‍സിയര്‍, ബൈജു സന്തോഷ്, അര്‍ജ്ജുന്‍ അശോകന്‍, ഇന്ദ്രന്‍സ്, സുധീഷ്, കോട്ടയം രമേശ്, രാഹുല്‍ മാധവ്, സീമ, പ്രിയങ്ക, ജനാര്‍ദ്ദനന്‍, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

More in Actress

Trending