Connect with us

ജയിലിൽ കിടന്നപ്പോൾ കുരങ്ങൻ വരുന്നുണ്ടോയെന്നാണ് നോക്കിയത്; നവീനും റോൺസണും മുന്തിയ ഇനം വാഴകൃഷിയിലേക്ക്; എല്ലാം മലയാളികൾ കാരണം; നവീൻ പറഞ്ഞ കാര്യങ്ങൾ !

TV Shows

ജയിലിൽ കിടന്നപ്പോൾ കുരങ്ങൻ വരുന്നുണ്ടോയെന്നാണ് നോക്കിയത്; നവീനും റോൺസണും മുന്തിയ ഇനം വാഴകൃഷിയിലേക്ക്; എല്ലാം മലയാളികൾ കാരണം; നവീൻ പറഞ്ഞ കാര്യങ്ങൾ !

ജയിലിൽ കിടന്നപ്പോൾ കുരങ്ങൻ വരുന്നുണ്ടോയെന്നാണ് നോക്കിയത്; നവീനും റോൺസണും മുന്തിയ ഇനം വാഴകൃഷിയിലേക്ക്; എല്ലാം മലയാളികൾ കാരണം; നവീൻ പറഞ്ഞ കാര്യങ്ങൾ !

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചെങ്കിലും ഇപ്പോഴും സോഷ്യൽമീഡിയ നിറയെ ബി​ഗ് ബോസ് വിശേഷങ്ങൾ തന്നെയാണ്. നൂറ് ദിവസം തികച്ച് പുറത്ത് വന്ന മത്സരാർഥികളുടെ ആഘോഷങ്ങളും അഭിമുഖങ്ങളുമാണ് എല്ലായിടത്തും നിറയുന്നത്. ഇതിനിടയിൽ മലയാള ടെലിവിഷൻ സ്‍ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള മുഖമായ നവീൻ അറയ്ക്കലും റൊൺസൺ വിന്റസനും ഉണ്ട്.

സീരിയലുകളിലൂടെയും ടെലിവിഷൻ ഗെയിം ഷോകളിലൂടെയും ഇരുവരും മലയാളികളുടെ പ്രിയപ്പെട്ട
താരമാണ്. ഏഷ്യാനെറ്റിലെ അടക്കം സീരിയലുകളിൽ സാന്നിധ്യമായ നവീൻ ചില സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.

ഫിറ്റ്നസ് ഫ്രീക്കായ താരം എന്നാണ് പൊതുവിൽ നവീൻ അറിയപ്പെടുന്നത് . ഇത് തെളിയിക്കുന്നതാണ് നവീൻറെ സോഷ്യൽ മീഡിയ പോസ്റ്റുകൾ.

മുപ്പത്തിയഞ്ച് ദിവസം ഹൗസിൽ പൂർത്തിയാക്കിയ ശേഷമാണ് നവീൻ‌ പുറത്തായത്. ഹൗസിലേക്ക് വന്നപ്പോൾ എല്ലാവർക്കും വളരെ പ്രതീക്ഷയുള്ള മത്സരാർഥിയായിരുന്നു നവീൻ. മുപ്പത്തിയഞ്ചാം ദിവസം പുറത്തായെങ്കിലും പ്രേക്ഷകർക്ക് നവീൻ എന്നും നല്ലൊരു എന്റർടെയ്നറായിരുന്നു.

അതിനുള്ള കാരണം എപ്പോഴും മുഖത്ത് വരുന്ന വിവിധ നവരസരങ്ങളായിരുന്നു. എക്സ്പ്രഷൻ ആവശ്യത്തിലധികം ഇടുന്ന മത്സരാർഥിയാണ് നവീനെന്നാണ് സഹമത്സരാർഥികളും പ്രേക്ഷകരും ഒന്നടങ്കം നവീനെ പറ്റി പറഞ്ഞത്.

മോഹൻലാൽ വന്ന് കാര്യങ്ങൾ തിരക്കുമ്പോൾ പോലും നവീൻ സംസാരത്തിലൂടെ മറുപടി നൽകുന്നതിനേക്കാൾ മുഖഭാവങ്ങളിലൂടെയാണ് മറുപടി നൽകയിരുന്നത്. അതുകണ്ട മോഹൻലാൽ വരെ ചിരിയടക്കാൻ പാടുപെടുകയായിരുന്നു.

തന്നെ ജയിലിലേക്ക് അയച്ചത് തനിക്ക് ഒട്ടും ഉൾക്കൊള്ളാൻ ആയില്ലെന്ന വികാരമാണ് വിവിധ മുഖഭാവങ്ങളിലൂടെ നവീൻ മറ്റുള്ളവരോട് പ്രകടിപ്പിച്ചത്. സീരിയൽ താരമായ നവീൻ സീരിയലിലേതുപോലെ ഇവിടെയും അഭിനയിക്കുകയാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറഞ്ഞിരുന്നു.

മുപ്പത്തിയഞ്ചാം ദിവസം പുറത്തായ നവീനും ​ഗ്രാന്റ് ഫിനാലെ കാണാൻ പോയിരുന്നു. ശേഷം ബി​ഗ് ബോസ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നവീൻ. കൂട്ടത്തിൽ നവീൻ, റൊൺസണെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഞാൻ അവിടെ നിന്ന് പുത്തായി എന്റെ എപ്പിസോഡ് സംപ്രേഷണം ചെയ്ത ശേഷമാണ് ഫോൺ അണിയറപ്രവർത്തകർ‌ തന്നത്. പുറത്തിറങ്ങി ആദ്യം ഞാൻ അവിടെയുള്ളവരോട് പുറത്തെ എന്റെ സ്ഥിതിയെ കുറിച്ച് തിരിക്കിയത് അവരെല്ലാം പറഞ്ഞത് കുഴപ്പമില്ലെന്നാണ്. ഒപ്പം എക്സ്പ്രഷൻ കിങെന്ന് ഒരു പേര് വന്നിട്ടുണ്ടെന്നും പറഞ്ഞു.

പിന്നെ ഫോൺ കിട്ടിയപ്പോൾ ഞാൻ കണ്ടു ജയിലിൽ കടിക്കുമ്പോഴുള്ള എക്സ്പ്രഷൻ അടക്കം വെച്ച് ട്രോൾ വന്നിരിക്കുന്നത്. ഒരുപാട് ചിരിച്ചു. സത്യത്തിൽ ഞാൻ എക്സ്പ്രഷൻ ഇട്ടതല്ല ആരെ കുറിച്ച് പറയണം… ആരെ കുറിച്ച് പറയണ്ട… പണി കിട്ടുമോ എന്നതൊക്കെ ആലോചിച്ചതാണ്.’

ജയിലിൽ കിടന്നപ്പോൾ കുരങ്ങൻ വരുന്നുണ്ടോയെന്നാണ് നോക്കിയത്. അവിടെയുള്ളവർ അടികൂടുന്നത് മൊത്തം കാര്യമില്ലാത്ത കാര്യത്തിനാണ്. ചിലപ്പോൾ തോന്നും അടി കൂടി ചാവട്ടെ പണ്ടാരങ്ങളെന്ന്. പ്രതികരിക്കാൻ പോകുമ്പോൾ റോൺസൺ പിടിച്ച് ഇരുത്തും. ചേട്ട നമ്മൾ ആർട്ടിസ്റ്റാണ്. പുറത്തിറങ്ങുമ്പോൾ ഇമേജ് വേണമെങ്കിൽ മിണ്ടാതിരുന്നോളാൻ പറഞ്ഞ് തടയും.

ഇങ്ങനെയാക്കെ എന്നെ കൊണ്ട് ചെയ്യിപ്പിച്ച് അവൻ 95 ദിവസം നിന്നു. ‍ഞാൻ മുപ്പത്തിയഞ്ചാമത്തെ ദിവസം പുറത്തായി. ഞങ്ങൾ‌ ഒരുമിച്ച് പുതിയ ബിസിനസ് തുടങ്ങാൻ പോവുകയാണ് മുന്തിയ ഇനം വാഴകൃഷിയാണ് ഉദ്ദേശിക്കുന്നത്. പ്രേക്ഷകരും അങ്ങനൊരു കാര്യം നിർദേശിച്ചിരുന്നു. വാഴ കൃഷിയിൽ വിളവ് വന്ന് കഴിയുമ്പോൾ പ്രേക്ഷകർക്ക് എത്തിക്കുന്നതായിരിക്കും.’

ഹൗസിലേക്ക് ചെന്നപ്പോൾ എങ്ങനെ നിൽക്കണമെന്നത് സംബന്ധിച്ച് ഒരു ഐഡിയ ഇല്ലായിരുന്നു. പക്ഷെ ബി​ഗ് ബോസ് അൾട്ടിമേറ്റ് വന്നാൽ തീർച്ചയായും പങ്കെടുക്കും. കലക്കി പൊളിക്കും. വിജയി റിയാസ് ആകണമെന്നായിരുന്നു ആ​ഗ്രഹിച്ചത്. അതിനുള്ള എല്ലാ യോ​ഗ്യതയും അവനുണ്ടായിരുന്നു’ നവീൻ അറയ്ക്കൽ പറഞ്ഞു.

about biggboss

More in TV Shows

Trending

Recent

To Top