TV Shows
ഞാൻ വിജയിക്കാൻ അർഹതയുള്ളവൾ; വിമർശനങ്ങൾക്ക് ബൈ ബൈ പറഞ്ഞ് ദിൽഷ; ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ബാംഗ്ലൂരിൽ ദിൽഷയുടെ ആഘോഷം ; ഒപ്പം വീഡിയോ കോളിൽ റോബിനും; ആരാധകർ ഏറ്റെടുത്ത ആ കാഴ്ച!
ഞാൻ വിജയിക്കാൻ അർഹതയുള്ളവൾ; വിമർശനങ്ങൾക്ക് ബൈ ബൈ പറഞ്ഞ് ദിൽഷ; ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ബാംഗ്ലൂരിൽ ദിൽഷയുടെ ആഘോഷം ; ഒപ്പം വീഡിയോ കോളിൽ റോബിനും; ആരാധകർ ഏറ്റെടുത്ത ആ കാഴ്ച!
മലയാളികൾ ഇത്രത്തോളം ആഘോഷമാക്കിയ മറ്റൊരു റിയാലിറ്റി ഷോ ഉണ്ടാകില്ല, അതാണ് ബിഗ് ബോസ്. ഇന്ത്യയിൽ ഉടനീളം പ്രശസ്തി നേടിയ ഷോ മലയാളത്തിലും വൻ വിജയം ആയിരിക്കുകയാണ്. മലയാളത്തിൽ ഇതുവരെ നാല് സീസണുകളാണ് നടന്നത്. അതിൽ ആദ്യ സീസൺ ആയിരുന്നു ഏറ്റവും കൂടുതൽ പ്രേക്ഷകരെ പിടിച്ചിരുത്തിയത്.
അതേസമയം , രണ്ടാം സീസൺ വിജയിയെ തിരഞ്ഞെടുക്കാൻ സാധിക്കാതെ കടന്നുപോയി. മൂന്നാം സീസൺ കോവിഡിനെ വെല്ലുവിളിച്ചു കൊണ്ട് സീസൺ പൂർത്തിയാക്കി. എന്നാൽ നാലാം സീസൺ ഒട്ടും പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല. ആദ്യ സീസണിനു ശേഷം നാലാം സീസൺ മികച്ച അഭിപ്രായം ആണ് നേടിയെടുത്തിരിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസൺ ഫോർ വിജയിയായത് ദിൽഷ പ്രസന്നൻ ആണ്. അമ്പത് ലക്ഷം രൂപയും ട്രോഫിയുമാണ് ദിൽഷയ്ക്ക് സമ്മാനമായി ലഭിച്ചത്. 21 കോടിയിലധികം വോട്ടുകളാണ് ആറ് പേർക്കായി ഒരാഴ്‍ച ലഭിച്ചത്. ഇതിൽ 39 ശതമാനം വോട്ടുകൾ നേടിയാണ് ദിൽഷ പ്രസന്നൻ വിജയിയായത്. ബ്ലെസ്ലിയായിരുന്നു റണ്ണറപ്പ്.
ദിൽഷയും ബ്ലെസ്ലിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. വളരെ നേരിയ വോട്ടിങ് ശതമാനത്തിന്റെ വ്യത്യാസത്തിലാണ് ബ്ലെസ്ലിക്ക് വിജയം നഷ്ടമായത്. ഈ സീസണിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ രണ്ടുപേരായിരുന്നു ദിൽഷയും ബ്ലെസ്ലിയും. ആറ് പേരാണ് ഗ്രാന്റ് ഫിനാലെയിൽ എത്തിയത്. അതേസമയം ഒന്നാം സ്ഥാനം ദിൽഷയ്ക്ക് ലഭിച്ചത് സംബന്ധിച്ച് നിരവധി ആരോപണങ്ങളും പരിഹാസങ്ങളും സോഷ്യൽമീഡിയയിൽ നടക്കുന്നുണ്ട്.
ഇതിനെതിരെ പ്രതികരിച്ച് ദിൽഷയും രംഗത്തെത്തിയിരുന്നു. ഫിനാലേക്ക് പിന്നാലെ ദിൽഷ വിന്നറാകാൻ യോഗ്യയല്ലെന്ന് പറഞ്ഞ് ഒപ്പം ഉണ്ടായിരുന്ന മത്സരാർത്ഥികൾ അടക്കം നിരവധി പേർ രംഗത്തെത്തിയതോടയാണ് ദിൽഷ പ്രതികരിച്ച് വീഡിയോ ഇട്ടത്. ‘ഞാൻ വിജയിക്കാൻ അർഹതയുള്ളവൾ’ ആണെന്നാണ് ദിൽഷ പറഞ്ഞത്.
എന്നെ സപ്പോർട്ട് ചെയ്തവർക്ക് നന്ദി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്ക് മനസിലായി. നിങ്ങളുടെ കമന്റുകൾ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. ചില ചീത്ത കമന്റ്സും ഞാൻ കണ്ടിട്ടുണ്ട്.’
‘ഡീഗ്രേഡിംഗ് പോലുള്ള കാര്യങ്ങളെക്കെ ഉണ്ടാവുമെന്ന് എനിക്കറിയാം. ഇത്രയും വലിയ ഷോയല്ലേ. രണ്ടും അഭിമുഖീകരിക്കേണ്ടി വരുമെന്ന് അറിയാം. ഞാൻ അതിന്റേതായ രീതിയിൽ മാത്രമേ എടുത്തിട്ടുള്ളൂ.’
‘കുറച്ച് വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാനിപ്പോൾ ഓകെയാണ്. ഞാൻ ഇത് അർഹിക്കുന്നില്ല എന്ന് ചിലർ പറയുന്നു. പക്ഷെ ഞനിപ്പോഴും വിശ്വസിക്കുന്നു ഈ വിജയം നേടാൻ അർഹതയുള്ളവളാണ് ഞാനെന്ന്.’
‘100 ദിവസവും ഞാനെന്റെ 100 ശതമാനം കൊടുത്തിട്ടാണ് അവിടെ നിന്നത്. എല്ലാ ആർമികൾക്കും എന്റെ നന്ദി അറിയിക്കുകയാണ്. നിങ്ങളുടെ കുടുംബത്തിലെ ഒരാളായി എന്നെ കണ്ടതിനും ഒപ്പം നിന്നതിനും ഒരുപാട് നന്ദി’ എന്നാണ് ദിൽഷ പറഞ്ഞത്.
മത്സരത്തിന് ശേഷം ദിൽഷ കുടുംബത്തോടൊപ്പം ബാംഗ്ലൂർക്കാണ് പോയത്. അവിടെ വെച്ചാണ് വിജയിച്ചതിന്റെ ആഘോഷവും താരം നടത്തിയത്. ദിൽഷയുടെ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിജയാഘോഷത്തിൽ പങ്കെടുത്തത്.
മാത്രമല്ല വിജയാഘോഷം നടക്കുമ്പോൾ ദിൽഷയുടെ ഫാൻ പേജിൽ ലൈവായി വീഡിയോ പോകുന്നുണ്ടായിരുന്നു. ദിൽഷ വിജയം ആഘോഷിക്കാൻ കേരളത്തിലേക്ക് വരുമെന്നാണ് ബിഗ് ബോസ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്.
ദിൽഷയുടെ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ നേരിട്ടെത്താൻ സാധിച്ചില്ലെങ്കിലും ഉറ്റ സുഹൃത്ത് റോബിനും വീഡിയോ കോളിലൂടെ പരിപാടിയിൽ പങ്കാളിയായി. ഒപ്പം റോബിന് പ്രിയപ്പെട്ട മുമ്പെ വായെൻ അൻപെ വാ എന്ന ഗാനവും ദിൽഷ ആലപിച്ചു.
ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം ആദ്യം റോബിനെ കാണാൻ എത്തിയ ദിൽഷ റോബിനാണ് ട്രോഫി സമ്മാനിച്ചത്. സഹമത്സരാർഥി റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിൻ പുറത്തായപ്പോൾ ഹൗസിലുള്ളവർ കുറ്റപ്പെടുത്തിയിരുന്നു.
അന്നും ദിൽഷയായിരുന്നു റോബിന് വേണ്ടി വാദിച്ചത്. വിജയിച്ചശേഷമുള്ള ദിൽഷയുടെ നന്ദി പ്രസംഗത്തിലും നിറഞ്ഞ് നിന്നത് റോബിനായിരുന്നു. എനിക്ക് വേണ്ടി വോട്ട് ചെയ്‍ത എല്ലാ പ്രേക്ഷകർക്കും വലിയ നന്ദി. ഒരുപാട് സ്‍ട്രാറ്റർജി ഉള്ള ആൾക്കാരായിരുന്നു ചുറ്റും ഉണ്ടായിരുന്നത്. എന്താണ് സ്‍ട്രാറ്റർജി എന്ന് മനസിലാകാതെ ഞാൻ കുറെ ദിവസം നിന്നു.’
‘അപ്പോൾ ഞാൻ തീരുമാനിച്ചു ഞാനായിട്ട് തന്നെ മുന്നോട്ടു പോകാമെന്ന്. എന്റെ ആഗ്രഹങ്ങൾ പിന്തുണച്ച എന്റെ മാതാപിതാക്കൾക്ക് നന്ദി. ഏഷ്യാനെറ്റിന് നന്ദി. ലാലേട്ടനും നന്ദി. പിന്നെ ബിഗ് ബോസ് വീട്ടിലും കൂടെ നിന്ന് പിന്തുണച്ച ബെസ്റ്റ് ഫ്രണ്ട്‍സ് ഡോ.റോബിൻ രാധാകൃഷ്‍ണൻ. ഞാൻ ഇപ്പോഴും ബിഗ് ബോസിന്റെ ഹീറോയെന്ന് പറയുന്നത് ഡോ. റോബിൻ. പിന്നെ എന്റെ ബ്ലസ്‍ലി ഇവർ രണ്ടുപേരും എന്റെ കൂടെയുണ്ടായിരുന്നു’ എന്നാണ്.താരം പറഞ്ഞത്….
about biggboss