വിവാഹത്തിന് മുൻപ് 14 വർഷത്തെ ലിവിങ് റ്റുഗദർ ജീവിതം; പിന്നീട് വിവാഹം; എം ജി ശ്രീകുമാറിന്റെ അവസാനിക്കത്തെ പ്രണയം; ഈ കൈകളില്‍ എന്നും സുരക്ഷിതയാണെന്ന് ലേഖയും ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടിയെന്ന് എംജി ശ്രീകുമാറും; ആരും അസൂയപ്പെട്ടുപോകുന്ന പ്രണയം!
വിവാഹത്തിന് മുൻപ് 14 വർഷത്തെ ലിവിങ് റ്റുഗദർ ജീവിതം; പിന്നീട് വിവാഹം; എം ജി ശ്രീകുമാറിന്റെ അവസാനിക്കത്തെ പ്രണയം; ഈ കൈകളില്‍ എന്നും സുരക്ഷിതയാണെന്ന് ലേഖയും ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടിയെന്ന് എംജി ശ്രീകുമാറും; ആരും അസൂയപ്പെട്ടുപോകുന്ന പ്രണയം!
വിവാഹത്തിന് മുൻപ് 14 വർഷത്തെ ലിവിങ് റ്റുഗദർ ജീവിതം; പിന്നീട് വിവാഹം; എം ജി ശ്രീകുമാറിന്റെ അവസാനിക്കത്തെ പ്രണയം; ഈ കൈകളില്‍ എന്നും സുരക്ഷിതയാണെന്ന് ലേഖയും ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടിയെന്ന് എംജി ശ്രീകുമാറും; ആരും അസൂയപ്പെട്ടുപോകുന്ന പ്രണയം!
മലയാളികൾ കാലങ്ങളായി ആഘോഷമാക്കുന്ന ഗായകൻ ആണ് എംജി ശ്രീകുമാർ. ടെലിവിഷൻ ഷോകളിൽ വിധികർത്താവായി എത്തിയതോടെ നായക പരിവേഷമാണ് എല്ലായിപ്പോഴും എംജി ശ്രീകുമാറിന് ലഭിക്കുന്നത്. എംജി ശ്രീകുമാറിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യയെയും മലയാളികൾക്ക് സുപരിചിതമാണ്.
ഇപ്പോഴിതാ, എംജി ശ്രീകുമാറും ലേഖയും വെക്കേഷന് ആഘോഷത്തിലാണ്. ലേഖയായിരുന്നു ആദ്യം അമേരിക്കയിലേക്ക് പോയത്. മകളെ കാണാനാവുമെന്ന സന്തോഷമുണ്ടെങ്കിലും എംജിയെ താന്‍ മിസ് ചെയ്യുമെന്നായിരുന്നു ലേഖ പറഞ്ഞത്.
ദിവസങ്ങള്‍ക്ക് ശേഷമായി ലേഖയ്ക്ക്അ രികിലേക്കെത്തിയിരിക്കുകയാണ് എംജി. സോഷ്യല്‍മീഡിയയിലൂടെയായി അമേരിക്കന്‍ യാത്രയിലെ വിശേഷങ്ങളെല്ലാം ഇരുവരും പങ്കിടുന്നുണ്ട്. ഫ്രീക്ക് ലുക്കിലുള്ള ചിത്രങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു.
“ഈ കൈകളില്‍ എന്നും സുരക്ഷിതയാണെന്ന ക്യാപ്ഷനോടെയായാണ് ലേഖ എംജി തന്നെ കൈകളില്‍ വാരിയെടുത്തുള്ള ചിത്രം പങ്കുവെച്ചത്. ഈ മനോഹരതീരത്ത് എനിക്കിനിയൊരു ജന്മം തരുമോയെന്നായിരുന്നു എംജിയുടെ ചോദ്യം”.
നിരവധി പേരാണ് ഇവരുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായെത്തിയത്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്നത് ദൈവാനുഗ്രഹമാണ്. ദൈവത്തോട് സന്തോഷത്തോടെ നന്ദി പറയുക, താങ്കള്‍ ഭാഗ്യവാനാണ്, ഇനിയും ഒരുപാടുനാള് ഇതുപോലെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പതിവുപോലെ തന്നെ ഇവരെ വിമര്‍ശിച്ചുള്ള കമന്റുകളും ചിത്രങ്ങള്‍ക്ക് താഴെയുണ്ട്.
വളരെ മനോഹരമായ ഒരു പ്രണയകഥയാണ് ഇവരുടേത്. വിവാഹത്തിന് മുന്‍പ് 14 വര്‍ഷക്കാലം എംജിയും ലേഖയും ഒന്നിച്ചാണ് താമസിച്ചത്. 2000 ല്‍ മൂകാംബികയില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തെക്കുറിച്ചും അതിന് മുന്‍പുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം ഇരുവരും തുറന്നുപറഞ്ഞിരുന്നു. പിറന്നാളാഘോഷങ്ങളും മറ്റ് വിശേഷദിവസങ്ങളുമെല്ലാം ഒന്നിച്ചാണ് ഞങ്ങള്‍ ആഘോഷിക്കുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.
പരസ്പരം മനസിലാക്കി ജീവിക്കുന്നവരാണ് ഞങ്ങളെന്നും അത് തന്നെയാണ് ഞങ്ങളുടെ ജീവിതവിജയമെന്നും ലേഖ പറഞ്ഞിരുന്നു. ഈഗോ ഇല്ലാതെ പരസ്പരം മനസിലാക്കി ജീവിച്ചാല്‍ യാതൊരു പ്രശ്നങ്ങളുമില്ലാതെ ബന്ധം മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയും. ഇഷ്ടമല്ലാത്ത വിഷയങ്ങളെക്കുറിച്ചൊന്നും സംസാരിക്കാറില്ല. അതേപോലെ തന്നെ ഒരു കാര്യത്തിനും നിര്‍ബന്ധം പിടിക്കാറുമില്ലെന്നും ലേഖ വ്യക്തമാക്കിയിരുന്നു.
യൂട്യൂബ് ചാനലിലൂടെയായി ലേഖയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടയാളാണ്. പാചകവും യാത്രാവിശേഷങ്ങളുമൊക്കെയായി സജീവമാണ് ലേഖ. തനിക്കൊരു മകളുണ്ടെന്ന കാര്യവും ലേഖ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ് മകള്‍ അമേരിക്കയിലാണെന്നും ഇടയ്ക്ക് കാണാനായി വരാറുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. മകളോടൊപ്പമുള്ള ലേഖയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...