Connect with us

ദുല്‍ഖറിനെക്കുറിച്ച് ഞാന്‍ കേട്ടത് ശരിയാണോ എന്ന് മമ്മൂട്ടി വിളിച്ച് ചോദിച്ചിരുന്നുവെന്ന് മുകേഷ്; അത് പാടില്ല, എല്ലാവരോടും ഇടപഴകിയാലേ നല്ല അനുഭവം ലഭിക്കുകയുള്ളൂയെന്നാണ് മമ്മൂക്ക പറഞ്ഞത്; ദുൽഖറിനെ കുറിച്ച് മമ്മൂട്ടി ചോദിച്ചതും മുകേഷിന്റെ മറുപടിയും!

News

മലയാള സിനിമയിൽ ഒരു കാലഘട്ടമായി ഒന്നിച്ചുള്ള താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും മുകേഷും ജഗദീഷും എല്ലാം. ഇതിൽ മമ്മൂട്ടിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന നടനാണ് മുകേഷ്. തുടക്കത്തിലെ സൗഹൃദം ഇന്നും നിലനിര്‍ത്തുന്ന താരങ്ങളാണ്.

അതുകൂടാതെ മമ്മൂട്ടിയുടെ മകനും മലയാളികളുടെ ഡി ക്വുവും ഒന്നിച്ചു ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട് മുകേഷ്. അച്ഛനും മകനുമായുള്ള ഇവരുടെ വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്ത് മമ്മൂട്ടി വിളിച്ചിരുന്നുവെന്നും ദുല്‍ഖറിന്റെ ഇടപെടലുകളെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും മുകേഷ് പറയുന്നു. യൂട്യൂബ് ചാനലിലൂടെയായാണ് മുകേഷ് ഇതേക്കുറിച്ച് പറഞ്ഞത്.

ന്യൂജനറേഷനും ഓള്‍ഡ് ജനറേഷന്‍ എന്ന തരത്തിലുള്ള വിശേഷണങ്ങള്‍ കേട്ടിട്ടുണ്ട്. സിനിമയില്‍ തുടക്കം കുറിച്ച സമയത്ത് ഞാന്‍ ന്യൂജനായിരുന്നു. കുറേനാള്‍ കഴിഞ്ഞപ്പോള്‍ സീനിയറായി. അങ്ങനെ കുറേ ന്യൂജനും വന്നിരുന്നു. ന്യൂജനും ഓള്‍ഡ് ജനറേഷനും തമ്മില്‍ വലിയ വ്യത്യാസമൊന്നുമല്ല. ഓള്‍ഡ് എന്ന് പറഞ്ഞ് നമ്മള്‍ മാറ്റിനിര്‍ത്തിയവര്‍ തന്നെയാണ് ആദ്യത്തെ ന്യൂജന്‍. ജോമോന്റെ സുവിശേഷങ്ങള്‍ സെറ്റിനിടയിലെ കാര്യങ്ങളെക്കുറിച്ചും മുകേഷ് സംസാരിച്ചിരുന്നു.

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മമ്മൂക്ക വിളിച്ചിരുന്നു. ദുല്‍ഖര്‍ നിങ്ങളെല്ലാമായി നന്നായിട്ട് മിംഗിളായി തമാശയൊക്കെ പറഞ്ഞ് സംസാരിക്കുന്നു എന്ന് കേട്ടല്ലോ, ശരിയാണോയെന്നായിരുന്നു മമ്മൂക്ക ചോദിച്ചത്. കൊള്ളാം ഇന്നലെ അവനല്ലേ അടിച്ച് കലക്കിയതെന്നായിരുന്നു ഞാന്‍ കൊടുത്ത മറുപടി. ഞാന്‍ വിചാരിച്ചു അവന്‍ നിങ്ങളില്‍ നിന്നൊക്കെ മാറി നില്‍ക്കുകയായിരിക്കുമെന്ന്, അത് പാടില്ല. എല്ലാവരോടും ഇടപഴകിയാലോ നല്ല അനുഭവം ലഭിക്കുകയുള്ളൂയെന്നും മമ്മൂക്ക പറഞ്ഞിരുന്നു.

കോളേജില്‍ പഠിച്ചിരുന്ന സമയത്ത് അച്ഛന്‍ എന്നോട് സെക്കന്‍ഡ് ലാംഗ്വേജിനെക്കുറിച്ച് ചോദിച്ചിരുന്നു. ഫ്രഞ്ചാണ് എടുക്കുന്നതെന്നായിരുന്നു ഞാന്‍ പറഞ്ഞത്. എല്ലാവരും ഫ്രഞ്ചാണ്, നന്നായി മാര്‍ക്ക് കിട്ടും. ഹിന്ദി എനിക്കറിയില്ല, മലയാളം ബുദ്ധിമുട്ടാണ്, മാര്‍ക്കൊന്നും കിട്ടുനില്ല. മലയാളം പഠിച്ചാല്‍ മതി. നീ ഫ്രാന്‍സിലേക്കൊന്നുമല്ലല്ലോ പോവുന്നതെന്നായിരുന്നു അച്ഛന്റെ ചോദ്യം.

അത് എഴുതിക്കൊടുക്കാനുള്ള സമയം കഴിഞ്ഞെന്ന് പറഞ്ഞ് ഫ്രഞ്ച് തന്നെ പഠിക്കാമെന്നായിരുന്നു ഞാന്‍ കരുതിയത്. പിറ്റേന്ന് തന്നെ അച്ഛന്‍ കോളേജിലേക്കെത്തി എന്നെക്കൊണ്ട് അത് മാറ്റിക്കൊടുക്കുകയായിരുന്നു. നീ മാറ്റിക്കൊടുക്കില്ലെന്ന് എനിക്കറിയാം, അതാണ് ഞാന്‍ നേരിട്ട് വന്നതെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. അന്ന് മലയാളം പഠിച്ചത് കൊണ്ടാണ് മലയാള സിനിമകളില്‍ അഭിനയിക്കാനും ഡയലോഗ് പറയാനുമൊക്കെ കഴിഞ്ഞതെന്നായിരുന്നു മുകേഷ് പറഞ്ഞത്.

about mukesh

More in News

Trending

Recent

To Top