ഒട്ടും പ്രതീക്ഷിക്കാതെ കാന്‍സറിനെ അഭിമുഖീകരിക്കേണ്ടി വന്നതിനെക്കുറിച്ച് തുറന്നു സംസാരിച്ചിട്ടുണ്ട് നടി ഛവി മിത്തല്‍. സ്തനത്തില്‍ മുഴ കണ്ടെത്തിയതിനെക്കുറിച്ചും അതു നേരത്തേ തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവതിയാണെന്നും ഛവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
അതേസമയം നടിയുടെ തുറന്നുപറച്ചില്‍ സഹതാപം പിടിച്ചുപറ്റാനാണെന്ന് പറഞ്ഞ് നിരവധി വിമര്‍ശനങ്ങളും എത്തി. ഇത്തരം കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് നടി ഇപ്പോള്‍.
‘ഞാന്‍ കാന്‍സര്‍ തെരഞ്ഞെടുത്തില്ല, അത് എന്നെയാണ് തെരഞ്ഞെടുത്തത്. ക്യാന്‍സറിനെ അതിജീവിച്ച ഒരാള്‍ അനുഭവിക്കുന്ന വൈകാരിക ആഘാതം വാക്കുകളിലൂടെയോ പ്രവര്‍ത്തിയിലൂടെയോ പ്രകടിപ്പിക്കാന്‍ കഴിയില്ല. അവരുമായി അടുത്തിടപഴകുന്നവര്‍ക്ക് പോലും അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.
ഒരു പൊതു ഇടത്തില്‍ അതിനെക്കുറിച്ച് സംസാരിക്കാനുള്ള ധൈര്യം നിങ്ങള്‍ക്ക് സങ്കല്പ്പിക്കാന് പോലും കഴിയില്ല. ഒരു കാന്‍സര്‍ പോരാളിയെ ട്രോളാന്‍ നിങ്ങള്‍ കാണിച്ച ധൈര്യവും പ്രശംസനീയമാണ്.
ഇത് ചെയ്യുന്നതിന് പിന്നിലെ എന്റെ ചിന്തകള്‍ നിങ്ങള്‍ക്ക് സങ്കല്പ്പിക്കാന് കഴിയാത്തതുപോലെ… നിങ്ങളുടെ ജീവിതത്തില്‍ ഇത്രയും നിഷേധാത്മകതയുടെ വികാരങ്ങള്‍ അനുഭവിക്കാന്‍ നിങ്ങള്‍ അനുഭവിച്ച ആഘാതത്തിന്റെ അളവ് എനിക്ക് സങ്കല്പ്പിക്കാന് പോലും കഴിയില്ല’, എന്നും ഛവി മിത്തല്‍ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...