Connect with us

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാരും പരാതിക്കാരിയും ; ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും!

News

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാരും പരാതിക്കാരിയും ; ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും!

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാരും പരാതിക്കാരിയും ; ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും!

പുതു മുഖ നടിയുടെ ബലാത്സംഗ പരാതിയിൽ വിജയ് ബാബുവിന് ജാമ്യം നൽകിയതിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മുൻകൂർ ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹർജിയാണ് ഇന്ന് പരിഗണിക്കുക. അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുക. മുന്‍കൂര്‍ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നാണ് പരാതിക്കാരി സമര്‍പ്പിച്ച ഹർജിയിൽ പറയുന്നത്. മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിജയ് ബാബുവിന്‍റെ മുൻകൂ൪ ജാമ്യ൦ റദ്ദാക്കണമെന്ന് സര്‍ക്കാരിന്‍റെ ആവശ്യ൦. മതിയായ തെളിവുകൾ ഉണ്ടായിട്ടു൦ ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സ൪ക്കാ൪ പറയുന്നത്. വിദേശത്ത് നിന്ന് ജാമ്യാപേക്ഷ നൽകിയിട്ടും ഇക്കാര്യം അനുവദിച്ച നടപടിയും സർക്കാർ ചോദ്യം ചെയ്യുന്നു. ജൂൺ 22 നാണ് ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂർ ജാമ്യം അനുവദിച്ചത്. പിന്നാലെ നാട്ടിലെത്തിയ വിജയ് ബാബുവിനെ ചോദ്യം ചെയ്ത പോലീസ് ജൂൺ 27ന് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം കേസിൽ നേരത്തെ വിജയ് ബാബുവിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ നടപടി.

ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ സ്റ്റേഷൻ ജാമ്യം അനുവദിച്ചെങ്കിലും വിജയ് ബാബു പൊലീസ് നടപടികൾക്ക് വിധേയനാകണം. അതേസമയം, കേസിൽ വിജയ് ബാബു കുറ്റക്കാരനെന്ന് ബോദ്ധ്യപ്പെട്ടതായി കൊച്ചി പൊലീസ് പ്രതികരിച്ചിരുന്നത്.മുന്‍കൂർ ജാമ്യ വ്യവസ്ഥപ്രകാരം ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ നടനെ ചോദ്യം ചെയ്യാൻ കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. 29,30 ദിവസങ്ങളിലും ജൂലൈ 1,2,3 ദിവസങ്ങളിലും വിജയ് ബാബുവിനെ ചോദ്യം ചെയ്തിരുന്നു .

രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെയാണ് ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുള്ളത്.അതേസമയം, അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതിനു വ്യക്തമായ തെളിവും വിശ്വസനീയമായ മൊഴികളും ലഭിച്ചതായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനോടൊപ്പം പീഡനക്കേസ് പ്രതിയുടെ ലൈംഗികശേഷി പരിശോധനയും നിയമപ്രകാരം അടുത്തദിവസങ്ങളിൽ നടത്തും.

നടി പൊലീസില്‍ പരാതി നല്‍കാതിരിക്കാന്‍ വിജയ് ബാബു ശ്രമിക്കുന്നതിന്റെ ശബ്ദസന്ദേശവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നടിയുടെ ബന്ധുമുഖേന സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖയായിരുന്നു പുറത്ത് വന്നത്. വിഷയത്തില്‍ നടി പൊലീസില്‍ പരാതി നല്‍കിയാല്‍ ഞാന്‍ മരിക്കുമെന്നും കാലുപിടിച്ചു മാപ്പു പറയാൻ തയാറാണെന്നും വേണമെങ്കിൽ നടിക്കു തന്നെ അടിക്കാമെന്നുമായിരുന്നു ശബ്ദ സന്ദേശത്തിലുണ്ടായിരുന്നത്.

അതേസമയം, ആരോപണങ്ങള്‍ക്കൊന്നും മറുപടിയില്ലെന്നും നിശബ്ദതയാണ് ഏറ്റവും നല്ല മറുപടിയെന്നും വ്യക്തമാക്കി വിജയ് ബാബു ഇന്നലെ രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ‘എന്തു സംഭവിച്ചാലും പ്രകോപിതനാവില്ല. കോടതിയുടെ നിർദേശമുണ്ട്, മാധ്യമങ്ങളോടു സംസാരിക്കില്ല. അന്വേഷണത്തോട് നൂറുശതമാനം സഹകരിക്കും. അവസാനം സത്യം ജയിക്കും ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു കുറിപ്പില്‍ പറഞ്ഞത്.

More in News

Trending

Recent

To Top