News
സിനിമാ ചിത്രീകരണത്തിനിടെ നടന് വിശാലിന് വീണ്ടും പരിക്ക്
സിനിമാ ചിത്രീകരണത്തിനിടെ നടന് വിശാലിന് വീണ്ടും പരിക്ക്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിശാല്‍. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ വിശാലിന് പരിക്ക് പറ്റിയതായുള്ള വാര്‍ത്തകളാണ് വൈറലായി മാറുന്നത്. വിശാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ലാത്തി’യുടെ ലൊക്കേഷനില്‍ വച്ചാണ് അപകടം. തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി വെച്ചു.
എന്റര്ടെയ്ന്മെന്റ് ട്രാക്കര്‍ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന വീഡിയോ നേരത്തെ വിശാല്‍ പങ്കുവച്ചിരുന്നു. ഇതേ ചിത്രത്തിന്റെ ഷൂട്ടിങിനിടെ വിശാലിന് നേരത്തെയും പരിക്കേറ്റിരുന്നു. ‘പുലിമുരുകന്റെ’ സ്റ്റണ്ട് കോറിയോഗ്രാഫര്‍ ആയിരുന്ന പീറ്റര്‍ ഹെയിനാണ് ലാത്തിക്ക് വേണ്ടിയും സംഘട്ടനം ഒരുക്കിയിരിക്കുന്നത്.
വിനോദ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുനൈനയാണ് നായിക. നടന് പ്രഭുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ലാത്തിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിശാല്‍ എത്തുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലും ചിത്ര പ്രദര്‍ശനത്തിന് എത്തും. റാണ പ്രൊഡക്ഷന്‍സാണ് സിനിമയുടെ നിര്‍മ്മാണം. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
