Malayalam
ഇപ്പോള്‍ ദിലീപ് പൂര്‍ണ്ണമായും ഒരു തെറ്റുകാരനാണെന്നും വീണ്ടും വീണ്ടും ക്രിമിനല്‍ ആക്ടിവിറ്റി ചെയ്യുന്നു എന്നുള്ള കാര്യവും നമുക്ക് ബോധ്യപ്പെട്ടതാണ്, ദിലീപിന് ഇതിനെല്ലാം കൂട്ട് നില്ക്കുന്ന കുറേ പേരുണ്ട്. കോടതിക്കു വലിയ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്; അഡ്വ. ടിബി മിനി പറയുന്നു
ഇപ്പോള്‍ ദിലീപ് പൂര്‍ണ്ണമായും ഒരു തെറ്റുകാരനാണെന്നും വീണ്ടും വീണ്ടും ക്രിമിനല്‍ ആക്ടിവിറ്റി ചെയ്യുന്നു എന്നുള്ള കാര്യവും നമുക്ക് ബോധ്യപ്പെട്ടതാണ്, ദിലീപിന് ഇതിനെല്ലാം കൂട്ട് നില്ക്കുന്ന കുറേ പേരുണ്ട്. കോടതിക്കു വലിയ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്; അഡ്വ. ടിബി മിനി പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയായ നടിയ്ക്കും പ്രോസിക്യൂഷനും ഉള്പ്പടേയുള്ളവര്ക്കുള്ള പരാതി വീണ്ടും ചൂണ്ടിക്കാണിച്ച് അഡ്വ. ടിബി മിനി. കേസ് ഈ കോടതിയുടെ പരിധിയിലേക്ക് എത്തുന്നത് എങ്ങനെയാണെന്ന് എല്ലാവര്ക്കും അറിയാം. അതിജീവിതയായ നടി ഹൈക്കോടതി മുഖേന ചില ആവശ്യങ്ങള്‍ പരാതിയിലൂടെ ഉന്നയിച്ചിരുന്നു. കേസിന്റെ വിസ്താരം നടക്കുമ്പോള്‍ തന്നെ കേള്‍ക്കുന്നത് ഒരു വനിത ജഡ്ജി ആയിരിക്കണമെന്നൊയിരുന്നു നടിയുടെ ആവശ്യം. എന്തുകൊണ്ടാണ് ആ കുട്ടി അങ്ങനെ പറഞ്ഞതെന്ന് നമ്മള് ആലോചിക്കണം.
ഇത്രയും ഹീനമായിട്ടുള്ളൊരു പ്രവര്‍ത്തി നടന്ന കേസില്‍ പ്രോസിക്യൂഷന് സമയത്തും ക്രോസ് എക്സാമിനേഷന് സമയത്തും ഒരു വനിതാ ജഡ്ജിനോട് തനിക്ക് കംഫര്‍ട്ടബിളായി കാര്യങ്ങള്‍ പറയാന്‍ സാധിക്കുമെന്നായിരുന്നു നടി കരുതിയതെന്നും അഡ്വ.ടിബി മിനി വ്യക്തമാക്കുന്നു. വലിയ പ്രതീക്ഷയോടെ വനിത ജഡ്ജിയെ ആവശ്യപ്പെട്ടെങ്കിലും കോടതിയില്‍ നിന്നും കിട്ടിയ അനുഭവം നേര് വിപരീതമായിരുന്നു. ജഡ്ജി ഒരിക്കലും തന്നോട് നല്ല രീതിയില്‍ പെരുമാറിയില്ലെന്നാണ് ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ആ പെണ്‍കുട്ടി പറഞ്ഞിരിക്കുന്നതെന്നും അഡ്വ.ടിബി മിനി വ്യക്തമാക്കുന്നു.
രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഈ കേസില്‍ നിന്നും രാജിവെച്ചുപോയി. ആ കോടതി പൂര്‍ണ്ണമായും പ്രതിഭാഗത്തിന് അനുകൂലമായ നിലപാട് എടുക്കുന്നുവെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സുരേഷ് ഹൈക്കോടതിയില്‍ കൊടുത്ത പരാതിയില്‍ പറയുന്നത്. സ്വന്തം ആവശ്യപ്രകാരമാണ് വനിത ജഡ്ജി വന്നതെങ്കിലും ഇപ്പോള്‍ ആ പെണ്‍കുട്ടി പറയുന്നത് ഒരു കേസിലും വനിത ജഡ്ജിയെ ആവശ്യപ്പെട്ട് ആരും പോവരുതെന്നാണ്. കാരണം അത്രയും ദുരനുഭവമാണ് ഈ കാലഘട്ടത്തിലുടനീളം ആ പെണ്‍കുട്ടിക്ക് കിട്ടിയത്.
പൂര്‍ണ്ണമായും പ്രതിക്ക് അനുകൂലമായ നിലപാടാണ് കോടതി എടുക്കുന്നതെന്ന് പറയുന്നത് ഞാനല്ല, അത്തരം ആരോപണം ഉന്നയിച്ചിരിക്കുന്നത് പ്രോസിക്യൂട്ടറും കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുമാണ്. അതുകൊണ്ട് തന്നെ ഈ കോടതി ദിലീപിന്റെ ജാമ്യം ക്യാന്‍സല്‍ ചെയ്യുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചിട്ടില്ല. സത്യത്തില്‍ ദിലീപ് ചെയ്തിരിക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ ജാമ്യം റദ്ദ് ചെയ്യപ്പെടേണ്ട കാര്യങ്ങളാണെന്നും അഭിഭാഷക പറയുന്നു.
ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്ന് കോടതി പറഞ്ഞിരിക്കുന്ന ഉപാധികള്‍ ദിലീപ് പാലിക്കാത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ അത് ചെയ്തില്ലെങ്കില്‍ അതിജീവിതയായ പെണ്‍കുട്ടി അത്തരമൊരു നീക്കവുമായി മുന്നോട്ട് പോവും. ഇനി ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ദിലീപിന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു, തെളിവുകള്‍ നശിപ്പിക്കുന്നു. ഇതൊന്നും നമുക്ക് അംഗീരിക്കാന്‍ കഴിയുന്ന കാര്യമല്ല. ഇക്കാര്യങ്ങളൊന്നും അദ്ദേഹം ചെയ്യാതെയിരുന്നെങ്കില്‍ കുറേ ആളുകളെങ്കിലും ഞങ്ങള്‍ അറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ലെന്ന് വിശ്വസിച്ചേനെ. ഇപ്പോള്‍ ദിലീപ് പൂര്‍ണ്ണമായും ഒരു തെറ്റുകാരനാണെന്നും വീണ്ടും വീണ്ടും ക്രിമിനല്‍ ആക്ടിവിറ്റി ചെയ്യുന്നു എന്നുള്ള കാര്യവും നമുക്ക് ബോധ്യപ്പെട്ടതാണ്.
ദിലീപിന് ഇതിനെല്ലാം കൂട്ട് നില്ക്കുന്ന കുറേ പേരുണ്ട്. കോടതിക്കു വലിയ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. കോടതിയുടെ ഭാഗമായി നില്ക്കുന്ന ഞാന്‍ ജുഡീഷ്യറി സംവിധാനത്തില്‍ വിശ്വസിക്കുന്നയാളാണ്. ഇരയോടൊപ്പം കേരള ജനത ഒന്നടങ്കമുണ്ട്. ഹൈക്കോടതിവരേയല്ല സുപ്രീംകോടതി വരെ ഇതുമായി ബന്ധപ്പെട്ട് നമ്മള് പോരാടുക തന്നെ ചെയ്യുമെന്നും ടിബി മിനി വ്യക്തമാക്കുന്നു.
