News
വിക്കിയെ നെഞ്ചോടു ചേര്‍ത്ത് നയന്‍താര; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
വിക്കിയെ നെഞ്ചോടു ചേര്‍ത്ത് നയന്‍താര; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരദമ്പതികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. ഇവരുടെ വിവാഹം ആരാധകര്‍ വന്‍ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ വിഘ്‌നേഷ് തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഹണിമൂണിലേയും മറ്റു ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത് ഇരുവരുടേയും പ്രണയ ചിത്രമാണ്. വിക്കിയെ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന നയന്‍താരയെയാണ് ചിത്രത്തില്‍ കാണുന്നത്.
നാന്‍ പിഴൈ എന്ന ഗാനത്തിലെ നാന്‍ പിറന്ത ദിനമേ എന്ന വരികള്‍ അടിക്കുറിപ്പാക്കിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് മനോഹര ചിത്രത്തിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസവും നയന്‍താരയ്‌ക്കൊപ്പമുള്ള മനോഹര ചിത്രം വിഘ്‌നേഷ് പങ്കുവച്ചിരുന്നു. ജൂണ്‍ 9നാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്. മഹാബലിപുരത്തു വച്ചു നടന്ന വിവാഹത്തില്‍ രജനീകാന്ത്, ഷാരുഖ് ഖാന്‍, വിജയ്, അജിത്ത് ഉള്‍പ്പടെയുള്ള വന്‍ താരനിര പങ്കെടുത്തിരുന്നു. തായ്‌ലന്‍ഡിലേക്കുള്ള ഇവരുടെ ഹണിമൂണ്‍ യാത്രയുടെ ചിത്രങ്ങളും വൈറലായി.
