Connect with us

പുറത്താക്കപ്പെട്ട മത്സരാർഥികളെല്ലാം തിരികെ എത്തിയപ്പോൾ അവർക്കിടയിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട സൗഹൃദം, റോബിൻ ബ്ലെസ്ലി ദിൽഷ?; ബ്ലെസ്ലിയെ ഒരു റേപ്പിസ്റ്റിനെപോലെയാണ് റോബിൻ ദിൽഷയ്ക്ക് മുന്നിൽ വിവരിച്ച് കൊടുത്തത്; ആ വാക്കുകൾ വൈറൽ!

TV Shows

പുറത്താക്കപ്പെട്ട മത്സരാർഥികളെല്ലാം തിരികെ എത്തിയപ്പോൾ അവർക്കിടയിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട സൗഹൃദം, റോബിൻ ബ്ലെസ്ലി ദിൽഷ?; ബ്ലെസ്ലിയെ ഒരു റേപ്പിസ്റ്റിനെപോലെയാണ് റോബിൻ ദിൽഷയ്ക്ക് മുന്നിൽ വിവരിച്ച് കൊടുത്തത്; ആ വാക്കുകൾ വൈറൽ!

പുറത്താക്കപ്പെട്ട മത്സരാർഥികളെല്ലാം തിരികെ എത്തിയപ്പോൾ അവർക്കിടയിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട സൗഹൃദം, റോബിൻ ബ്ലെസ്ലി ദിൽഷ?; ബ്ലെസ്ലിയെ ഒരു റേപ്പിസ്റ്റിനെപോലെയാണ് റോബിൻ ദിൽഷയ്ക്ക് മുന്നിൽ വിവരിച്ച് കൊടുത്തത്; ആ വാക്കുകൾ വൈറൽ!

ബി​ഗ് സീസൺ ഫോർ ഞായറാഴ്ചയാണ് ​ഗ്രാന്റ് ഫിനാലെ. തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥിക്ക് വോട്ട് അഭ്യർഥിച്ച് സിനിമാ-സീരിയൽ രം​ഗത്തെ നിരവധി താരങ്ങൾ രം​ഗത്തെത്തിയിട്ടുണ്ട്. ആറ് മത്സരാർഥികളുടേയും പോസറ്റീവും നെ​ഗറ്റീവ് ചുഴിഞ്ഞ് കണ്ടുപിടിച്ച് കുറിപ്പുകൾ തയ്യാറാക്കിയും ഇഷ്ടമത്സരാർഥികൾക്ക് വേണ്ടി വോട്ട് പിടിക്കുന്നുണ്ട് പ്രേക്ഷകർ. എല്ലാവരും നാളത്തെ ദിവസത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ധന്യ, ലക്ഷ്മിപ്രിയ, സൂരജ്, ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നിവരാണ് ഫൈനലിസ്റ്റുകൾ.

ഒരു റിയാലിറ്റി ഷോ ഇത്രത്തോളം ജനങ്ങൾക്കിടയിൽ ചർച്ച ആകുന്നത് റിയാസ് എന്ന ഒറ്റ വ്യക്തി കാരണം ആണ്. അതേസമയം റിയാസിനെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് വൈറലാകുന്നത്.

“ബിഗ് ബോസ് സീസൺ ഫോറിൽ ഏറ്റവും ഭാഗ്യം ഉള്ള മത്സരാർത്ഥിയാണ് റിയാസ് എന്നാണ് പറയുന്നത്. ഏറ്റവും നല്ല സുഹൃത്തുക്കളാൽ ചുറ്റപ്പെട്ടാണ് റിയാസ് നിൽക്കുന്നത് എന്നതാണ് റിയാസാണ് ഈ സീസണിലെ ഭാ​ഗ്യവാനെന്ന് പ്രേക്ഷകരിൽ ചിലർ അഭിപ്രായപ്പെടാനുള്ള കാരണം. കഴിഞ്ഞ ദിവസം ഈ സീസണിൽ നിന്നും പുറത്താക്കപ്പെട്ട മത്സരാർഥികളെല്ലാം തിരികെ എത്തിയപ്പോൾ അവർക്കിടയിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട സൗഹൃദം നിമിഷ, റിയാസ്, ജാസ്മിൻ, റോൺസൺ, നവീൻ കോമ്പോയായിരുന്നു.

വീടിന് അകത്തേക്ക് എത്തിയ ഉടൻ‌ നിമിഷ പോയതും ആദ്യം സംസാരിച്ചതും റിയാസിനോടാണ്. നിമിഷയുടെ വരവിൽ ഏറ്റവും സന്തോഷം റിയാസിനായിരുന്നു. ഏറെ വാരങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നില്ലെങ്കിലും അവർക്കിടയിൽ വലിയ സൗഹൃദം കുറച്ച് ദിവസങ്ങൾക്കൊണ്ട് രൂപപ്പെട്ടിരുന്നു. വന്നയുടൻ റിയാസിന്റെ ടൈറ്റിൽ പ്രതീക്ഷകളെ ഇരട്ടിപ്പിക്കുന്ന വാക്കുകളാണ് നിമിഷ പറഞ്ഞതും. ‘ആദ്യമായി നിന്നെക്കുറിച്ച് ഏറെ അഭിമാനമുണ്ട്. രണ്ടാമതായി നീയിത് ജയിച്ചാലും ഇല്ലെങ്കിലും നീ ഒരുപാട് ഹൃദയങ്ങൾ കീഴടക്കി. അതിൽ ആദ്യത്തേത് എൻറെയാണ്.’

ആനന്ദാശ്രുക്കളോടെ നിമിഷ പറഞ്ഞു. താൻ അയച്ച വസ്ത്രങ്ങളും ട്രിമ്മറുമൊക്കെ കിട്ടിയോയെന്നും നിമിഷ ചോദിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് തനിക്ക് ലഭിച്ച വസ്ത്രങ്ങൾ ആരുടെ സമ്മാനമാണെന്ന് റിയാസും തിരിച്ചറിഞ്ഞത്.

ജാസ്മിൻ അയച്ചതാവും അവയെന്നാണ് താൻ കരുതിയതെന്ന് റിയാസ് പറഞ്ഞു. പിന്നീട് കാപ്റ്റൻ റൂമിൽ റിയാസിനൊപ്പം പോയ നിമിഷ റിയാസിനുവേണ്ടി മാത്രമാണ് താൻ തിരിച്ച് എത്തിയതെന്നും അറിയിച്ചു. ‘സത്യം പറഞ്ഞാൽ നീ ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ വന്നത്.’

‘മറ്റാർക്കുവേണ്ടിയും എനിക്ക് വരണമെന്നില്ലായിരുന്നു. പിന്നെ നിനക്ക് പിന്തുണ വേണമെന്നും എനിക്ക് അറിയാമായിരുന്നു’ എന്നാണ് നിമിഷ പറഞ്ഞത്. പിന്നാലെ ജാസ്മിനും നവീനും റോൺസണുമൊക്കെ വന്നതോടെ റിയാസ് വീണ്ടും തന്റെ പഴയ സന്തോഷങ്ങളിലേക്ക് മടങ്ങിപ്പോയി.

റിയാസിന്റേയും സംഘത്തിന്റേയും വീഡിയോ കണ്ട് പ്രേക്ഷകർ കുറിച്ചത് ഇങ്ങനെയാണ്. ‘ഈ ലോകത്ത് അവന് അവനായി ഇരിക്കാൻ ഇതിലും മികച്ചൊരു കംഫർട്ട് സോൺ ഇനി വേറെ ഉണ്ടായെന്ന് വരില്ല. നല്ല ഫ്രണ്ട്സിനെ കിട്ടാൻ ഒരു ഭാഗ്യം വേണം. ബ്ലെസ്ലിക്ക് അതില്ല.’ കാര്യം ബ്ലെസ്ലി ഫാൻ ഒന്നും അല്ലെങ്കിലും ആ പയ്യനെ കണ്ട് വിഷമം വന്നു.

24 മണിക്കൂറും കൂടെ നടന്ന ദിൽഷയും സഹമത്സരാർഥിയെ ഫിസിക്കൽ അസോൾട് ചെയ്തതിന് പുറത്താക്കപ്പെട്ട റോബിനും കൂടെ ബ്ലെസ്ലിക്ക് കൊടുക്കാവുന്നതിന്റെ മാക്സിമം ഡിപ്രെഷൻ കഴിഞ്ഞ ദിവസം കൊടുത്തിട്ടുണ്ട്. മാറാൻ ആഗ്രഹിക്കുന്ന നല്ലൊരു സർക്കിളിൽ എത്തി പെട്ടാൽ മാറുന്ന ഒരാളാണ് ബ്ലെസ്ലി. പക്ഷെ അവനെ ഒരു റേപ്പിസ്റ്റിനെപോലെയാണ് റോബിൻ ദിൽഷയ്ക്ക് വിവരിച്ച് കൊടുത്തത്’ എന്നായിരുന്നു കുറിപ്പ്.

റോബിൻ വന്ന് പോയശേഷം ബ്ലെസ്ലിയും ദിൽഷയും സംസാരിക്കാറില്ല. പുറത്തിറങ്ങി സത്യം മനനസിലാക്കി കഴിയുമ്പോൾ രണ്ടുപേരും തെറ്റിദ്ധാരണകൾ തിരുത്തുമെന്ന് പ്രതീക്ഷിക്കാം.

about biggboss

More in TV Shows

Trending

<