News
വീണ്ടും ബാറ്റ്മാനാകാന്‍ ക്രിസ്റ്റ്യന്‍ ബെയ്ല്; പക്ഷേ ഒരു നിബന്ധനയുണ്ട്!
വീണ്ടും ബാറ്റ്മാനാകാന്‍ ക്രിസ്റ്റ്യന്‍ ബെയ്ല്; പക്ഷേ ഒരു നിബന്ധനയുണ്ട്!
കോമിക് ബുക്ക് കഥാപാത്രമായ ബാറ്റ്മാനെ ഏറ്റവും മികച്ചരീതിയില്‍ സ്ക്രീനില്‍ അവതരിപ്പിച്ച ഹോളിവുഡ് താരമാണ് ക്രിസ്റ്റ്യന്‍ ബെയ്ല്. മൂന്നു പ്രാവശ്യമാണ് അദ്ദേഹം ബാറ്റ്മാനായി ആരാധകരുടെ പ്രീതി സ്വന്തമാക്കിയത്. ഇപ്പോഴിതാ ഒരിക്കല്‍ക്കൂടി ബാറ്റ്മാനാവാന് തയ്യാറാണെന്ന് പറയുകയാണ് ഓസ്കര് ജേതാവു കൂടിയായ താരം.
എന്നാല്‍, ഒരു നിബന്ധനയുണ്ട്, ക്രിസ്റ്റഫര്‍ നോളന് തന്നെ സംവിധായകനാവണം. നോളന്റെ ബാറ്റ്മാന് സിനിമാത്രയത്തിന്റെ ആദ്യഭാഗം 2005ല്‍ പുറത്തിറങ്ങിയ ബാറ്റ്മാന് ബിഗിന്‍സ് ആണ്. ചിത്രം 37.3 കോടി ഡോളറാണ് നേടിയത്.
2008ലെ രണ്ടാംഭാഗം ദി ഡാര്‍ക്ക് നൈറ്റ്, 2012ലെ ദി ഡാര്‍ക്ക് നൈറ്റ് റൈസസ് എന്നിവ ബോക്സോഫീസില്‍ 100 കോടി ഡോളറിലധികം വരുമാനമുണ്ടാക്കി.
സൂപ്പര്‍ ഹീറോ ബാറ്റ്മാനെ അവതരിപ്പിക്കാന്‍ മറ്റൊരു ചലച്ചിത്രകാരനും തന്നെ സമീപിച്ചിട്ടില്ലെന്നും ബെയ്ല് പറഞ്ഞു. അതേസമയം, തോര്‍: ലവ് ആന്‍ഡ് തണ്ടര്‍ എന്നതാണ് ബെയ്ലിന്റെ പുതിയ ചിത്രം. ഇത് ജൂലായ് എട്ടിന് ആണ് റിലീസാകുന്നത്.
