Connect with us

ഈ രാജ്യം മുഴുവന്‍ കേള്‍ക്കേണ്ട മഹത്തരമായ കഥ; ‘റോക്കറ്ററി ദി നമ്പി എഫക്റ്റ്’ ചിത്രത്തെ പ്രശംസിച്ച് കാര്‍ത്തി

News

ഈ രാജ്യം മുഴുവന്‍ കേള്‍ക്കേണ്ട മഹത്തരമായ കഥ; ‘റോക്കറ്ററി ദി നമ്പി എഫക്റ്റ്’ ചിത്രത്തെ പ്രശംസിച്ച് കാര്‍ത്തി

ഈ രാജ്യം മുഴുവന്‍ കേള്‍ക്കേണ്ട മഹത്തരമായ കഥ; ‘റോക്കറ്ററി ദി നമ്പി എഫക്റ്റ്’ ചിത്രത്തെ പ്രശംസിച്ച് കാര്‍ത്തി

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ആര്‍ മാധവന്‍ കഥയും സംവിധാനവും ഒരുക്കിയ ചിത്രം ‘റോക്കറ്ററി ദി നമ്പി എഫക്റ്റ്’ കഴിഞ്ഞ ദിവസമായിരുന്നു പുറത്തെത്തയത്. ഇപ്പേഴിതാ ഈ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കാര്‍ത്തി. മാധവന്‍ എന്ന സംവിധായകന്റെ മികച്ച തുടക്കം. രാജ്യം കേള്‍ക്കേണ്ട കഥയാണ് ഇതെന്നും കാര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു.

‘പ്രിയപ്പെട്ട മാധവന്‍ റോക്കറ്ററിയുടെ റിലീസിന് അഭിനന്ദനങ്ങള്‍. ഒരു കലാകാരന്‍ എന്ന നിലയില്‍ നിങ്ങളുടെ കഴിവ് എന്തെന്ന് സംവിധായകനായുള്ള ആദ്യ സിനിമയുടെ തെരഞ്ഞെടുപ്പ് തെളിയിക്കുന്നു. ഈ രാജ്യം മുഴുവന്‍ കേള്‍ക്കേണ്ട മഹത്തരമായ കഥയാണ് ഇത്’, കാര്‍ത്തി കുറിച്ചു.

അതേസമയം ചിത്രം റിലീസായ അന്ന് തന്നെ ചിത്രത്തിന്റെ എച്ച് ഡി പതിപ്പ് ലീക്കായിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വ്യാജ ചാരക്കേസില്‍ കുടുങ്ങിയ പ്രശസ്ത ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തിലെ സംഭവബഹുലമായ 27 മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.

നാലുവര്‍ഷം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ നമ്പി നാരായണനായി അഭിനയിച്ചിരിക്കുന്നതും മാധവന്‍ തന്നെയാണ്. നമ്പി നാരായണന്റെ വിവിധ പ്രായങ്ങള്‍ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകളുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തില്‍ സഹ സംവിധായകനാണ്.

More in News

Trending

Recent

To Top