TV Shows
ദില്‍ഷയുടെ കാര്യത്തില്‍ റോബിന്‍ അതീവ ജാഗ്രത കാണിച്ചതോടെ ബ്ലെസ്ലി ഒറ്റപ്പെട്ടു; റോബിന്റെ കെയർ കണ്ടാൽ ആരും ഒന്ന് ഞെട്ടും; ബിഗ് ബോസിനകത്ത് പ്രവചിക്കാന്‍ പറ്റാത്ത സംഭവവികാസങ്ങള്‍!
ദില്‍ഷയുടെ കാര്യത്തില്‍ റോബിന്‍ അതീവ ജാഗ്രത കാണിച്ചതോടെ ബ്ലെസ്ലി ഒറ്റപ്പെട്ടു; റോബിന്റെ കെയർ കണ്ടാൽ ആരും ഒന്ന് ഞെട്ടും; ബിഗ് ബോസിനകത്ത് പ്രവചിക്കാന്‍ പറ്റാത്ത സംഭവവികാസങ്ങള്‍!
ബിഗ് ബോസ് സീസൺ ഫോർ വളരെയധികം വ്യത്യസ്തതകളിലൂടെയാണ് തുടക്കം മുതൽ കടന്നു പോയത്. കഴിഞ്ഞ ദിവസം ഇതുവരെ ഈ സീസണിൽ ബിഗ് ബോസ് വീട്ടിൽ വന്ന മത്സരാർത്ഥികളെ എല്ലാം ഒരുമിച്ചു ചേർത്തപ്പോൾ സംഭവബഹുലം എന്ന് തന്നെ പറയാവുന്ന നിമിഷങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്.
ഒരൊറ്റ ദിവസം കൊണ്ട് പ്രേക്ഷകരുടെ പോലും മനസ് മാറ്റുന്ന അവസ്ഥയാണ് ബിഗ് ബോസില്‍ ഉണ്ടായിരിക്കുന്നത്. പുറത്ത് നിന്ന് അകത്തേക്ക് വന്ന എല്ലാവരും ടാര്‍ഗറ്റ് ചെയ്തത് ബ്ലെസ്ലിയെയാണ്. അവനോട് ഗെയിമിനെ കുറിച്ച് സംസാരിക്കാനോ ആശംസകള്‍ അറിയിക്കാനോ ആരുമുണ്ടായില്ല. എല്ലാവരും കുറ്റപ്പെടുത്തുന്ന തരത്തിലേക്കാണ് മാറിയത്.
ദില്‍ഷയുടെ കാര്യത്തില്‍ റോബിന്‍ അതീവ ജാഗ്രത കാണിച്ചതോടെ ബ്ലെസ്ലി ഒറ്റപ്പെട്ടു. സംഭവം എന്താണെന്ന് പുറംലോകത്തിന് മനസിലായെങ്കിലും വീടിനകത്തുള്ള ബാക്കിയുള്ളവര്‍ക്ക് മനസിലായില്ല.
അതുവരെ പിന്നില്‍ നിന്ന ബ്ലെസ്ലിയ്ക്ക് ഒറ്റ ദിവസം കൊണ്ട് പ്രേക്ഷകരുടെ വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. മാത്രമല്ല താരത്തെ പിന്തുണച്ച് കൊണ്ട് അനേകം പേരും രംഗത്ത് വന്നു.
‘പണ്ട് ആരോ പറഞ്ഞത് പോലെ തെറ്റ് ചെയ്യാത്തവരായി ഭൂമിയില്‍ ആകെ 2 കൂട്ടരേ ഉള്ളൂ നവജാത ശിശുക്കളും പിന്നെ മരിച്ചു കുഴിയില്‍ ആയ മനുഷ്യരും. തെറ്റാണെന്ന് ആരെങ്കിലും ചൂണ്ടി കാണിച്ചാല്‍ അതു ശരിയാണെങ്കില്‍ തിരുത്തും, തിരുത്തണം അതാണ് മനുഷ്യന്‍. അതവന്‍ തിരുത്തി. എന്നാല്‍ ബ്ലെസ്ലി രണ്ട് കൂട്ടക്കൊല നടത്തിയ രീതിയില്‍ ആണ് കഴിഞ്ഞ കുറച്ചു നാളുകള്‍ ആയി ഡീഗ്രേഡിങ് നടക്കുന്നതെന്നാണ്’ ആരാധകര്‍ പറയുന്നത്.
അവിടെ ഉള്ള ഒരേ ഒരു മോണ്‍സ്റ്റര്‍ അത് ബ്ലെസ്ലിയാണ്. ബാക്കി ഉള്ളവരുടെ സപ്പോര്‍ട്ടേര്‍സ് മുഴുവന്‍ കുറെ പേരുടെ പരിണാമം സംഭവിച്ച ഫാന്‍സിന്റെ കൂടെയാണ് കളിക്കുന്നത്. റിയാസിന് ജാസ്മിന്‍ ആരാധകരെ കിട്ടിയപ്പോള്‍ ദില്‍ഷയ്ക്ക് റോബിന്‍ ആരാധകരെയും ലഭിച്ചു. എന്നാല്‍ ബ്ലെസ്ലി ഒറ്റക്കാണ് ഇവിടെ വരെ എത്തിയത്. കഴിഞ്ഞ രണ്ടാഴ്ചകളില്‍ അവന്റെ ഗെയിം ലേശം പുറകേട്ട് പോയില്ലായിരുന്നെങ്കില്‍ വിന്നറിന്റെ കാര്യത്തില്‍ മറ്റൊരു സംശയവും ഇല്ലായിരുന്നു.
എന്തൊക്ക ആയാലും ചെക്കന്‍ കപ്പ് പൊക്കിയിരിക്കുമെന്ന് തന്നെയാണ് ആരാധകരും ഉറപ്പിച്ച് പറയുന്നത്. റിയാസോ ബ്ലെസ്ലിയോ ഇവരില്‍ ആരെങ്കിലും വിന്നറാവണമെന്ന ആഗ്രഹം ഭൂരിഭാഗം പേര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഒറ്റ ദിവസം കൊണ്ട് ബ്ലെസ്ലി വിജയിക്കണം എന്ന വലിയ ആഗ്രഹമായി അത് മാറി.
അങ്ങനൊന്ന് സംഭവിച്ചാല്‍ ആ ബിഗ് ബോസ് വീട്ടിലുള്ളവര്‍ പോലും അത്ഭുതപ്പെടും. അങ്ങനൊരു മാസ് നിമിഷത്തിന് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നതെന്നാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്. ബ്ലെസ്ലിയെ പലവിധത്തിലും തെറ്റ് പറയുന്നവര്‍ അവിടെ ബാക്കിയുള്ളവര്‍ ചെയ്തതിനെ പറ്റി കൂടുതലായി ഒന്നും പറഞ്ഞിട്ടില്ല. അതെല്ലാം ഇരട്ടത്താപ്പ് അല്ലേ എന്നാണ് ചോദ്യം ഉയരുന്നത്.
about biggboss
