News
റോക്കറ്ററി ദി നമ്പി എഫക്ട് റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ചിത്രം ഇന്റര്‍നെറ്റില്‍; ചോര്‍ന്നത് എച്ച്ഡി വ്യാജ പതിപ്പ്
റോക്കറ്ററി ദി നമ്പി എഫക്ട് റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ചിത്രം ഇന്റര്‍നെറ്റില്‍; ചോര്‍ന്നത് എച്ച്ഡി വ്യാജ പതിപ്പ്
പ്രഖ്യാപനം മുതല്‍ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് റോക്കറ്ററി ദി നമ്പി എഫക്ട്. ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടി കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനിടയില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ ലീക്കായിരുന്നു.
ചിത്രത്തിന്റെ എച്ച് ഡി വ്യാജ പതിപ്പ് ആണ് ഓണ്‍ലൈനില്‍ എത്തിയിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഓണ്‍ലൈനില്‍ എത്തിയത് അണിയറ പ്രവര്‍ത്തകരെ നിരാശ പെടുത്തിയിട്ടുണ്ട്.
ഐഎസ്ആര്‍ഒ ചാരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ നമ്പി നാരായണന്റെ ജീവിത കഥയെ അടിസ്ഥാന പെടുത്തിയാണ് സിനിമ ഒരുങ്ങുന്നത്.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിവ കൂടാതെ അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ ഭാഷകളിലും റിലീസുണ്ട്.
ആര്‍ മാധവന്റെ െ്രെട കളര്‍ ഫിലീസും വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സിമ്രാന്‍ ബഗ്ഗ, രജിത് കപൂര്‍, രവി രാഘവേന്ദ്ര, മിഷ ഘോഷാല്‍, ഗുല്‍ഷന്‍ ഗ്രോവര്‍, കാര്‍ത്തിക് കുമാര്‍, ദിനേഷ് പ്രഭാകര്‍ തുടങ്ങിയ വന്‍ താര നിര ചിത്രത്തിലുണ്ട്. ഇവരെക്കൂടാതെ ഷാരുഖ് ഖാനും സൂര്യയും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
