Malayalam
മോഹന്‍ലാല്‍ സാര്‍ തന്നെ തെരഞ്ഞെടുത്തത് അവാര്‍ഡ് ലഭിച്ചതു പോലെയാണ്; സന്തോഷം പങ്കിട്ട് നടി കോമള്‍ ശര്‍മ
മോഹന്‍ലാല്‍ സാര്‍ തന്നെ തെരഞ്ഞെടുത്തത് അവാര്‍ഡ് ലഭിച്ചതു പോലെയാണ്; സന്തോഷം പങ്കിട്ട് നടി കോമള്‍ ശര്‍മ
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഇപ്പോഴിതാ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി കോമള്‍ ശര്‍മ. ബറോസ് പാന്‍ ഇന്ത്യന്‍ സിനിമയല്ലെന്നും പാന്‍ വേള്‍ഡ് ചിത്രമായിരിക്കുമെന്നും വിവിധ അന്താരാഷ്ട്ര ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും നടി പറഞ്ഞു.
കൂടാതെ ചിത്രത്തിലേയ്ക്ക് മോഹന്‍ലാല്‍ സാര്‍ തന്നെ തെരഞ്ഞെടുത്തത് അവാര്‍ഡ് ലഭിച്ചതു പോലെയാണ്. മുന്‍നിര താരങ്ങളേയും നവാഗതരേയും കുട്ടികളേയുമെല്ലാം മോഹന്‍ലാല്‍ സാര്‍ ഒരു പോലെയാണ് പരിഗണിച്ചിരുന്നത്. സീനുകളെല്ലാം വളരെ വ്യക്തമായും ക്ഷമയോടെയും എല്ലാവര്ക്കും സാര്‍ പറഞ്ഞു കൊടുക്കും.
അദ്ദേഹത്തിന് വളരെ എളുപ്പത്തില്‍ ഒരു കൊമേഷ്യല്‍ എന്റര്ടെയ്നര് എടുക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ തന്റെ അരങ്ങേറ്റ ചിത്രം സ്പെഷ്യലും മൂല്യമേറിയതും കുട്ടികള്‍ക്ക് വേണ്ടിയുള്ളതാക്കി. കുടുംബങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നതാണ് ചിത്രമെന്ന് അദ്ദേഹം ഉറപ്പുവരുത്തി.
മനോഹരമായ കഥയാണ് അദ്ദേഹം വിഭാവനം ചെയ്തത്, ഇപ്പോള്‍ ചിന്തിച്ചപ്പോലെ തന്നെ അതിനെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് കോമള്‍ ശര്‍മ പറഞ്ഞത്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രം ത്രിഡിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. സ്പാനിഷ് താരങ്ങളായ പസ് വേഗഅമാര്ഗോ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
