സംവിധായകന് കാര്‍, സൂര്യയ്ക്ക് റോളക്സ് വാച്ച്, 13 അസിസ്റ്റന്റ് ഡയറക്ടേഴ്സിന് ബൈക്ക്; വില്ലനായ വിജയ് സേതുപതിയ്ക്ക് കമല്‍ ഹസന് നല്കിയ സമ്മാനം?; തുറന്ന് പറഞ്ഞ് വിജയ് സേതുപതി
സംവിധായകന് കാര്‍, സൂര്യയ്ക്ക് റോളക്സ് വാച്ച്, 13 അസിസ്റ്റന്റ് ഡയറക്ടേഴ്സിന് ബൈക്ക്; വില്ലനായ വിജയ് സേതുപതിയ്ക്ക് കമല്‍ ഹസന് നല്കിയ സമ്മാനം?; തുറന്ന് പറഞ്ഞ് വിജയ് സേതുപതി
സംവിധായകന് കാര്‍, സൂര്യയ്ക്ക് റോളക്സ് വാച്ച്, 13 അസിസ്റ്റന്റ് ഡയറക്ടേഴ്സിന് ബൈക്ക്; വില്ലനായ വിജയ് സേതുപതിയ്ക്ക് കമല്‍ ഹസന് നല്കിയ സമ്മാനം?; തുറന്ന് പറഞ്ഞ് വിജയ് സേതുപതി
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്ഹാസന് നായകനായി എത്തിയ പുതിയ ചിത്രമായിരുന്നു വിക്രം. ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ, നരേന്, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയില്‍ എത്തിയ ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. ചിത്രം കമല്‍ഹാസന്റെ കരിയറിലെ ഏറ്റവും കളക്ഷന്‍ ലഭിച്ച ചിത്രമായി മാറിയിരുന്നു. ചിത്രം ആഗോള തലത്തില്‍ 400 കോടിയോളം രൂപയാണ് നേടിയത്.
വിക്രം തീയറ്ററില്‍ വന്‍ വിജയമായപ്പോള്‍ ചിത്രത്തിന്റെ ഭാഗമായവര്‍ക്ക് നിര്‍മ്മാതാവ് കൂടിയായ കമല്‍ സമ്മാനം നല്‍കിയിരുന്നു. സംവിധായകന് ലോകേഷിന് ലെക്സസ് കാര്‍ ആയിരുന്നു സമ്മാനമായി നല്‍കിയത്. 13 അസിസ്റ്റന്റ് ഡയറക്ടേഴ്സിന് ബൈക്ക് സമ്മാനം നല്‍കിയിരുന്നു. റോളക്സ് എന്ന കഥാപാത്രമായി എത്തിയ സൂര്യയ്ക്ക് റോളക്സ് വാച്ച് സമ്മാനമായി നല്‍കിയിരുന്നു.
സിനിമയില്‍ ഭാഗമായവര്‍ക്ക് കമല്‍ സമ്മാനം നല്കിയപ്പോള് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച വിജയ് സേതുപതിക്ക് കമല്‍ എന്താണ് കൊടുത്തിട്ടുണ്ടാവുക എന്നായിരുന്നു ആരാധകര്‍ ചോദിച്ചിരുന്ന ചോദ്യം. നിരവധി പേര് വിജയ് സേതുപതിയോട് ഈ ചോദ്യം ചോദിച്ചിരുന്നു. എന്നാലിപ്പോള്‍ ഈ ചോദ്യത്തിനോട് പ്രതികരിക്കുകയാണ് വിജയ് സേതുപതി.
ഒരുപാടു പേര് ഈ ചോദ്യം ചോദിക്കുന്നു. ഒറ്റ ഉത്തരമേ ഉള്ളൂ. ആ സിനിമ സംഭവിച്ചപ്പോഴേ ആ സമ്മാനം എനിക്കു കിട്ടി. കമല്സാറിന്റെയൊപ്പം അഭിനയിക്കാനുള്ള അവസരം തന്നെയാണ് വലിയ സമ്മാനം എന്നാണ് വിജയ് സേതുപതി പറയുന്നത്. മുന്‍കാല കഥകളും അനുഭവങ്ങളുമെല്ലാം നമുക്ക് ഒരു സഹോദരനോടു പങ്കുവയ്ക്കുന്നതുപോലെ പറഞ്ഞുതരും. അതിലും മൂല്യമുള്ള വേറെ സമ്മാനമുണ്ടോ എന്നും വിജയ് സേതുപതി പറഞ്ഞു. അതേസമയം തീയറ്ററില്‍ തരംഗം തീര്‍ത്ത വിക്രം ഒടിടിയിലും എത്തുകയാണ്. ചിത്രം ജൂലൈ 8ന് ഹോട്ട്സ്റ്റാറിലൂടെ എത്തും.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...