തന്റെ ജീവിതത്തിലുണ്ടായ യഥാര്‍ഥ സംഭവങ്ങളും അതിനോടൊപ്പം ചില വ്യാജ സംഭവങ്ങളും ഇടകലര്‍ത്തിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്; സ്വകാര്യതയ്ക്കും അന്തസ്സിനും ഹാനിയുണ്ടാകും; ‘കടുവ’യെ തടഞ്ഞത് കുരുവിനാക്കുന്നേല്‍ കുറുവച്ചന്

പൃഥ്വിരാജ് നായകനായി അഭിനയിച്ച ‘കടുവ’ എന്ന സിനിമ ഹൈക്കോടതി ഇടപെടലിന്റെയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാതായതോടെ സിനിമയുടെ റിലീസ് നീട്ടി വെക്കേണ്ടി വന്നിരിക്കുകയാണ്. പാലാ സ്വദേശിയും പ്ലാന്ററും കേരള കോണ്‍ഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേല്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ് നല്‍കുന്നത്.
തന്റെ കുടുംബത്തെ അപമാനിക്കുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് ആരോപിച്ച് ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ് നല്‍കുകയും സിനിമയുടെ റിലീസ് നീട്ടി വെയ്ക്കുകയും ചെയ്തിരിക്കുന്നത്.
കുരുവിനാക്കുന്നേല്‍ കുറുവച്ചന് എന്നാണ് താന്‍ അറിയപ്പെടുന്നതെന്നും സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ള തെന്നും അദേഹം പറഞ്ഞിരിക്കുന്നു. തന്റെ ജീവിതത്തിലുണ്ടായ യഥാര്‍ഥ സംഭവങ്ങളും അതിനോടൊപ്പം ചില വ്യാജ സംഭവങ്ങളും ഇടകലര്‍ത്തിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സിനിമയില്‍ ഉള്ള വ്യാജ സീനുകള്‍ തന്റെ ജീവിതത്തില്‍ യഥാര്‍ഥത്തില്‍ നടന്നതാണെന്നു പ്രേക്ഷകര്‍ കരുതും. അത് വഴി തന്റെ സ്വകാര്യതയ്ക്കും അന്തസ്സിനും ഹാനിയുണ്ടാകും. ജോസ് കുരുവിനാക്കുന്നേല്‍ ഹര്‍ജിയില്‍ പറയുന്നു.
ഒരു ഐപിഎസ് ഓഫിസറുമായി താന്‍ നടത്തിയ നിയമയുദ്ധം അക്കാലത്ത് മാധ്യമ ങ്ങളിലുള്‍പ്പെടെ വന്നിരുന്നതാണ്. തന്നെപ്പോലെ സിനിമയിലെ കഥാപാത്രവും ക്രിസ്ത്യന്‍ വിശ്വാസിയും പാലായിലെ ഭൂവുടമയും ബാര്‍ ഹോട്ടല്‍ ഉടമയുമാണ്. സ്ഥലവും ഇടവകയും തൊഴിലും എല്ലാം ഒരുപോലെയാണ്. തനിക്കുള്ളതുപോലെ തേനിയിലും പുളിയന്മലയിലും കഥാപാത്രത്തിനും എസ്റ്റേറ്റ് ഉണ്ട്. തന്റെ ജീവിതമാണ് സിനിമയാക്കിയിരിക്കുന്നത് എന്ന് ഇതൊക്കെ വ്യക്തമാക്കുന്നു.
എന്റെ വാഹനമായ ഡബ്ല്യു 123 മോഡല്‍ ബെന്‍സ് കാറാണ് കഥാപാത്രവും ഉപയോഗിക്കുന്നത്. ജോസ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുണ്‍ ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്ദേശിക്കുകയാ ണ് ഉണ്ടായത്. അതിനു ശേഷമേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെയാണ് പൃഥ്വിരാജ് നായകനായ കടുവയുടെ റിലീസ് പ്രതിസന്ധിയിലാവുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...