അഭിനയത്തിനോടുള്ള അവളുടെ പാഷന്‍ അന്ന് ഞാന്‍ തിരിച്ചറിഞ്ഞു, പക്ഷേ അപ്പോഴും ചെറിയൊരു ഭയം എന്റെയുള്ളില്‍ ഉണ്ടായിരുന്നു; കീർത്തിയെ കുറിച്ച് അച്ഛൻ സുരേഷ് കുമാർ !
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ് . അന്യ ഭാഷ സിനിമകളില്‍ മുൻനിരയിലുള്ള കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള മലയാളി താരമാണ് കീര്‍ത്തി സുരേഷ്. കുബേരന്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു കീര്‍ത്തിയുടെ അഭിനയജീവിതം ആരംഭിച്ചത്. എന്നാല്‍ നായികയായി ആദ്യം അഭിനയിച്ച ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയായിരുന്നു. പിന്നീട് തമിഴിലും തെലുങ്കിലും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച് മുന്‍നിര നായികയായി മാറിയ കീര്‍ത്തിയ്ക്ക് മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.
ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ് കീര്‍ത്തി. വിഷ്ണു ജി.രാഘവ് സംവിധാനം ചെയ്ത വാശിയാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം. ടൊവിനോ തോമസാണ് നായകന്‍. കഴിഞ്ഞ 17-ാം തീയതി തീയറ്റര്‍ റിലീസായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കീര്‍ത്തിയുടെ അച്ഛന്‍ ജി.സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിച്ചത്.സുരേഷ് കുമാറിനെ സംബന്ധിച്ചിടത്തോളം ‘വാശി’ ‘കുടുംബചിത്രമാണ്’. വാശി ഒരു കുടുംബചിത്രം എന്നതിലുപരി കുടുംബാംഗങ്ങള്‍ കൂടി ഒന്നിച്ച ചിത്രമാണ്. നായിക മകള്‍ കീര്‍ത്തി, നിര്‍മ്മാണം സ്വന്തം ബാനറായ രേവതി കലാമന്ദിര്‍, ഒപ്പം നടനായും പ്രത്യക്ഷപ്പെടുന്നു.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തെക്കുറിച്ചും മകള്‍ കീര്‍ത്തിയെക്കുറിച്ചും വാചാലനാവുകയാണ് ജി.സുരേഷ് കുമാര്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് കുമാര്‍ മനസ്സു തുറക്കുന്നത്.സുരേഷ് കുമാറിന്റെ വാക്കുകളില്‍നിന്നും:’കീര്‍ത്തി അഭിനയിക്കുന്നതു കൊണ്ട് ഞങ്ങള്‍ നിര്‍മ്മിച്ച ചിത്രമല്ല വാശി. രേവതിയും സംവിധായകന്‍ വിഷ്ണുവും കീര്‍ത്തിയുമൊക്കെ ഒരുമിച്ച് കളിച്ചു വളര്‍ന്നവരാണ്. വിഷ്ണുവിന്റെ അച്ഛന്‍ ഗോപാലകൃഷ്ണനും ഞാനും കുടുബസുഹൃത്തുക്കളാണ്.
കോവിഡ് ലോക്ക് ഡൗണ്‍ സമയത്താണ് വിഷ്ണു കീര്‍ത്തിയോട് ഈ സ്‌ക്രിപ്റ്റിനെപ്പറ്റി സംസാരിക്കുന്നത്. അത് ടൊവിനോയൊടും വിഷ്ണു സംസാരിച്ചു. അവര്‍ക്ക് രണ്ട് പേര്‍ക്കും കഥ ഇഷ്ടപ്പെട്ടതോടെ നിര്‍മ്മാണവും ഞങ്ങളിലേക്ക് എത്തുകയായിരുന്നു.
കീര്‍ത്തിയ്ക്ക് അഭിനയത്തില്‍ കഴിവുണ്ട് എന്ന കാര്യം ഞങ്ങള്‍ക്ക് അവളുടെ ചെറുപ്പത്തില്‍ തന്നെ മനസ്സിലായിരുന്നു. കുബേരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കീര്‍ത്തിയുടെ അരങ്ങേറ്റം. കുബേരന്റെ ഷൂട്ടിങ് ഊട്ടിയിലായിരുന്നു.
അന്ന് രണ്ടു ചിത്രങ്ങളുടെ ഷൂട്ടിങ് ഒരുമിച്ച് നടക്കുന്നതുകൊണ്ട് ഞാന്‍ മറ്റൊരു സ്ഥലത്തായിരുന്നു. ഷൂട്ട് ഉള്ളപ്പോള്‍ കീര്‍ത്തി രാവിലെ നാലുമണിക്കുതന്നെ എഴുന്നേല്‍ക്കും. മേക്കപ്പ് ബോക്‌സ് ഉള്‍പ്പെടെയെടുത്ത് സെറ്റിലേക്കു പോകാന്‍ തയാറായി നില്‍ക്കും.
അന്ന് അതൊക്കെ അപ്പപ്പോള്‍ രേവതി ഫോണ്‍ ചെയ്ത് എന്നെ അറിയിക്കും. അഭിനയത്തിനോടുള്ള അവളുടെ പാഷന്‍ അന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷേ അപ്പോഴും ചെറിയൊരു ഭയം എന്റെയുള്ളില്‍ ഉണ്ടായിരുന്നു.
ഒരുപാടുപേരുടെ അധ്വാനമാണ് സിനിമ. അവിടെ അവള്‍ കാരണം ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഇപ്പോള്‍ എനിക്ക് അവളെക്കുറിച്ച് ഭയമില്ല. സിനിമയോടുള്ള അവളുടെ ഡെഡിക്കേഷനില്‍ എനിക്ക് അഭിമാനവുമുണ്ട്.
