Connect with us

ഭർത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ വലിയ പോരാട്ടമാണ് മീന നടത്തിയത്, ജീവിതത്തിലേക്ക് തിരികെ വരുമെന്ന് സാഗര്‍ പറഞ്ഞിരുന്നു;വികാരധീനയായി കലാ മാസ്റ്റര്‍ !

Actress

ഭർത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ വലിയ പോരാട്ടമാണ് മീന നടത്തിയത്, ജീവിതത്തിലേക്ക് തിരികെ വരുമെന്ന് സാഗര്‍ പറഞ്ഞിരുന്നു;വികാരധീനയായി കലാ മാസ്റ്റര്‍ !

ഭർത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ വലിയ പോരാട്ടമാണ് മീന നടത്തിയത്, ജീവിതത്തിലേക്ക് തിരികെ വരുമെന്ന് സാഗര്‍ പറഞ്ഞിരുന്നു;വികാരധീനയായി കലാ മാസ്റ്റര്‍ !

തെന്നിന്ത്യന്‍ ചലച്ചിത്ര താരം മീനയുടെ ഭര്‍ത്താവിന്റെ മരണം സിനിമ ലോകം ഞെട്ടലോടെയാണ് കേട്ടത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതിനിടെയാണ് വിദ്യാസാഗര്‍ മരണത്തിന് കീഴടങ്ങിയത്. 95 ദിവസത്തോളം സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു വിദ്യാസാഗര്‍. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് വിദ്യാസാഗറിന്റെ മരണത്തിലേക്ക് നയിച്ചത്. വിദ്യാസാഗറിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി ഒരുപാട് സിനിമ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ വിദ്യാസാഗറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കലാ മാസ്റ്റര്‍. ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത മരണമാണ് വിദ്യാസാഗറിന്റേത്. അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിയാണെന്നും കലാ മാസ്റ്റര്‍ പറഞ്ഞു. മീനയും വിദ്യാസാഗറും കലാ മാസ്റ്ററിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്.

മീനയെ അഴകോട് തങ്കത്തട്ടില്‍ വച്ചാണ് അദ്ദേഹം നോക്കിയിരുന്നത്. ഒരിക്കലും ദേഷ്യപ്പെടാത്ത വ്യക്തിയാണ് അദ്ദേഹം. അത്രയും നല്ല മനുഷ്യന്‍. മീനയുടെ വിജയത്തിനാണ് അദ്ദേഹം പ്രവര്‍ത്തിച്ചു. എന്തു രോഗം വന്നാലും അധികകാലം അദ്ദേഹം ആശുപത്രിയില്‍ കിടന്നിട്ടില്ല. എന്നാല്‍ ഇങ്ങനെ ഒരു വാര്‍ത്ത, അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കൊവിഡ് അദ്ദേഹത്തെ കാര്യമായി ബാധിച്ചിട്ടില്ല. മരണ കാരണം അതല്ലെന്ന് കലാ മാസ്റ്റര്‍ പറഞ്ഞു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ്. ആശുപത്രിയിലുള്ള സമയത്ത് നേരിട്ട് പോയി കണ്ടിരുന്നു. തന്നോട് പിറന്നാള്‍ ആശംസകളൊക്കെ പറഞ്ഞിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കണമെന്നും ഭയപ്പെടേണ്ടെന്നും പറഞ്ഞിരുന്നു. എല്ലാം വിജയകരമായി നടക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
അതിന് ശേഷം പക്ഷിയില്‍ നിന്നുള്ള അണുബാധ വന്നതോടെയാണ് രോഗം ഗുരുതരമായത്. തന്റെ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ മീന വലിയ പോരാട്ടമാണ് നടത്തിയത്. വിദ്യാസാഗറിന് അനുയോജ്യരായ ജാതാവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം മീന തേടിയിരുന്നു.


എന്നാല്‍ രക്ത ഗ്രൂപ്പുകളുമായി പൊരുത്തപ്പെടാത്തതിനാല്‍ ഫലം ഉണ്ടായില്ല. ഇതിനിടെ വലിയ സമ്മര്‍ദ്ദമാണ് മീന അനുഭവിച്ചത്. ജീവിതത്തിലേക്ക് തിരികെ വരുമെന്ന് സാഗര്‍ പറഞ്ഞിരുന്നു. നല്ല ആത്മവിശ്വാസമുള്ള വ്യക്തിയായിരുന്നു സാഗര്‍. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവത്തിനുള്ളില്‍ നില മോശമാവുകയായിരുന്നു- കാലാ മസ്റ്റര്‍ പറഞ്ഞു.കലാ മാസ്റ്ററെ കൂടാതെ സിനിമ ലോകത്തെ ഒട്ടേറെ പേര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ നമുക്കൊപ്പമില്ലെന്ന സത്യം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് നടി ഖുഷ്ബു പറഞ്ഞു.

രാവിലെ തന്നെ ഹൃദയം പിളര്‍ക്കുന്ന വാര്‍ത്ത. വര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ടായിരുന്നു. മീനയ്ക്കും അവളുടെ മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ജീവിതം ക്രൂരമാണ്. ദുഖം മറക്കാന്‍ വാക്കുകളില്ലെന്ന് ഖുഷ്ബു ട്വിറ്ററില്‍ കുറിച്ചു.ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറാണ് വിദ്യാസാഗര്‍. കുറച്ചു വര്‍ഷങ്ങലായി ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കൊവിഡ് ബാധിച്ചതോടെയാണ് രോഗം ഗുരുതരമായത്. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ദിവസങ്ങളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2009ല്‍ ആയിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരാകുന്നത്. നൈനിക മകളാണ്. തെരി സിനിമയില്‍ വിജയുടെ മകളായി അഭിനയിച്ചിരുന്നു.

ബാലതാരമായി സിനിമയിലെത്തി പില്‍ക്കാലത്ത് നായികയായി മാറിയ താരമാണ് മീന. അമ്മയ്ക്ക് പിന്നാലെയായി മകളായ നൈനികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. വിജയ് ചിത്രമായ തെരിയിലൂടെയായാണ് നൈനിക പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയത്. വിവാഹത്തോടെ കരിയറില്‍ നിന്നും ബ്രേക്കെടുത്തുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു മീന. 13ാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ നാളുകള്‍ ശേഷിക്കവെയാണ് വിദ്യാസാഗര്‍ വിടവാങ്ങിയത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top