സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസമെന്തെന്ന് തിരിച്ചറിഞ്ഞ് ശാന്തി കൃഷ്ണ ; ആദ്യമായി മിനിസ്ക്രീൻ പരമ്പരയുടെ ഭാഗമാകുന്നു; കളിവീട്ടിൽ ഇനി പൂജയ്ക്കും അർജുനും ഒപ്പം നടിയും ഉണ്ടാകും!
സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസമെന്തെന്ന് തിരിച്ചറിഞ്ഞ് ശാന്തി കൃഷ്ണ ; ആദ്യമായി മിനിസ്ക്രീൻ പരമ്പരയുടെ ഭാഗമാകുന്നു; കളിവീട്ടിൽ ഇനി പൂജയ്ക്കും അർജുനും ഒപ്പം നടിയും ഉണ്ടാകും!
സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസമെന്തെന്ന് തിരിച്ചറിഞ്ഞ് ശാന്തി കൃഷ്ണ ; ആദ്യമായി മിനിസ്ക്രീൻ പരമ്പരയുടെ ഭാഗമാകുന്നു; കളിവീട്ടിൽ ഇനി പൂജയ്ക്കും അർജുനും ഒപ്പം നടിയും ഉണ്ടാകും!
മലയാളി പ്രേക്ഷകര്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് ശാന്തി കൃഷ്ണ. വർഷങ്ങളായി സിനിമയിൽ സജീവമാണ് താരം. തമിഴ് സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ ശാന്തി കൃഷ്ണ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് 1981 ല്‍ പുറത്ത് ഇറങ്ങിയ നിദ്ര എന്ന സിനിമയിലൂടെയായിരുന്നു.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും പിന്നീട് അഭിനയത്തിലേയ്ക്ക് മടങ്ങി വന്നിട്ടുണ്ട്.
ബിഗ് സ്ക്രീനില്‍ സജീവമായി നില്ക്കു ശാന്തി കൃഷ്ണ മിനിസ്ക്രീനിലും തന്റെ സാന്നിധ്യം അറിയിക്കുകയാണ്. സൂര്യ ടി വി സംപ്രേക്ഷണം ചെയ്യുന്ന കളിവീട് പരമ്പരയിലൂടെയാണ് സീരിയല്‍ രംഗത്ത് ചുവട് വയ്ക്കുന്നത്. അതിഥി താരമായിട്ടാണ് എത്തുന്നത്. ശാന്തി കൃഷ്ണ തന്നെയാണ് ആ സന്തോഷവാര്‍ത്ത പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞ മറുപടി ശ്രദ്ധ നേടുകയാണ്. ” രണ്ടും അഭിനയമാണ് ക്യാമറയുടെ വ്യത്യാസം മാത്രമേയുള്ളൂ എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.
നടിയുടെ വാക്കുകള്‍ വായിക്കാം പൂർണ്ണമായി…..’ വലിയ വ്യത്യാസമൊന്നുമില്ല. രണ്ടും അഭിനയം തന്നെയാണ്. ക്യാമറയുടെ വ്യത്യാസം മാത്രമേയുള്ളൂ. ഇപ്പോഴത്തെ ടിവി സീരിയലുകളെല്ലാം വളരെ ഫാസ്റ്റായിട്ടാണ് വര്‍ക്ക് ചെയ്യുന്നത്. ഇത്രയും സമയം ആകുന്നുണ്ടോ എന്നൊരു തോന്നല്‍ വരില്ല. ആ ഒരു ഒഴുക്കില്‍ അഭിനയിച്ച് പോവുകാണ്; ശാന്തി കൃഷ്ണ പറയുന്നു.
സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് കളിവീട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. 2021 നവംബര്‍ 15 നാണ് സീരിയല്‍ ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടാന്‍ പരമ്പരയ്ക്ക് കഴിഞ്ഞിരുന്നു. ഒരു വിചിത്ര വിവാഹവും അതിനെ ചുറ്റപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങളുമാണ് സീരിയലിന്റെ പ്രമേയം.
സാധാരണ കണ്ടുവരുന്ന സീരിയലുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് കളിവീട് കഥ പറയുന്നത്. പ്രശ്നങ്ങള്‍ വലിച്ച് നീട്ടാതെ ആളുകളെ ബോറടിപ്പിക്കാതെയാണ് കഥ മുന്നേട്ട് കൊണ്ട് പോകുന്നത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിക്രം. നടന്റെ വീര ധീര ശൂരൻ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ്...
മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് നടി ദേവയാനി. പകുതി മലയാളി ആയ ദേവയാനിയുടെ കരിയർ ആരംഭിക്കുന്നത്...