റിയാസ് സലിമിന്റെ സംസാരവും ഇടപെടലുകളുമെല്ലാം ഇന്നത്തെ സമൂഹത്തിന് ആവശ്യമുള്ളത് ;റിയാസിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് സംവിധായകൻ ജിയോ ബേബി!
ബിഗ് ബോസ് മലയാളം സീസണ് ഫോറിന്റെ ഗ്രാന്റ് ഫിനാലെയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മത്സരാര്‍ത്ഥികളുടെ ആരാധകരെല്ലാം തങ്ങളുടെ പ്രിയ താരങ്ങള്‍ക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ പ്രശസ്ത സംവിധായകന് ജിയോ ബേബി തന്റെ പ്രിയതാരത്തിനായി വോട്ട് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
റിയാസ് സലീം ആണ് തന്റെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി എന്നും റിയാസിന് വോട്ട് ചെയ്യണം എന്നുമാണ് ജിയോ ബേബി പറയുന്നത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ജിയോ ബേബി റിയാസ് സലീമിന് വോട്ട് തേടി എത്തിയിരിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന് എന്ന നിലയിലേക്ക് എത്തിയ ആളാണ് ജിയോ ബേബി.
നേരത്തെ എല്‍ ജി ബി ടി ക്യു എ ഐ പ്ലസ് എന്ന സമൂഹത്തിന് വേണ്ടി ബിഗ് ബോസ് ഹൗസില്‍ നടത്തുന്ന ഇടപെടലുകളും വാദങ്ങളുമാണ് ജിയോ ബേബി റിയാസ് സലീമിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന് കാരണമായി പറയുന്നത്. നേരത്തെ എല്‍ ജി ബി ടി ക്യു എ ഐ പ്ലസ് സമൂഹത്തിന് വേണ്ടി റിയാസ് സലീം ഉന്നയിക്കുന്ന നിലപാടുകള്‍ ഇന്നിന്റെ ആവശ്യമാണ് എന്നും താന്‍ അതിനൊപ്പം നില്ക്കുന്നു എന്നും ജിയോ ബേബി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.
2007 ല്‍ ഹോമോസെക്ഷ്വല്‍ ജീവിതങ്ങളെ കുറിച്ച് ഷോര്‍ട്ട് ഫിലിം ചെയ്തതിന്റെ പേരില്‍ കോളെജില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു വിദ്യാര്‍ഥിയായിരുന്നു താന്‍ എന്നും ജിയോ ബേബി പറയുന്നു. നേരത്തെ എല്‍ ജി ബി ടി ക്യു എ ഐ പ്ലസ് സമൂഹത്തെക്കുറിച്ച് വിശദമാക്കുന്ന റിയാസ് സലീമിന്റെ ബിഗ് ബോസിലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ജിയോ ബേബിയും തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരുന്നു.
ജിയോ ബേബിയുടെ വാക്കുകള്‍ ഇങ്ങനെയാണ്… നമസ്കാരം..ബിഗ് ബോസ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ ഞാന്‍ റിയാസ് സലീമിന് വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയാണ്. എല്‍ ജി ബി ടി ക്യൂ പ്ലസ് കമ്യൂണിറ്റിക്ക് വേണ്ടി റിയാസ് സലീം സംസാരിക്കുന്ന ഓരോ കാര്യങ്ങളും ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യകതയാണ്.
അതുകൊണ്ടാണ് റിയാസ് സലീമിനെ ഞാന്‍ പിന്തുണക്കുന്നത്. ഇന്നും സമൂഹത്തില്‍ ഈ വിഭാഗത്തെ നോര്‍മല്‍ ആയിട്ട് കാണുന്ന വളരെ ചെറിയൊരു വിഭാഗമേ ഉള്ളൂ എന്നാണ്. അതുകൊണ്ട് തന്നെ ഇത് നോര്‍മല്‍ മനുഷ്യ ജീവിതങ്ങളാണ് എന്ന് നമ്മള് ഓരോ ദിവസവും പറഞ്ഞ് കൊണ്ടിരിക്കേണ്ടതുണ്ട്. റിയാസ് സലിമിന്റെ സംസാരവും ഇടപെടലുകളുമെല്ലാം അതുകൊണ്ട് തന്നെ വളരെ ആവശ്യമുള്ളതാണ് ഇന്നത്തെ സമൂഹത്തിന്.
അതിനാലാണ് റിയാസ് സലീമിന് വേണ്ടി ഞാന്‍ വോട്ട് അഭ്യര്‍ഥിക്കുന്നത്. വിദ്യാര്‍ഥിയായിരിക്കെ 2007 ല്‍ ഹോമോസെക്ഷ്വല്‍ ജീവിതങ്ങളെ കുറിച്ച് ഷോര്‍ട്ട് ഫിലിം ചെയ്തതിന്റെ പേരില്‍ കോളെജില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു വിദ്യാര്‍ഥിയാണ് ഞാന്‍. അന്ന് ഞാനും ശ്രമിച്ചത് ഇത് നോര്‍മല്‍ ആണ് എന്ന് പറയാന്‍ മാത്രമായിരുന്നു.പക്ഷേ അന്നും ഇന്നും സമൂഹം ഇവരെ ഉള്‍ക്കൊള്ളാന്‍ ഒരുപാട് വളരേണ്ടതുണ്ട്. അതിന് വേണ്ടി റിയാസ് സലീമിന്റെ പ്രവര്‍ത്തനങ്ങളോട് ഒപ്പം ഞാന്‍ നില്ക്കുന്നു. റിയാസിന് വേണ്ടി വോട്ട് ചെയ്യണം എന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. റിയാസിന് എല്ലാ വിജയങ്ങളും നേരുന്നു, നന്ദി നമസ്കാരം.
