Connect with us

സംസാരിക്കാനുള്ള എല്ലാ അവകാശങ്ങളും പൃഥ്വിരാജ് എഴുതി വാങ്ങിച്ചെന്ന് ലിസ്റ്റിൻ ; തന്റെ കോമഡി ഇപ്പൊ ഇവര്‍ക്കും ബോറടിച്ച് തുടങ്ങിയിട്ടുണ്ട്,” എന്ന പൃഥ്വിരാജ്; നര്‍മസംഭാഷണവുമായി കടുവ ടീം !

Movies

സംസാരിക്കാനുള്ള എല്ലാ അവകാശങ്ങളും പൃഥ്വിരാജ് എഴുതി വാങ്ങിച്ചെന്ന് ലിസ്റ്റിൻ ; തന്റെ കോമഡി ഇപ്പൊ ഇവര്‍ക്കും ബോറടിച്ച് തുടങ്ങിയിട്ടുണ്ട്,” എന്ന പൃഥ്വിരാജ്; നര്‍മസംഭാഷണവുമായി കടുവ ടീം !

സംസാരിക്കാനുള്ള എല്ലാ അവകാശങ്ങളും പൃഥ്വിരാജ് എഴുതി വാങ്ങിച്ചെന്ന് ലിസ്റ്റിൻ ; തന്റെ കോമഡി ഇപ്പൊ ഇവര്‍ക്കും ബോറടിച്ച് തുടങ്ങിയിട്ടുണ്ട്,” എന്ന പൃഥ്വിരാജ്; നര്‍മസംഭാഷണവുമായി കടുവ ടീം !

ഏറെ നാളുകള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയാണ് വില്ലനായ ഡി.ഐ.ജിയായി എത്തുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൃഥ്വിരാജ് നായകനാകുന്ന ഒരു മാസ്സ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ജൂലൈ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്നിരുന്നു.

പ്രൊമോഷന്‍ പരിപാടിയില്‍ വെച്ച് പൃഥ്വിരാജും ചിത്രത്തിന്റെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനും തമ്മിലുള്ള നര്‍മസംഭാഷണങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയെക്കുറിച്ചും വെല്‍കം സ്പീച്ചിനും വേണ്ടി ലിസ്റ്റിന്‍ സ്റ്റീഫനെ അവതാരകന്‍ ക്ഷണിച്ചപ്പോഴാണ് രസകരമായ കമന്റുകളുണ്ടായത്.

”സംസാരിക്കാനുള്ള എല്ലാ അവകാശങ്ങളെയും കുറിച്ച് ഞാനും പൃഥ്വിരാജുമായി ധാരണയിലെത്തിയിട്ടുണ്ട്. രാജു മുമ്പേ പറഞ്ഞു, മൂന്ന് എഗ്രിമെന്റ് വെച്ചിട്ടുണ്ടെന്ന്.
ആ എഗ്രിമെന്റില്‍ തന്നെയുണ്ട്, സംസാരിക്കാനുള്ള എല്ലാ അവകാശങ്ങളും പുള്ളി തന്നെ എഴുതി വാങ്ങിച്ചിട്ടുണ്ട്. അതുകൊണ്ട് പുള്ളി തന്നെ അതെല്ലാം ക്ലാരിഫൈ ചെയ്യുന്നതാണ്,” ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

”നിങ്ങളുടെ കോമഡി ഇപ്പൊ ഇവര്‍ക്കും ബോറടിച്ച് തുടങ്ങിയിട്ടുണ്ട്,” എന്നായിരുന്നു പൃഥ്വിരാജ് ഇതിന് നല്‍കിയ കമന്റ്.”അതില്‍ നിന്ന് തന്നെ തുടങ്ങാം എന്ന് ഓര്‍ത്തിട്ടാ,” എന്ന് ലിസ്റ്റിന്‍ ഇതിന് മറുപടി കമന്റും നല്‍കുന്നുണ്ട്.

സിനിമയുടെ ബഡ്ജറ്റിനെക്കുറിച്ചും ലിസ്റ്റിന്‍ സ്റ്റീഫന്‍ സംസാരിക്കുന്നുണ്ട്.ഞാന്‍ കുറേയധികം സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതുവരെ നിര്‍മിച്ച സിനിമകളില്‍ ഏറ്റവും ബഡ്ജറ്റ് കൂടിയ സിനിമയാണ് കടുവ. കാരണം ഫൈറ്റുകള്‍ കൂടുതലുണ്ട്, ഒത്തിരി ആര്‍ടിസ്റ്റുകളുണ്ട്, ഒത്തിരി ദിവസം ഷൂട്ട് ചെയ്ത സിനിമയാണ്.

കൊവിഡിന്റെ ഏറ്റവും പീക് ടൈമില്‍ സ്റ്റാര്‍ട്ട് ചെയ്ത സിനിമയാണ്. അതുകൊണ്ട് കുറേ ഷെഡ്യൂളുകള്‍ എടുത്തിട്ടുണ്ട്,” ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.കടുവ ആഘോഷിക്കാന്‍ പറ്റുന്ന മാസ് ചിത്രമാണോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ജനഗണമനയുടെ ഒ.റ്റി.റ്റി റിലീസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ലിക്‌സ് ട്വിറ്റര്‍ സ്‌പേസില്‍ സംഘടിപ്പിച്ച സംവാദത്തിലാണ് പൃഥിയുടെ പ്രതികരണംഞാന്‍ കുറച്ച് നാളായി മനപൂര്‍വ്വം ഒഴിവാക്കിയ ജോനറാണ് മാസ് ആക്ഷന്‍ സിനിമകള്‍. ഞാന്‍ അത്തരം സിനിമകള്‍ ഇപ്പോള്‍ ചെയ്യുന്നില്ല എന്ന് അറിയാവുന്ന എന്റെ സുഹൃത്ത് തന്നെയാണ് കടുവയുടെ തിരക്കഥകൃത്തായ ജിനു അബ്രഹാം.

ജിനു ഈ കഥ എന്നെ വായിച്ച് കേള്‍പ്പിക്കാന്‍ ആദ്യം വന്നപ്പോള്‍ തന്നെ എന്നോട് പറഞ്ഞിരുന്നുഇത് ഇത്തരത്തിലുള്ള ഒരു മാസ് ആക്ഷന്‍ സിനിമയാണെന്ന്.രാജു ഇതൊന്ന് കേള്‍ക്കു കേട്ടിട്ടും ഇത് ചെയ്യണ്ട എന്ന് ആണെങ്കില്‍ കുഴപ്പമില്ല പറഞ്ഞു. പക്ഷെ തിരക്കഥ വായിച്ച് കേട്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു. ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല ഇത് ചെയ്യണം എന്ന് തോന്നി. ഈ കഥ ഞാന്‍ കേള്‍ക്കുന്നത് 2019ലാണ്. ഈ സിനിമ ഷാജി കൈലാസ് സംവിധാനം ചെയ്താല്‍ നന്നാവും എന്ന് എനിക്ക് തോന്നി. അങ്ങനെ ഞാനാണ് ഷാജി ചേട്ടനെ വിളിച്ച് കഥ കേള്‍ക്കാന്‍ പറയുന്നത്. കടുവ ഒരു മാസ് ആക്ഷന്‍ എന്റര്‍ടൈനറാണ് അതിന് അപ്പുറം ഒന്നും പ്രതിക്ഷിക്കരുത്. അതിന് ഇപ്പുറവും അല്ല സിനിമ’ – പൃഥ്വി പറഞ്ഞു.

More in Movies

Trending

Recent

To Top