Malayalam
വീര്‍ സവര്‍ക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കള്‍ സഹിക്കില്ല, നടി സ്വര ഭാസ്കറിന് വധഭീഷണിക്കത്ത്
വീര്‍ സവര്‍ക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കള്‍ സഹിക്കില്ല, നടി സ്വര ഭാസ്കറിന് വധഭീഷണിക്കത്ത്
സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്താറുള്ള താരമാണ് ബോളിവുഡ് നടി സ്വര ഭാസ്കര്‍. ഇപ്പോഴിതാ സ്വര ഭാസ്കറിന് വധഭീഷണിക്കത്ത് ലഭിച്ചിരിക്കുകയാണ്. വെര്‍സോവയിലെ നടിയുടെ വസതിയിലേക്കാണ് കത്ത് ലഭിച്ചത്. കത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.
കത്ത് ലഭിച്ചതിന് പിന്നാലെ സ്വര ഭാസ്കര്‍ രണ്ട് ദിവസം മുമ്പ് വെര്‍സോവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതായി പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍, അജ്ഞാതരായ ആളുകള്‍ക്കെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വീര്‍ സവര്‍ക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കള്‍ സഹിക്കില്ലെന്നും ഹിന്ദിയില്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്നതായി പൊലീസ് പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം ഉദയ്പൂര്‍ കൊലപാതകത്തില്‍ പ്രതികരണവുമായി സ്വര ഭാസ്കര്‍ എത്തിയിരുന്നു ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത പ്രവൃത്തിയാണിതെന്നും കുറ്റവാളികള്‍ക്ക് നിയമപ്രകാരം കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സ്വര ഭാസ്കര്‍ പ്രതികരിച്ചു.’നിന്ദ്യവും തീര്‍ത്തും അപലപനീയവും. കുറ്റവാളികള്‍ക്കെതിരെ നിയമാനുസൃതമായി നടപടി എടുക്കണം. ഹീനമായ കുറ്റകൃത്യം. ന്യായീകരിക്കാനാവാത്തത്.
പലപ്പോഴും പറയുന്നത് പോലെ നിങ്ങളുടെ ദൈവത്തിന്റെ പേരില്‍ കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം സ്വയം തുടങ്ങുക, രോഗികളായ രാക്ഷസന്മാര്!,’ സ്വര ഭാസ്കര്‍ ട്വീറ്റ് ചെയ്തു. ഉദയ്പൂര്‍ കൊലപാതകത്തിനെതിരെ ദേശീയ തലത്തില്‍ വലിയ പ്രതിഷേധമാണുയരുന്നത്.
