TV Shows
ജയിക്കാൻ യോഗ്യത ഉള്ളത് റിയാസ് ; അതിന് ബച്ചിക്ക ഫാൻസ് ചാകണം… ; കുത്തിത്തിരിപ്പ് ധന്യ, ക്യൂട്ട്നെസ് ദിൽഷാ, മലയാളിയുടെ പൊതുബോധത്തിന് കുട പിടിച്ചാൽ കപ്പ് പോയിട്ട് കപ്പ പോലും കിട്ടില്ലെന്ന് ഇനിയും തിരിച്ചറിയാത്ത ലക്ഷ്മിപ്രിയ; വൈറൽ കഥാപാത്രങ്ങൾ!
ജയിക്കാൻ യോഗ്യത ഉള്ളത് റിയാസ് ; അതിന് ബച്ചിക്ക ഫാൻസ് ചാകണം… ; കുത്തിത്തിരിപ്പ് ധന്യ, ക്യൂട്ട്നെസ് ദിൽഷാ, മലയാളിയുടെ പൊതുബോധത്തിന് കുട പിടിച്ചാൽ കപ്പ് പോയിട്ട് കപ്പ പോലും കിട്ടില്ലെന്ന് ഇനിയും തിരിച്ചറിയാത്ത ലക്ഷ്മിപ്രിയ; വൈറൽ കഥാപാത്രങ്ങൾ!
ബിഗ് ബോസ് ഷോ ഓരോ സീസണുകളിലൂടെയും ഓരോ മത്സരാർത്ഥികളെ മലയാളികൾക്ക് പരിചയപ്പെടുത്തും. ചിലർ അവരുടെ മത്സരം കണ്ടു അതാണ് അവരുടെ വ്യക്തിത്വം എന്ന് തെറ്റുധരിക്കും . എന്നാൽ ചിലർ ശരിക്കും അവരുടെ വ്യക്തിത്വം തന്നെയാണ് ഷോയിൽ ഉടനീളം കാണിക്കുന്നത്.
എന്നാൽ ചിലപ്പോഴെങ്കിലും ചിലരെങ്കിലും ബിഗ് ബോസ് വീട്ടിൽ എങ്ങനെ നിൽക്കണം എന്ന് പഠിച്ചിട്ട് വരാറുണ്ട്. അതെല്ലാം പ്രേക്ഷകർക്ക് മനസിലാക്കാനും സാധിക്കും. എന്നാൽ ഈ സീസൺ ബിഗ് ബോസ് ടൈറ്റിൽ പറഞ്ഞപോലെ തന്നെ കളർഫുൾ ആയിരുന്നു .
ഇരുപത് മത്സരാർത്ഥികളുമായി എത്തിയ ബിഗ് ബോസ് സീസൺ നാലിൽ ഇപ്പോൾ വെറും ആറ് മത്സരാർത്ഥികളാണ് ഉള്ളത്. ഒരു ന്യൂ നോർമൽ സഞ്ചാര പാതയിലെ സ്വപ്ന സമാനമായ യാത്രയുടെ പരസമാപ്തിയോട് അടുത്തിരിക്കുകയാണ് ബിഗ് ബോസ് വീടും യാത്രികരായ മത്സരാർത്ഥികളും.
ലക്ഷ്യസ്ഥാനത്ത് എത്തിനിൽക്കുന്ന ഈ അവസാന ആഴ്ചയിൽ കളിപറഞ്ഞും കഥപറഞ്ഞും കാര്യം പറഞ്ഞും മത്സരാർത്ഥികൾ ചിലവഴിച്ച ഓരോ നിമിഷങ്ങളിലും സംവാദിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഒന്നാം ആഴ്ച മുതൽ ലക്ഷ്വറി ബജറ്റിനും വ്യക്തിഗത പോയിന്റിനും വേണ്ടി മാനസീകമായും ശാരീരികമായും നിരവധി വെല്ലുവിളികൾ നേരിട്ട നിരവധി വീക്കിലി ടാസ്ക്കുകൾ. അവയെല്ലാം തരണം ചെയ്ത് മുന്നേറി ഇപ്പോൾ അവസാന ആഴ്ചയിലെ വീക്കിലി ടാസ്ക്കിൽ ആറുപേർ എത്തിനിൽക്കുന്നു.
ബിഗ് ബോസ് വീട്ടിൽ സംഗതി കളറാക്കിയ ഫൈനലിൽ ഉണ്ടാകുമെന്ന് പലരും കരുതിയിരുന്ന ശക്തരായ മത്സരാർഥികൾ ഫൈനൽ കാണാതെ പുറത്തായി. അവരെല്ലാം ഗ്രാന്റ് ഫിനാലെ കാണാൻ തിരികെ ഹൗസിലേക്ക് എത്തുന്നുണ്ട്.
അതേസമയം ഫൈനലിൽ എത്താൻ അർഹതയുള്ളവരല്ല ഇപ്പോൾ വീട്ടിലുള്ളത് എന്നാണ് ബഗ് ബോസ് പ്രേക്ഷകരിൽ ചിലർ അഭിപ്രായപ്പെടുന്നത്. ശോകം മത്സരാർത്ഥികളാണ് ഫൈനലിൽ എത്തിയവരെല്ലാമെന്നും കുറച്ചെങ്കിലും ബോധമുള്ളത് റിയാസിന് മാത്രമാണെന്നും പുറത്ത് പോയ റോബിൻ, ജാസ്മിൻ പോലുള്ളവർ ഇപ്പോൾ ഹൗസിലുണ്ടായിരുന്നെങ്കിൽ ഫിനാലെയിലും തീ പാറിയേനെ എന്നാണ് ബിഗ് ബോസ് പ്രേക്ഷകരിൽ ഒരാൾ കുറിച്ചിരിക്കുന്നത്.
‘നല്ല ശോകം മത്സരാർത്ഥികളാണ് ഫൈനലിൽ എത്തിയിരിക്കുന്നതെന്ന് പറയാതെ വയ്യ. റിയാസ്, റോബിൻ, ജാസ്മിൻ, ബ്ലെസ്ലി, ഡെയ്സി ഇതായിരുന്നു ഫൈനലിൽ വരേണ്ട കോമ്പോ…. എങ്കിൽ തീ പാറിയേനെ. ഇതിപ്പോ താനാരാണെന്ന് തനിക്കറിയാൻ പാടില്ലെങ്കിൽ എന്ന ലൈനിൽ സൂരജ്.’
‘താൻ നല്ല കുത്തിത്തിരിപ്പാണെന്ന് ആർക്കും മനസിലാകുന്നില്ലല്ലോ അല്ലേ… എന്നും പറഞ്ഞ് കുത്തിത്തിരുപ്പിന്റെ ബ്രാൻഡ് അംബാസഡർ ധന്യ. ഇത്ര ക്യൂട്ടനെസ് പോതുമാ ഇന്നും കൊഞ്ചം വേണുമാന്ന ലൈനിൽ ദിൽഷ. മലയാളിയുടെ പൊതുബോധത്തിന് കുട പിടിച്ചാൽ കപ്പ് പോയിട്ട് കപ്പ പോലും കിട്ടില്ലെന്ന് ഇനിയും തിരിച്ചറിയാത്ത ലക്ഷ്മിപ്രിയ.’
‘ജയിക്കാൻ യോഗ്യത ഉള്ള മിനിമം ബോധമുള്ളവൻ റിയാസ് മാത്രമാണ്.പക്ഷെ അതിന് ബച്ചിക്ക ഫാൻസ് ചാകണം… ആകെ മൊത്തം ശോകം’ എന്നായിരുന്നു കുറിപ്പ്. അതേസമയം ഗ്രാന്റ് ഫിനാലെയ്ക്ക് ഇനി വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ഉള്ളത്.
ഈ വരുന്ന ഞായറാഴ്ച ആരാണ് നാലാം സീസണിലെ വിജയിയെന്ന് അറിയാൻ സാധിക്കും. എല്ലാവരും കപ്പ് എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. എല്ലാവരും ഫൈനലിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന രണ്ടുപേരായിരുന്നു റോബിനും ജാസ്മിനും പക്ഷെ രണ്ടുപേരും പത്താം ആഴ്ചയിൽ വീട്ടിൽ നിന്നും പുറത്തായി. റിയാസിനെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരിലാണ് റോബിൻ പുറത്തായത്.
about biggboss