Malayalam
‘പിതൃതുല്യനായ മുന്‍ മന്ത്രി ശ്രീ ടി ശിവദാസ മേനോന് ആദരാഞ്ജലികള്‍’; പോസ്റ്റുമായി മമ്മൂട്ടി
‘പിതൃതുല്യനായ മുന്‍ മന്ത്രി ശ്രീ ടി ശിവദാസ മേനോന് ആദരാഞ്ജലികള്‍’; പോസ്റ്റുമായി മമ്മൂട്ടി
മുന്‍ ധനകാര്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി ശിവദാസ മേനോന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടി. ‘പിതൃതുല്യനായ മുന്‍ മന്ത്രി ശ്രീ ടി ശിവദാസ മേനോന് ആദരാഞ്ജലികള്‍’ എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ കാരണം ഇന്നലെ ഉച്ചയോടെയാണ് ടി ശിവദാസ മേനോന്റെ മരണം.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നാം ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളും കൈകാര്യം ചെയ്തു. ദീര്‍ഘകാലം സിപിഐഎം സെക്രട്ടേറിയേറ്റ് അംഗമായിരുന്നു. പിന്നീട് വാര്‍ദ്ധക്യ സഹജമായ പ്രശ്നങ്ങള്‍ ഉടലെടുത്തതോടെ സെക്രട്ടേറിയേറ്റില്‍ നിന്ന് പാലക്കാട് ജില്ലയിലേക്ക് മാറ്റുകയായിരുന്നു
അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ശിവദാസ മേനോന് വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നായിരുന്നു വിദ്യാര്‍ത്ഥി രാഷ്ട്രീയ ജീവിതത്തിന് തുടക്കം. സംസ്ഥാനത്ത് അധ്യാപക യൂണിയനുകള്‍ കെട്ടിപടുക്കുന്നതിലും ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്.
കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതിയുടെ ഭാഗവും കാലിക്കറ്റ് സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ടീച്ചേഴ്സ് ഗ്രൗണ്ടിലെ നീണ്ട കരിയറില്‍ അദ്ദേഹം ആദ്യം കേരള െ്രെപവറ്റ് ടീച്ചേഴ്സ് ഫെഡറേഷന്റെ മലബാര്‍ റീജിയണല്‍ പ്രസിഡന്റായും പിന്നീട് കേരള െ്രെപവറ്റ് ടീച്ചേഴ്സ് യൂണിയന്റെ (കെപിടിയു) ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
