Malayalam
മാസ് ലുക്കില്‍ മമ്മൂട്ടി…, റോഷാക്കിന്റെ ദുബായ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്ത് നടന്; വീഡിയോയുമായി ബാദുഷ
മാസ് ലുക്കില്‍ മമ്മൂട്ടി…, റോഷാക്കിന്റെ ദുബായ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്ത് നടന്; വീഡിയോയുമായി ബാദുഷ
തന്റെ പുതിയ ചിത്രമായ റോഷാക്കിന്റെ ദുബായ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്ത് മമ്മൂട്ടി. മമ്മൂട്ടി കാറില്‍ വന്നിറങ്ങുന്ന ഒരു വീഡിയോ പങ്കുവെച്ച് ബാദുഷയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
‘കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റോഷാക്ക്’. ഈ മാസം പകുതിയോടെയായിരുന്നു ചിത്രത്തിന്റെ കേരളത്തിലെ ഷെഡ്യൂള്‍ അവസാനിച്ചത്. ചിത്രം ഓണത്തോട് അനുബന്ധിച്ച് റിലീസ് ചെയ്യുമെന്നാണ് സൂചന.
ഷറഫുദ്ദീന്, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയിലാണ്. ഫസ്റ്റ്ലുക്ക് ഡിസൈനും ഏറെ പുതുമ പുലര്‍ത്തുന്നതായിരുന്നു. മുഖംമൂടിയണിഞ്ഞ ഒരാളെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. സൈക്കോ ത്രില്ലര്‍ സ്വഭാവമെന്ന് തോന്നുന്ന തരത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.
