Connect with us

സ്‌നേഹത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും ആള്‍രൂപം; വര്‍ഷങ്ങളായി തനിക്കൊപ്പമുള്ള സഹായിയെ പരിചയപ്പെടുത്തി മീര ജാസ്മിന്‍

Malayalam

സ്‌നേഹത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും ആള്‍രൂപം; വര്‍ഷങ്ങളായി തനിക്കൊപ്പമുള്ള സഹായിയെ പരിചയപ്പെടുത്തി മീര ജാസ്മിന്‍

സ്‌നേഹത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും ആള്‍രൂപം; വര്‍ഷങ്ങളായി തനിക്കൊപ്പമുള്ള സഹായിയെ പരിചയപ്പെടുത്തി മീര ജാസ്മിന്‍

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീര അധികവും ചെയ്തിരുന്നത്.

ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മീര സോഷ്യല്‍ മീഡിയയിലും സജീവമാണ്. മീര ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്‌നേഹവും കരുതലുമായി വര്‍ഷങ്ങളായി തന്റെ കൂടെയുള്ള സഹായിയെ പരിചയപ്പെടുത്തുകയാണ് മീര ജാസ്മിന്‍.

‘എന്റെ ലഞ്ച് ഡേറ്റ് നിങ്ങളുടേതിനേക്കാള്‍ മനോഹരമാണ്. സ്‌നേഹത്തിന്റെയും ഊഷ്മളതയുടെയും അനുകമ്ബയുടെയും നിസ്വാര്‍ത്ഥതയുടെയും ആള്‍രൂപമായ രാധയെ പരിചയപ്പെടൂ,’ എന്നാണ് മീര കുറിക്കുന്നത്. വര്‍ഷങ്ങളായി മീരയുടെ സഹായിയായി രാധ കൂടെയുണ്ട്.

ആറു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന ചിത്രത്തിലൂടെ മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ ‘പത്ത് കല്‍പനകള്‍,’ 2018ല്‍ പുറത്തിറങ്ങിയ ‘പൂമരം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് ‘മകള്‍’. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരില്‍നിന്നും ലഭിച്ചത്.

More in Malayalam

Trending

Recent

To Top