TV Shows
ഫിനാലെ വേദിയില്‍ കറുത്ത കാഞ്ചിപുരം പട്ടുസാരി അണിഞ്ഞ് നില്‍ക്കണം; ഈ വീട്ടില്‍ എന്റെ ചുംബനം ഏറ്റവും കൂടുതല്‍ വീണത് ഇവിടെയാണ്; ആ വാർത്ത കേട്ട് നന്ദിയോടെ ഓടിപ്പോയത് അവിടേയ്ക്ക്; ലക്ഷ്മിപ്രിയയുടെ സന്തോഷപ്രകടനം !
ഫിനാലെ വേദിയില്‍ കറുത്ത കാഞ്ചിപുരം പട്ടുസാരി അണിഞ്ഞ് നില്‍ക്കണം; ഈ വീട്ടില്‍ എന്റെ ചുംബനം ഏറ്റവും കൂടുതല്‍ വീണത് ഇവിടെയാണ്; ആ വാർത്ത കേട്ട് നന്ദിയോടെ ഓടിപ്പോയത് അവിടേയ്ക്ക്; ലക്ഷ്മിപ്രിയയുടെ സന്തോഷപ്രകടനം !
ബിഗ് ബോസ് സീസൺഫോർ ആണ് ഇന്ന് സോഷ്യൽ മീഡിയയയിലെ ഏറ്റവും വലിയ ചർച്ച. മറ്റു സീസണിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിട്ടാണ് ബിഗ് ബോസ് സീസൺ ഫോർ ആരംഭിച്ചത്. മൂന്നാം ഭാഗം അവസാനിച്ചതിന് തൊട്ട് പിന്നാലെ തന്നെ സീസണ്‍ 4 തുടങ്ങുകയായിരുന്നു. 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോ ഒന്നാം ദിവസം മുതലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരാര്‍ത്ഥികള്‍ മാത്രമല്ല ഷോയുടെ മേക്കിംഗും തുടക്കം മുതലെ ചര്‍ച്ചയായി.
പോയ സീസണില്‍ ഗെയിമിനെ ചുറ്റിപ്പറ്റി വിമര്‍ശനങ്ങള്‍ തലപൊക്കിരുന്നു. അതെല്ലാം പരിഹരിച്ചു കൊണ്ടാണ് നാലാ ഭാഗം തുടങ്ങിയത്. ഇത് ഒരു പരിധി വരെ വിജയിക്കുകയു ചെയ്തു. ഇനി വളരെ കുറച്ച് ദിനങ്ങള്‍ മാത്രമേ ഷോ അവസാനിക്കാനുള്ള. റോണ്‍സണ്‍ പോയതൊടെ ഫിനാലെ മത്സരങ്ങള്‍ ഹൗസില്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ 6 പേരാണ് ഹൗസിലുള്ളത്. ഇതില്‍ നിന്ന് അഞ്ച് പേര്‍ ഫിനാലെയില്‍ മോഹന്‍ലാലിനോടൊപ്പം എത്തും. മിഡ് ഡേ എവിക്ഷനിലൂടെയാവും ഒരാള്‍ പുറത്ത് പോവുക. അത് ആരാണെന്ന് അറിയാന്‍ വേണ്ടി ആകാംക്ഷയേടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ദില്‍ഷയായിരുന്നു ആദ്യ ഫിനാലെയില്‍ എത്തിയത്. ടിക്കറ്റു ടു ഫിനാലെയിലൂടെയാണ് ദില്‍ഷ ഇടം പിടിച്ചത്. പീന്നീട് നോമിനേഷനില്‍ സെയ്ഫായി കൊണ്ട് സൂരജും ഫൈനലിലെത്തി. ബ്ലെസ്ലി, ധന്യ, റിയാസ്, ലക്ഷ്മിപ്രയ, റോണ്‍സണ്‍ എന്നിവരായിരുന്നു ജനവിധിയിലൂടെ തങ്ങളുടെ ബിഗ് ബോസ് ഫലം അറിഞ്ഞത്.
ഇതില്‍ ആദ്യം ബ്ലെസ്ലിയുടെ റിസള്‍ട്ടായിരുന്നു ലാലേട്ടന്‍ പ്രഖ്യാപിച്ചത്. രണ്ടാമത് ലക്ഷ്മിയുടെ യാത്രയെ കുറിച്ചായിരുന്നു പറഞ്ഞത്. ലക്ഷ്മിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഫിനാലെ വേദി. ടൈറ്റില്‍ വിന്നറായില്ലെങ്കിലും 10 ദിവസം ഹൗസില്‍ നില്‍ക്കുക എന്നതാണ് ആഗ്രഹം. ഇത് ഹൗസ് അംഗങ്ങളോടും മോഹല്‍ലാലിനോടും വെളിപ്പെടുത്തിട്ടുണ്ട്.
വളരെ ഇമോഷണലായാണ് ലക്ഷ്മി തന്റെ റിസള്‍ട്ട് കേട്ടത്. സെയ്ഫ് ആണെന്ന് അറിഞ്ഞതിന് പിന്നാലെ തന്നെ ജപിക്കാന്‍ ഇരിക്കുന്ന മുറിയിലേയ്ക്ക് ഓടി പോവുകയായിരുന്നു. പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് സന്തോഷം പങ്കുവെച്ചത്. ആദരവ് എന്ന നിലയില്‍ തറയില്‍ ചുംബിക്കുകയും ചെയ്തിരുന്നു. ഈ വീട്ടില്‍ എന്റെ ഏറ്റവും കൂടുതല്‍ ചുംബനം വീണ സ്ഥലമാണെന്ന് പറഞ്ഞു കൊണ്ടാണ് അവിടെ ചുംബിച്ചത്.
ഫിനാലെ വേദിയില്‍ കറുത്ത കാഞ്ചിപുരം പട്ടുസാരി അണിഞ്ഞ് നില്‍ക്കണമെന്നാണ് ലക്ഷ്മി പ്രിയയുടെ ഏറ്റവും വലിയ ആഗ്രഹം. കൂടാതെ ഈ വീട്ടിലെ പെണ്‍കുട്ടികളെല്ലാം പുലിക്കുട്ടികളാണെന്നും മൂന്ന് പേരും ഫിനാലെയി എത്തുമെന്നും ലക്ഷ്മി പറയുന്നുണ്ട്. എന്നാല്‍ ലക്ഷ്മിയുടെ പ്രവചനം ശരിയാണോ എന്ന് അറിയാന്‍ അല്‍പം കൂടി കാത്തിരിക്കണം.
ഏറ്റവും ഒടുവില്‍ റോണ്‍സണാണ് ഹൗസില്‍ നിന്ന് പുറത്ത് പോയത്. ഫിനാലെയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴായിരുന്നു നടന്റെ പടിയിറക്കം. പ്രേക്ഷകര്‍ ഏകദേശം ഉറപ്പിച്ച ഫലമായിരുന്നു ഇത്. ഏറെ സന്തോഷത്തോടെയാണ് റോണ്‍സണ്‍ വീട്ടില്‍ നിന്ന് യാത്രയായത്. അവിടെ നില്‍ക്കാന്‍ യോഗ്യതയുളളവരാണ് ഇപ്പോള്‍ വീട്ടിലുളളവരെന്നും പോകുന്നതിന് മുന്‍പ് ലാലേട്ടനോടു പ്രേക്ഷകരോടും പറഞ്ഞു.
തുടക്കം പോലെ തന്നെ ഗംഭീരമായിരിക്കും ഫിനാലെ ആഘോഷവും. പുറത്ത് പോയ എല്ലാ മത്സരാര്‍ത്ഥികളും ഫിനാലെ വേദിയില്‍ ഒന്നിച്ച് ചേരും. ഇതിനായി മത്സരാര്‍ത്ഥികള്‍ മുംബൈയില്‍ എത്തിയിട്ടുണ്ട്. സീസൺ ഫോർ ഫിനാലെയിലേക്ക് ഇനി അധിക ദിവസങ്ങൾ ഇല്ല.
about biggboss
