TV Shows
ആരും പറയാത്ത മറുപടിയുമായി റോണ്‍സണ്‍; ഒരു കോളിളക്കം സൃഷ്ടിക്കാൻ ഒരുപക്ഷെ റോണ്‍സണിന് സാധിച്ചില്ലായിരിക്കാം… പക്ഷെ ആരെയും വെറുപ്പിക്കാതെ ഇത്രയും ദിവസം പിടിച്ചു നിൽക്കാൻ റോണ്‍സന് സാധിച്ചു; കൈയ്യടിച്ചു സോഷ്യൽ മീഡിയ!
ആരും പറയാത്ത മറുപടിയുമായി റോണ്‍സണ്‍; ഒരു കോളിളക്കം സൃഷ്ടിക്കാൻ ഒരുപക്ഷെ റോണ്‍സണിന് സാധിച്ചില്ലായിരിക്കാം… പക്ഷെ ആരെയും വെറുപ്പിക്കാതെ ഇത്രയും ദിവസം പിടിച്ചു നിൽക്കാൻ റോണ്‍സന് സാധിച്ചു; കൈയ്യടിച്ചു സോഷ്യൽ മീഡിയ!
ബിഗ് ബോസ് നാലാം സീസണ്‍ തുടങ്ങിയത് തന്നെ വളരെ വ്യത്യസ്തമായിട്ടാണ്. ഇത്തവണത്തെ യാത്ര അത്ര സുഖകരമാകില്ലെന്ന് തുടക്കത്തില്‍ തന്നെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അതിനെ ശരി വയ്ക്കുന്ന രീതിയിലായിരുന്നു പിന്നീടുള്ള ബിഗ് ബോസ് യാത്ര. വളരെ വ്യത്യസ്ത നിലപാടുള്ളവരെ ഒരു വീട്ടിൽ നൂറ് ദിവസം ഒന്നിച്ചിട്ടാൽ എങ്ങനെ ഇരിക്കും എന്ന് ഇന്നത്തെ ഈ സീസണിൽ നിന്ന് മനസിലാക്കാം.
ഇത്തവണ ബിഗ് ബോസ് ഷോയിലേക്ക് വളരെ വൈകി വൈല്‍ഡ് കാര്‍ഡ് എന്‍ട്രീയിലൂടെ കടന്നുവന്ന താരമാണ് റിയാസ്. ഏകദേശം 41ാം ദിവസമാണ് റിയാസും വിനയ് മാധവും വന്നത്. മത്സരം ആകെയൊരു ശീതാവസ്ഥയിലേയ്ക്ക് പോകുമ്പോഴായിരുന്നു ഇവരുടെ വരവ്. ഇതോട് കൂടി ഗെയിം മാറുകയായിരുന്നു.
റോണ്‍സണ്‍ ആയിരുന്നു ഈ വാരം ഹൗസില്‍ നിന്ന് പുറത്ത് പോയത്. 92ാം ദിവസമായിരുന്നു മടക്കം. തെല്ലും സങ്കടമില്ലാതെ ഏറെ സന്തോഷത്തോടെയാണ് റോണ്‍സണ്‍ ഹൗസിന്റെ വാതില്‍ കടന്ന് പുറത്തേയ്ക്ക് പോയത്. ക്ഷമയും സമാധാനവും മുറകെ പിടിച്ച് ഹൗസില്‍ നിന്നയാള്‍ എന്നാണ് റോണ്‍സണെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ആ പറഞ്ഞതിനോട് ആർക്കും ഒരു എതിർപ്പും ഉണ്ടാകാൻ വഴിയില്ല.
ഫിനാലെയുടെ പടിവാതിക്കല്‍ എത്തിയപ്പോഴാണ് റോണ്‍സണ്‍ ഹൗസില്‍ നിന്ന് പുറത്താവുന്നത്. എന്നാല്‍ 92ാം ദിവസമുള്ള പടിയിറക്കം തന്നെ ഒരു രീതിയിലും സങ്കടപ്പെടുത്തിയിട്ടില്ലെന്നാണ് നടന്‍ പറയുന്നത്. മോഹന്‍ലാലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷോയില്‍ നില്‍ക്കാന്‍ അര്‍ഹതപ്പെട്ടവരാണ് ഇപ്പോഴുള്ളതെന്നും അവര്‍ വിജയിക്കുന്നതില്‍ സന്തോഷം മാത്രമേയുളളൂവെന്നും താരം പറഞ്ഞു. കൂടാതെ ബിഗ് ബോസ് ഹൗസില്‍ നില്‍ക്കുക എന്നത് അത്ര എളുപ്പമല്ലെന്നും റോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…’ 92ാം ദിവസം പുറത്ത് പോകുന്നതില്‍ ഒരു വിഷമവും ഇല്ല. അര്‍ഹതപ്പെട്ടവരാണ് ഇപ്പോള്‍ ഷോയിലുള്ളത്. അവര്‍ വിജയിക്കട്ടെ. അതില്‍ സന്തോഷം മാത്രമേയുള്ളൂ. ബിഗ് ബോസ് ഹൗസി നില്‍ക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അഡ്വന്‍ഞ്ചര്‍ ആയിട്ടുള്ള കാര്യങ്ങളൊക്കെ ഉണ്ടെങ്കിലും ഒരു റിയാലിറ്റി ഷോയ്ക്ക് അപ്പുറമാണ് ബിഗ് ബോസ്’.
‘വീട്ടില്‍ നിന്ന് രണ്ടാഴ്ച എന്ന് പറഞ്ഞാണ് ഇവിടേയ്ക്ക് വന്നത്. അതില്‍ ഇത്രയും ദിവസം നില്‍ക്കാന്‍ സാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ബിഗ് ബോസ് വീടിനുള്ളില്‍ ആദ്യം ഞാന്‍ കയറിയപ്പോള്‍ എന്ത് നിലപാട് ആയിരുന്നോ അത് പോലെ തന്നെ ഞാന്‍ തിരിച്ച് വന്നിരിക്കുകയാണ്, റോണ്‍സണ്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. റോൻസണ് ഒരുപക്ഷെ ബിഗ് ബോസ് വീട്ടിൽ വലിയ കോളിളക്കം സൃഷ്ട്ടിച്ചുട്ടുണ്ടാകില്ല. പക്ഷെ ഒരു മലയാളി പോലും ഇന്ന് അദ്ദേഹത്തെ വെറുക്കില്ല. കുറ്റപ്പെടുത്തില്ല.. അതാണ് റോൻസണ് !
about biggboss
