Malayalam
ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ പാടില്ലായിരുന്നു, എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടേ എന്ന് സിദ്ദിഖ്; ചോദ്യങ്ങള്‍ വന്നതോടെ വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്ന കാര്യമല്ലേ എന്തെങ്കിലും പോസിറ്റീവായി സംസാരിച്ചൂടെ. സംഘടന ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ച് എന്തെങ്കിലും ചോദിക്കാന്‍ പറഞ്ഞ് മോഹന്‍ലാല്‍
ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ പാടില്ലായിരുന്നു, എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടേ എന്ന് സിദ്ദിഖ്; ചോദ്യങ്ങള്‍ വന്നതോടെ വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്ന കാര്യമല്ലേ എന്തെങ്കിലും പോസിറ്റീവായി സംസാരിച്ചൂടെ. സംഘടന ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ച് എന്തെങ്കിലും ചോദിക്കാന്‍ പറഞ്ഞ് മോഹന്‍ലാല്‍
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെ യാതൊരു നടപടിയും കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കൈക്കൊണ്ടിരുന്നില്ല. വിജയ് ബാബു നേരിട്ടാണ് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിച്ചശേഷമുളള ആദ്യ ജനറല്‍ ബോഡിയാണ് നടന്നത്. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സെല്‍ അധ്യക്ഷ ശ്വേത മേനോന്‍ ഉള്‍പ്പെടെ രാജിവച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിലായിരുന്നു വാര്‍ഷിക ജനറല്‍ ബോഡി അവസാനം ചേര്‍ന്നത്. അന്നത്തെ യോഗത്തിലായിരുന്നു ആഭ്യന്തര പരാതി പരിഹാര സെല്ലിന് രൂപം നല്‍കിയത്. വിജായ് ബാബുവുമായി ബന്ധപ്പെട്ട കേസായിരുന്നു സമിതി ആദ്യം കൈകാര്യം ചെയ്തത്. പരാതിയെത്തിയിരുന്നില്ലെങ്കിലും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിനെതിരായ ആരോപണം പരിഗണിക്കുകയും വിജയ് ബാബുവിനെതിരെ എക്‌സിക്യുട്ടീവ് സമിതിയോട് കര്‍ശന നടപടി ആവശ്യപ്പെട്ട് കത്തും നല്‍കിയിരുന്നു.തത്ക്കാലം എക്‌സിക്യൂട്ടീവ് കമ്മിയില്‍നിന്ന് മാറിനില്‍ക്കാമെന്ന വിജയ് ബാബുവിന്റെ കത്താണ് അംഗീകരിച്ചത്. മാല പാര്‍വതി, കുക്കു പരമേശ്വരന്‍ തുടങ്ങിയവാണ് പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ച മറ്റുള്ളവര്‍.
എന്നാല്‍ വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും വിഷയത്തില്‍ എടുത്ത് ചാടി നടപടിയെടുക്കാന്‍ ഇല്ലെന്നുമായിരന്നു സംഘടന നിലപാട് വ്യക്തമാക്കിയത്. നേരത്തേ ദിലീപിന് എതിരെ നടപടിയെടുത്തതില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടേ എന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സംഘടന ഭാരവാഹിയായ സിദ്ധിഖ് മറുപടി നല്‍കി. നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ പാടില്ലായിരുന്നുവെന്നും സിദ്ധിഖ് പറഞ്ഞു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. കോടതിയുടെ തീരുമാനം വരട്ടെ. വിജയ് ബാബുവിനെതിരെ ഒരു പരാതി പോയി. ആ പരാതി പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുകയാണ്. സംഘടന വിജയ് ബാബു സംഘടനയില്‍ ഭാരവാഹിത്വം ഉണ്ട്. അദ്ദേഹം ഇപ്പോള്‍ അതില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്.
അദ്ദേഹത്തിനെ പുറത്താക്കിയാല്‍ തന്നെ ഒരു കുറ്റാരോപിതന്‍ മാത്രമായിരിക്കുന്ന ഒരാളെ പുറത്താക്കിയത് സംബന്ധിച്ച് നാളെ നമ്മുക്ക് നേര്‍ക്ക് ചോദ്യം വന്നേക്കാം. അതിനും ഞങ്ങള്‍ മറുപടി നല്‍കേണ്ടി വരും. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അംഗമാണ്. അതുകൊണ്ട് തന്നെ കാര്യ കാരണങ്ങള്‍ സഹിതം മാത്രമേ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ സാധിക്കൂ. കേസില്‍ തീരുമാനം വരാതെ ചാടി നടപടിയെടുക്കാന്‍ സാധിക്കില്ല എന്നും സിദ്ധിഖ് പറഞ്ഞു.
അതേസമയം ദിലീപിന് എതിരായ സംഭവത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടേ എന്നായിരുന്നു സിദ്ധിഖിന്റെ പ്രതികരണം. തുടര്‍ന്ന് ദിലീപിനെതിരായ നടപടി വീഴ്ചയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വീഴ്ചയെന്നല്ല, അന്ന് അദ്ദേഹത്തിനെ പുറത്താക്കുകയല്ലായിരുന്നു വേണ്ടിയിരുന്നതെന്ന് സിദ്ധിഖ് പറഞ്ഞു. പുറത്താക്കാനുള്ള തീരുമാനം എടുക്കാന്‍ പാടില്ലായിരുന്നു. അന്നത്തേത് പെട്ടെന്നുള്ള തീരുമാനമായിരുന്നു.
ദിലീപിനെതിരെ അറസ്റ്റ് ഉണ്ടായപ്പോഴാണ് തീരുമാനം എടുത്തത്. അത് കൊണ്ടാണ് പിന്നീട് അദ്ദേഹം രാജിവെച്ച് പോയത് എന്നും സിദ്ദീഖ് പറഞ്ഞു. അതേസമയം വീണ്ടും ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ ചോദ്യം ഉയര്‍ത്തിയതോടെ മോഹന്‍ലാല്‍ ഇടപെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്ന കാര്യമല്ലേ എന്തെങ്കിലും പോസിറ്റീവായി സംസാരിച്ചൂടെ. സംഘടന ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ച് എന്തെങ്കിലും ചോദ്യം നിങ്ങള്‍ ചോദിച്ചോവെന്നും മോഹന്‍ലാല്‍ ചോദിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിനെ കഴിഞ്ഞ ദിവസം െ്രെകംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പള്‍സര്‍ സുനിയുടെ കത്തുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. പള്‍സര്‍ സുനി ദിലീപിന് നല്‍കാനെന്ന പേരില്‍ നല്‍കിയ കത്തിനെ കുറിച്ചാണ് സിദ്ദിഖിന്റെ മൊഴിയെടുത്തത്. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നില്‍ക്കുമെന്നും സിദിഖ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതില്‍ വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യല്‍. ആലുവ അന്‍വര്‍ ആശുപത്രി ഉടമ ഡോ ഹൈദരാലിയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
പ്രോസിക്യൂഷന്‍ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തില്‍ കൂറുമാറിയിരുന്നു. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ടക കാര്യങ്ങള്‍ പള്‍സര്‍ സുനിയുടേതെന്ന പറയുന്ന കത്തിലുണ്ടായിരുന്നു. എന്ത് സാഹചര്യത്തിലാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് സിദ്ദിഖ് പറഞ്ഞത് എന്നും െ്രെകംബ്രാഞ്ച് ചോദിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു ഈ പരാമര്‍ശം. നടി എന്തിനാണ് ജഡ്ജിയെ മാറ്റണമെന്ന് വാശി പിടിക്കണമെന്നും ചോദിച്ചിരുന്നു. തന്റെ സുഹൃത്തിന് ഒരബദ്ധം പറ്റിയാല്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമെന്നും സിദിഖ് പറഞ്ഞിരുന്നു.
