തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു കമല്‍ഹസന്റെ വിക്രം. ഇപ്പോഴിതാ സിനിമയുടെ വിജയത്തില്‍ മലയാളികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് പറയുകയാണ് ഉലകനായകന് കമല്ഹാസന്. തമിഴരെ പോലെയോ അതിലും കൂടുതലോ മലയാളികള്‍ തന്നെയും തന്റെ സിനിമകളെയും സ്നേഹിക്കുന്നു. കേരളത്തിലെ തിങ്ങിനിറഞ്ഞ സദസ്സിലാണ് ചിത്രം ഓടുന്നത്.
18ാം വയസ് മുതല്‍ തനിക്ക് കിട്ടിത്തുടങ്ങിയ ഈ സ്നേഹം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും മലയാളികളോട് താന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ പ്രമോഷനായി യു.എ.ഇയിലെത്തിയ അദ്ദേഹം അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
‘പ്രളയവും കൊവിഡും മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ച തന്നോട് മലയാളികള്‍ ആവശ്യപ്പെട്ടത് തമിഴ്നാട്ടില്‍ വ്യവസായം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ്’ എന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നുള്ള ഭക്ഷ്യോല്പന്നങ്ങള് എത്തിയാല്‍ മാത്രമേ കേരളത്തില്‍ വിശപ്പടക്കാന്‍ കഴിയൂ എന്ന് മലയാളികള്‍ തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം അനുസ്മരിച്ചു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...