എനിക്ക് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും രാത്രിയില്‍ ഉറങ്ങില്ലായിരുന്നു. അത്രത്തോളം ഭയന്നാണ് ഇന്നത്തെ കാലഘട്ടത്തില്‍ പലരും കഴിയുന്നത്; സ്ത്രീ സുരക്ഷയെ കുറിച്ച് മീര ജാസ്മിന്
എനിക്ക് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും രാത്രിയില്‍ ഉറങ്ങില്ലായിരുന്നു. അത്രത്തോളം ഭയന്നാണ് ഇന്നത്തെ കാലഘട്ടത്തില്‍ പലരും കഴിയുന്നത്; സ്ത്രീ സുരക്ഷയെ കുറിച്ച് മീര ജാസ്മിന്
എനിക്ക് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും രാത്രിയില്‍ ഉറങ്ങില്ലായിരുന്നു. അത്രത്തോളം ഭയന്നാണ് ഇന്നത്തെ കാലഘട്ടത്തില്‍ പലരും കഴിയുന്നത്; സ്ത്രീ സുരക്ഷയെ കുറിച്ച് മീര ജാസ്മിന്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നിരിക്കുകയാണ് നടി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ സ്ത്രീകളുടെ സുരക്ഷയെ പറ്റി എന്താണ് അഭിപ്രായം എന്ന ചോദ്യം ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി.
ഇപ്പോഴും രാത്രിയായാല്‍ വീട്ടില്‍ ഒരു വല്ലാത്ത ഭയം തോന്നാറുണ്ട്. കതകടച്ചോ എന്നും ജനല്‍ കുറ്റിയിട്ടോ എന്നുമൊക്കെ ഇടയ്ക്കിടെ ഉറങ്ങുന്നതിനു മുന്‍പ് നോക്കും. എനിക്ക് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും രാത്രിയില്‍ ഉറങ്ങില്ലായിരുന്നു. അത്രത്തോളം ഭയന്നാണ് ഇന്നത്തെ കാലഘട്ടത്തില്‍ പലരും കഴിയുന്നത്.
എനിക്കുണ്ടായിരുന്നത് ഒരു മകള്‍ ആണെങ്കില്‍ ഒരു കൊച്ചു പെണ്‍കുട്ടി എനിക്കൊപ്പമുണ്ട് എങ്കില്‍ ഞാനൊരിക്കലും അവള്‍ക്കുവേണ്ടി ഉറങ്ങില്ല. പണ്ട് പഠിക്കുന്ന കാലത്ത് ഞങ്ങള്‍ സ്കൂളില്‍ നിന്ന് വരാന്‍ ഇത്തിരി താമസിച്ചു പോയാല്‍ ഒരുപാട് വഴക്ക് പറയുമായിരുന്നു പപ്പാ. അന്ന് ഒന്നും അറിയില്ലായിരുന്നു അതിന്റെ അര്‍ത്ഥം.
എന്നാല്‍ ഇപ്പോള്‍ അതൊക്കെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത്രയും ആളുകള്‍ക്ക് അറിയാവുന്ന ഇത്രയും സൗകര്യങ്ങള്‍ ഉള്ള എനിക്ക് ഇത്രത്തോളം ഭയം ആണെങ്കില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് എത്രത്തോളം പേടി ഉണ്ടായിരിക്കും. അങ്ങനെയുള്ള വീടുകള്‍ ഉണ്ടല്ലോ നല്ല അടച്ചുറപ്പില്ലാത്ത വാതിലും നല്ല കുറ്റി പോലും ഇല്ലാത്ത ആളുകള്‍. അങ്ങനെയുള്ളവരെ കുറിച്ചും ഞാന്‍ ആലോചിക്കാറുണ്ട്. അവരൊക്കെ എങ്ങനെയാണ് വീട്ടില്‍ സമാധാനത്തോടെ രാത്രിയില്‍ കിടന്നുറങ്ങുന്നത് എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കും.
പത്താം വിവാഹവാർഷികം ആഘോഷമാക്കി ഗംഭീരമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ജീവിതത്തിലെ ‘രണ്ടാം’ വിവാഹം...
അരിക്കൊമ്പന് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ‘ അരിക്കൊമ്പനെ...
സിനിമ ഷൂട്ടിങ് സൈറ്റുകളില്‍ രാസ ലഹരികലെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. മുൻപും ഇതോകുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി ഷെയിൻ...
സമൂഹത്തിൽ ഭർത്താവിന്റെ പീഡനവും ഉപദ്രവും സഹിക്കാനാവാതെ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സാധാരണക്കാർക്കിടയിൽ മാത്രമല്ല സെലിബ്രിറ്റികൾക്കിടയിലും ഭർത്താവിന്റെ പീഡനം സഹിച്ചവരുണ്ട്. ചിലർ...