Malayalam
പ്രിയപ്പെട്ട നീറോയ്‌ക്കൊപ്പം മോഹന്‍ലാല്‍; താരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
പ്രിയപ്പെട്ട നീറോയ്‌ക്കൊപ്പം മോഹന്‍ലാല്‍; താരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്.
എന്നാല്‍ അതോടൊപ്പം തന്നെ താരത്തെ വിമര്‍ശിക്കുന്നവരും കുറവല്ല. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം വൈറലാകുന്നത്. ഇപ്പോഴിതാ മോഹന്‍ലാല്‍ ഇന്ന് തന്റെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക് പ്രൊഫൈലുകളില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
നിറഞ്ഞ് ചിരിക്കുന്ന മോഹന്‍ലാലും ഒപ്പം തന്നെ പ്രിയപ്പെട്ട പൂച്ച നീറോയ്‌ക്കൊപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ‘staying pawsitive’ എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. മോഹന്‍ലാലിന്റെ സിനിമാ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് പല കമന്റുകളും. വളരെ പെട്ടെന്നാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
44 വര്‍ഷത്തെ തന്റെ കരിയറില്‍ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും ചുവടുവയ്ക്കുകയാണ് ഇദ്ദേഹം. ഒരു സൂപ്പര്‍താര പരിവേഷമില്ലാതെ ആളുകളോട് ഇടപഴകുന്ന മോഹന്‍ലാല്‍ പലപ്പോഴും ശ്രദ്ധനേടിയിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തില്‍ സംവിധാന സഹായിയായ മോഹന്‍ലാലിന്റെ വിഡിയോ ഈ അടുത്ത് ശ്രദ്ധനേടിയിരുന്നു.
